ആദ്യം ഓഫർ ചെയ്ത ശമ്പളത്തിന്റെ ഇരട്ടി (2,196 കോടി രൂപ )കൊടുക്കാമെന്നു തൻ്റെ ജോലി ഓഫർ നിരസിച്ച മാറ്റ് ഡീറ്റ്കെക്ക് നോട് മാർക്ക് സക്കർബർഗ്; കാര്യം ഇതാണ്

2

ലോകമെമ്പാടുമുള്ള ടെക് ലോകത്തെ ആകാംഷയോടെ ഉറ്റുനോക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ മെറ്റയുടെ തലവൻ മാർക്ക് സക്കർബർഗ് ഒരു 24-കാരനായ ചെറുപ്പക്കാരന് മുന്നിൽ മുട്ടുമടക്കി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഗവേഷകനായ മാറ്റ് ഡീറ്റ്കെക്ക്, മെറ്റയുടെ ജോലി വാഗ്ദാനം ആദ്യ ഘട്ടത്തിൽ നിരസിച്ചു. എന്നാൽ, ഈ ചെറുപ്പക്കാരനെ എങ്ങനെയെങ്കിലും തൻ്റെ സൂപ്പർ ഇന്റലിജൻസ് ലാബിൽ എത്തിക്കണമെന്ന് സക്കർബർഗ് തീരുമാനിച്ചു. അതിനായി അദ്ദേഹം ആ ചെറുപ്പക്കാരന് വാഗ്ദാനം ചെയ്തത് ആദ്യത്തെ ഓഫറിന്റെ ഇരട്ടി തുകയാണ്! അതായത്, ഏകദേശം

ഈ കഥ ഒരു സിനിമയെ വെല്ലുന്ന ത്രില്ലറാണ്.

ADVERTISEMENTS
   

സാധാരണയായി, ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിൽ നിന്ന് ഒരു ജോലി ഓഫർ ലഭിച്ചാൽ, അത് നിരസിക്കാൻ ആരും ധൈര്യപ്പെടാറില്ല. അതും കോടികളുടെ ശമ്പളം. എന്നാൽ, മാറ്റ് ഡീറ്റ്കെ എന്ന 24-കാരൻ ഇവിടെ വ്യത്യസ്തനായി. മെറ്റയുടെ സൂപ്പർ ഇന്റലിജൻസ് ലാബിൽ ചേരാൻ ആദ്യം വാഗ്ദാനം ചെയ്ത 1,098 കോടി രൂപ (125 മില്യൺ ഡോളർ) അദ്ദേഹം തൻ്റെ പുതിയ സ്റ്റാർട്ടപ്പായ വെർസെപ്റ്റിന് വേണ്ടി വേണ്ടെന്ന് വെച്ചു. വെറും പത്ത് ജീവനക്കാർ മാത്രം ഉള്ള, ഓട്ടോണമസ് AI ഏജന്റുകളെ നിർമ്മിക്കുന്ന ഒരു ചെറിയ സ്റ്റാർട്ടപ്പ് കമ്പനിയാണ് വെർസെപ്റ്റ്. സാമ്പത്തികമായി വലിയ സുരക്ഷിതത്വം നൽകുന്ന ഒരു കോർപ്പറേറ്റ് ജോലി ഒഴിവാക്കി സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ പോവുക എന്നത് ഒരു വലിയ റിസ്കാണ്. എന്നാൽ, ആ തീരുമാനത്തിന് ഒരു ഭയവുമില്ലായിരുന്നു ഡീറ്റ്കെക്ക്.

ഈ വാർത്ത മെറ്റയുടെ തലപ്പത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. ഒരു സാധാരണ ജീവനക്കാരനെയല്ല, ഒരു AI ലോകത്തെ അതിവിദഗ്ദ്ധനായ ഒരു പ്രതിഭയെയാണ് അവർക്ക് നഷ്ടമാവുന്നത്. ഈ സാഹചര്യത്തിലാണ് മാർക്ക് സക്കർബർഗ് നേരിട്ട് രംഗത്തിറങ്ങിയത്. അദ്ദേഹം മാറ്റ് ഡീറ്റ്കെയുമായി ഒരു കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയുടെ ഉള്ളടക്കം എന്താണെന്ന് പുറത്തുവന്നിട്ടില്ല. പക്ഷേ, സംസാരത്തിന് ശേഷം മെറ്റയുടെ പുതിയ ഓഫർ ഡീറ്റ്കെയുടെ മേശപ്പുറത്തെത്തി. അത്, ആദ്യത്തെ ഓഫറിൻ്റെ ഇരട്ടി തുകയായിരുന്നു. അതായത്, 2,196 കോടി രൂപ! ആദ്യ വർഷം മാത്രം ഏകദേശം 879 കോടി രൂപ (100 മില്യൺ ഡോളർ) നൽകാൻ പോലും അവർ തയ്യാറായി. ഈ ഭീമമായ ഓഫർ കണ്ടപ്പോൾ ഡീറ്റ്കെ പോലും ഒന്ന് ആലോചിച്ചു. സുഹൃത്തുക്കളോടും ഉപദേശകരോടും സംസാരിച്ചതിന് ശേഷം ഒടുവിൽ അദ്ദേഹം ആ ഓഫർ സ്വീകരിക്കാൻ തീരുമാനിച്ചു.

എന്തുകൊണ്ടാണ് മാറ്റ് ഡീറ്റ്കെയെ പിടിക്കാൻ സക്കർബർഗ് ഇത്രയധികം ആഗ്രഹിച്ചത്? ഇതിനുപിന്നിൽ വലിയൊരു കഥയുണ്ട്. ഡീറ്റ്കെ ഒരു സാധാരണ AI ഗവേഷകനല്ല. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ കമ്പ്യൂട്ടർ സയൻസ് പിഎച്ച്ഡി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്, അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ AI (AI2) എന്ന സ്ഥാപനത്തിൽ ചേർന്ന അദ്ദേഹം അവിടെ വെച്ചാണ് ‘മോൾമോ’ എന്ന വിസ്മയം സൃഷ്ടിച്ചത്. ടെക്സ്റ്റ് മാത്രമല്ല, ചിത്രങ്ങളും ശബ്ദങ്ങളും തിരിച്ചറിയാനും വിശകലനം ചെയ്യാനും കഴിയുന്ന ഒരു മൾട്ടിമോഡൽ ചാറ്റ്‌ബോട്ടായിരുന്നു മോൾമോ. ഇത് AI ലോകത്ത് ഒരു വലിയ മുന്നേറ്റമായിരുന്നു. ഈ കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് NeurIPS 2022 കോൺഫറൻസിൽ ‘ഔട്ട്‌സ്റ്റാൻഡിംഗ് പേപ്പർ അവാർഡ്’ ലഭിക്കുകയും ചെയ്തു. ഈ കഴിവുകളാണ് സക്കർബർഗിനെ ഡീറ്റ്കെയിലേക്ക് ആകർഷിച്ചത്.

ഇതൊരു വ്യക്തിയുടെ മാത്രം വിജയഗാഥയല്ല, മറിച്ച് ആഗോള ടെക് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മാറ്റത്തിന്റെ സൂചന കൂടിയാണ്. AI രംഗത്ത് അതിവേഗം മുന്നേറാൻ മെറ്റ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ എല്ലാ വഴികളും തേടുകയാണ്. ഇതിനായി അവർ AI രംഗത്തെ മികച്ച പ്രതിഭകളെ സ്വന്തമാക്കാൻ കോടിക്കണക്കിന് രൂപ വാരിയെറിയാൻ തയ്യാറാണ്. ഡീറ്റ്കെയുടെ കഥ ഒരു ഉദാഹരണം മാത്രം. ഈ മത്സരം AI ലോകത്ത് വലിയ മാറ്റങ്ങൾ വരുത്തുമെന്നതിൽ സംശയമില്ല. ഭാവിയിൽ, സക്കർബർഗ് ഡീറ്റ്കെയിൽ കണ്ട ആ ‘സൂപ്പർ ഇന്റലിജൻസ്’ എന്താണെന്ന് ലോകം അറിയാൻ കാത്തിരിക്കുകയാണ്.

ADVERTISEMENTS