അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ മലയാള സിനിമയിൽ അത്ഭുതങ്ങൾ കാണിക്കാൻ സാധിക്കുന്ന കഴിവുറ്റ അഭിനയത്രിയാണ് നടി മഞ്ജുപിള്ള. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു മഞ്ജുപിള്ള കടന്നുവരുന്നുണ്ട്. എങ്കിലും അവരിലെ കലാകാരിയെ അംഗീകരിക്കുന്ന വിധത്തിലുള്ള വേഷങ്ങൾ വളരെ കുറച്ചു മാത്രമേ അവർക്ക് ലഭിക്കുന്നുള്ളൂ . അത്തരത്തിൽ ഒരു വേഷമാണ് സംസ്ഥാന പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം .ഹോമിന് ശേഷം മഞ്ജു പിള്ളയ്ക്ക് കുറച്ച് മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്. ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന വ്യക്തിയാണ് മഞ്ജു പിള്ള .മികച്ച സഹ നടിക്കുള്ള കേരളസംസ്ഥാന ടെലിവിഷൻ അവാർഡ് മഞ്ജു പിള്ളക്ക് ലഭിച്ചിരുന്നു. അതിനുശേഷം മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് സംസ്ഥാന സർക്കാരിൽ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു കോമഡി റിയാലിറ്റി ഷോയിലെ വീശി കർത്താവായും ടെലിവിഷൻ അവതരികയായുമൊക്കെ ഒക്കെ മഞ്ജുപിള്ള തന്റെ കരിയർ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഹോമിലെ കഥാപാത്രം തന്നെ തേടി വന്നതും അന്ന് ചിത്രത്തിന് നിർമ്മാതാവ് വിജയ് ബാബു തന്നോട് പറഞ്ഞ ചില കാര്യങ്ങളുമാണ് മഞ്ചു പിള്ള വ്യക്തമാക്കുന്നത്.
ഹോമിൽ ഇന്ദ്രൻസിന്റെ ഭാര്യയായ കുട്ടിയമ്മ എന്ന കഥാപാത്രമാണ് മഞ്ജുപിള്ള അവതരിപ്പിച്ചത്. ആ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്തു. ഇന്ദ്രൻസിനെ കൂടാതെ ശ്രീനാഥ് ഭാസി, ജോണി ആൻറണി,നസ്ലിൻ കൈനകരി തങ്കരാജ്യൂ വിജയ് ബാബു തുടങ്ങിയ വ്യക്തികൾ പ്രധാന കഥാപാത്രങ്ങളെ ചെയ്തിരുന്നു. ചിത്രം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. ചിത്രത്തിലെ നായിക പ്രാധാന്യമുള്ള കഥാപാത്രമായ കുട്ടിയമ്മ താൻ സ്വീകരിക്കുന്നത് കുടുംബ സുഹൃത്ത് കൂടിയായ നിർമാതാവ് വിജയ ബാബു തന്നെ നേരിട്ട് വിളിച്ച് പറഞ്ഞതുകൊണ്ടാണ് താരം പറയുന്നത്.
കോവിഡ് സമയമായിരുന്നു അതുകൊണ്ടുതന്നെ സിനിമ വളരെ കുറവായിരുന്നു. അപ്പോഴാണ് വിജയേട്ടൻ വിളിക്കുന്നതും ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്നും പറയുന്നത്. അദ്ദേഹം കുടുംബ സുഹൃത്തായതു കൊണ്ട് തന്നെ അടുപ്പമുണ്ട് അപ്പോൾ തന്നെ ചെയ്യാം എന്ന് സമ്മതിച്ചിരുന്നു.കോവിദഃ ആയതു കൊണ്ടും നിയന്ത്രണം ഉള്ളതുകൊണ്ട് മറ്റെന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് ചോദിച്ചിരുന്നെങ്കിൽലും അതിനു വേണ്ട എല്ലാ അനുമതിയും തങ്ങൾ എടുത്തിട്ടുണ്ട് എന്ന് വിജയ് ബാബു പറഞ്ഞിരുന്നു.
പിന്നീട് വിജയ് ബാബു തന്നോട് ഒരു വളരെ പ്രധാനപ്പെട്ട കാര്യം ചോദിച്ചു. നിങ്ങളുടെ കഥാപാത്രം ഇന്ദ്രൻസിന്റെ ഭാര്യയാണ് അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. അത് കേട്ടപ്പോൾ താൻ അന്തിച്ചു പോയി അതെന്താണ് അതിലൊരു പ്രശ്നം. അപ്പോൾ വിജയ് ബാബു പറഞ്ഞു ഇന്ദ്രൻസിന്റെ ഭാര്യയായിട്ട് ആയതുകൊണ്ട് ഒന്ന് രണ്ട് നടിമാർ പിൻവാങ്ങിയിരുന്നു എന്നും അതാണ് അദ്ദേഹം തന്നെ വിളിച്ചതെന്ന് പറഞ്ഞത്. അപ്പോൾ താൻ പറഞ്ഞത് ഞാൻ എൻറെ കഥാപാത്രം മാത്രം നോക്കിയാൽ പോരെ എൻറെ കൂടെ അഭിനയിക്കുന്ന ആൾക്കാർ ആരായാലും എനിക്ക് കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമില്ല.
അങ്ങനെയാണ് താനാ കഥാപാത്രം സ്വീകരിച്ചതെന്ന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഇന്ദ്രൻസ് നേടുകയും ചിത്രം സൂപ്പർ ഹിറ്റ് ആവുകയും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് മഞ്ജു പിള്ളക്ക് ലഭിക്കുകയും ചെയ്തു.