ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി “സാധനം” എന്ന് വിളിച്ചു അപമാനിച്ചു എന്ന വിവാദത്തിനു മഞ്ജു വാണിയുടെ മറുപടി.

35900

 

2016 ൽ നിവിൻ പോളി – എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ആക്ഷൻ ഹീറോ ബിജു .ഒരു പോലീസ് സ്റ്റേഷനിൽ ഓരോ ദിവസം എത്തിപ്പെടുന്ന വ്യത്യസ്തമായ കേസുകളും അതിനുള്ള പരിഹാരങ്ങളും പോംവഴികളും ഉൾപ്പെടുത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് കിട്ടിയത് .ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം വരുന്നുണ്ട് എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട് . അങ്ങനെയെങ്കിൽ നിവിൻ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവ് തന്നെ സിനിമയിൽ പ്രതീക്ഷിക്കാം.

ADVERTISEMENTS
   

അനു ഇമ്മാനുവൽ നായികാ കഥാപാത്രത്തിൽ എത്തിയ ചിത്രത്തിലെ നിവിൻ പോളിയുടെ ചില പരാമർശങ്ങൾ ഒരു കൂട്ടം ആൾക്കാർക്ക് ദഹിച്ചിരുന്നില്ല .ആ സിനിമയിലെ ചില സീനുകളിൽ നിവിൻ പോളിയുടെ പല ഡയലോഗും ഒരു കൂട്ടം ആൾക്കാരെ കടുത്ത ബോഡി ഷെയിമിങ് നടത്തുന്നുണ്ട് എന്ന് ചിലർ പരാമർശിച്ചു . അതിലൊന്നാണ് ഓട്ടോ ഡ്രൈവർ തല്ലി എന്ന് പറഞ്ഞു പരാതി കൊടുക്കാനെത്തിയ സ്ത്രീ കഥാപാത്രം അവതരിപ്പിച്ച മഞ്ജു വാണിയെ ആ സീനിൽ സാധനം എന്ന് വിളിച്ചു അപമാനിച്ചു എന്ന വിവാദം ഉയർന്നത് .

ഈ അടുത്തിടെയാണ് മഞ്ജു വാണി എന്ന അഭിനേത്രി അതിനു പ്രതികരിച്ചത് . സി മലയാളത്തിന് നൽകിയ ഒരു ഇന്റർവ്യൂവിൽ ആണ് മഞ്ജുവാണി ഇതിന് കൃത്യമായ പ്രതികരണം നടത്തിയിരിക്കുന്നത്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ സാധനം എന്ന് വിളിച്ച് നിവിൻ പോളി ബോഡി ഷെയിമിങ് നടത്തിയോ എന്ന ആങ്കറിന്റെ ചോദ്യത്തിന് വ്യത്യസ്തവും കൃത്യവുമായി മറുപടിയാണ് മഞ്ജു വാണി നൽകിയത്.

ബിജു എന്ന സബ് ഇൻസ്‌പെക്ടർ വളരെ സമർത്ഥനും ബുദ്ധിമാനും ആണ് .അങ്ങനെയുള്ള ഒരു പോലീസുകാരന്റെ അടുക്കൽ ഒരു ഫാബ്രിക്കേറ്റഡ് കേസുമായിട്ടാണ് ആ സ്ത്രീയെത്തുന്നത് .മുൻപരിചയം ഇല്ലാത്ത ഒരാൾ തന്നെ തല്ലി എന്നു പറഞ്ഞാണ് അവർ പരാതി കൊടുക്കുന്നത്. എന്നാൽ ആ ഓട്ടോറിക്ഷക്കാരനെ ചോദ്യം ചെയ്തതിൽ നിന്നും ഇവർ തമ്മിൽ പരിചയം ഉണ്ടെന്നും, അയാളുമായി പരാതിക്കാരിക്ക് അവിഹിതം ഉണ്ടെന്നും, ആ സ്ത്രീ വിവാഹിതയാണെന്നും മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥൻ ഈ സ്ത്രീയുടെ ഉദ്ദേശം ഒട്ടും നല്ലതല്ല എന്ന് മനസ്സിലാക്കുന്നു

കാരണം വിവാഹിതയായ സ്ത്രീ ഓട്ടോറിക്ഷക്കാരനുമായി ബന്ധം സ്ഥാപിച്ചത് അയാളെ പരമാവധി മുതലാക്കുക എന്ന ലക്ഷ്യത്തോടെ ആണെന്നും വ്യക്തമാക്കുന്നുണ്ട്. അപ്പോഴാണ് നിവിൻപോളി ഓട്ടോറിക്ഷക്കാരന്റെ കഥാപാത്രത്തിനോട് ഈ സാധനത്തിനെ ആണോ എന്നുള്ള ലെവലിൽ ഡയലോഗ് പറയുന്നത്.

ആ സിനിമയിൽ പോലീസുകാരുടെ പച്ചയായ ശൈലിയും സംസാരരീതിയും ഒക്കെയാണ് കൊണ്ടുവന്നിരിക്കുന്നത്. എന്റെ അച്ഛൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ടും ഞാൻ ഒരു വക്കീൽ ആയതുകൊണ്ടും പോലീസുകാരുടെ ഭാഷയും ശൈലിയും വ്യക്തമായി അറിയാം അങ്ങനെ നോക്കുകയാണെങ്കിൽ ആ സിനിമയിൽ വളരെ മാന്യമായ രീതിയിലാണ് ഡയലോഗ് പ്രസന്റേഷൻ നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ അതൊരു ബോഡി ഷേമിങ് ആണെന്ന് എനിക്ക് പറയാൻ കഴിയില്ല എന്നും ഒരുപക്ഷേ എന്റെ ശരീര ഘടന കൊണ്ടാവാം ആ പരാമർശം വിവാദങ്ങളിലേക്ക് വഴിതെളിച്ചതെന്നും മഞ്ജുവാണി പറയുന്നു.

ADVERTISEMENTS
Previous articleഫാറൂഖ് കോളേജ് തന്നെ അപമാനിച്ചു; നിയമനടപടി നേരിടും സംവിധായകൻ ജിയോ ബേബി -വീഡിയോ കാണാം
Next articleകുട്ടിക്കാലത്ത് ഒരാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ബോളിവുഡ് സ്റ്റാർ അക്ഷയ്‌കുമാർ-അതറിഞ്ഞ മാതാപിതാക്കളുടെ പ്രതികരണം ഞെട്ടിച്ചു