ലോക സിനിമയെ തന്നെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു മീ ടൂ മൂവ്മെന്റ് . സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവരും ഇതിൽ പങ്കാളിയായിരുന്നു എങ്കിലും ഏറ്റവുംകൂടുതൽ സ്ത്രീകൾ ദുരനുഭവം തുറന്നു പറഞ്ഞത് സിനിമ മേഖലയിൽ നിന്നുമായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ ധാരാളം പുറത്തുവന്നു പല പ്രഗത്ഭരുടേയും മുഖം മൂടി അഴിഞ്ഞു വീണു. പലരും വലിയ വിവാദങ്ങളിൽ കുടുങ്ങി . അതോടൊപ്പം തന്നെ വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാനും ഈ മൂവ് മെന്റിനെ ചിലർ ഉപയോഗിച്ച് എന്നും വാർത്തകൾ ഉണ്ട് .
ഇന്ത്യയിൽ ബോളിവുഡിൽ ആണ് മീ ടൂ വിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും കന്നടയിലും ഒടുവിൽ മലയാളത്തിലും നിരവധി സ്ത്രീകൾ അതിൽ നടിമാരും സംവിധായകരും ഗായകരും ഒക്കെയുണ്ട് . തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു. പല മുൻ നിര സംവിധായകരും നിർമ്മാതാക്കളും നടന്മാരും ഇതിൽ വിചാരണ ചെയ്യപ്പെട്ടു. അതിൽ മലയാളത്തിൽ ആരോപണ വിധേയനായ ഒരാൾ മുകേഷ് ആയിരുന്നു 2018 ൽ പ്രശസ്ത ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടർ ആയ ടെസ്സ ജോസെഫ് ആണ് ഈ ആരോപണം ഉന്നയിച്ചത് . ട്വിറ്ററിലൂടെയാണ് ടെസ്സ നടൻ മുകേഷിന്റെ പേരെടുത്തു പറഞ്ഞു ആരോപണം ഉന്നയിച്ചത്
I was 20 years old quiz directing #koteeswaran when the mallu host #mukeshkumar called my room multiple times and then changed my room to beside his on the next sch. My then boss @derekobrienmp spoke to me for an hour & got me out on the next flight. 19 yrs on thank you Derek.
— Tess Joseph (@Tesselmania) October 9, 2018
ടെസ്സ പറഞ്ഞത് ഇങ്ങനെയാണ് .എനിക്ക് ഇരുപത് വയസ്സുള്ളപ്പോൾ കോടീശ്വരൻ പരുപാടിയുടെ ചിത്രീകരണ സമയത് എന്നെ നടൻ മുകേഷ് ഞാൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലേക്ക് നിരന്തരം വിളിക്കുകയും തന്റെ അടുത്തുള്ള മുറിയിലേക്ക് മാറാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു . എന്നാൽ താൻ ആ വിവരം എന്റെ അന്നത്തെ ബോസ്സായ ഡെറിക് ഒബ്രെയിനോട് പറയുകയും അദ്ദേഹം കാര്യങ്ങൾ എന്നോട് വിശദമായി ചോദിച്ചു മനസിലാക്കിയതിനു ശേഷം എന്നെ അപ്പോൾ തന്നെ അവിടെ നിന്നും രക്ഷിക്കുകയായിരുന്നു എന്നും ടെസ്സ പറയുന്നു കുറിപ്പിൽ ഡെറിക്കിനോടുള്ള തന്റെ നന്ദിയും ടെസ്സ ജോസഫ് അറിയിക്കുന്നുണ്ട് .
സംഭവം അന്ന് വലിയ വിവാദമായിരുന്നു . ഇന്നലെന്നാൽ മുകേഷ് ഇതിനെതിരെ അന്ന് ശക്തമായി രംഗത് വന്നിരുന്നു. ഇങ്ങനെ ഒരു സംഭവം പോലും തന്റെ ഓർമ്മയിൽ ഇല്ലന്നും തനിക്ക് ഈ ആരോപണം ഉന്നയിച്ച വ്യക്തിയെ കുറിച്ച് യാതൊരു അറിവുമില്ല അയാളെ അറിയുക കൂടിയില്ല ഇതൊക്കെ തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്, അത് താനൊരു എം എൽ എ ആയതുകൊണ്ടാണ് സംഭവിച്ചത് എന്നും മുകേഷ് പറയുന്നു. ഇത്രയും കാലം ആയിട്ടും ഇവരൊക്കെ എവിടെ ആയിരുന്നു ഉറക്കമായിരുന്നോ എന്നും അന്ന് മുകേഷ് ചോദിച്ചിരുന്നു. അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നും ഇനി സുപ്രീം കോടതിയിൽ വേണമെങ്കിലും പോകാമെന്നും മുകേഷ് പറഞ്ഞു തന്നെ സംബന്ധിച്ചു ഒരു പ്രശ്നവുമില്ല എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു