മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ കഴിവ് തെളിയിച്ച മഞ്ജു പിള്ള പിന്നീട് വളരെ പെട്ടെന്ന് ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ചെയ്തത്. ഇപ്പോൾ കാസ്റ്റിംഗ് കൗചിനെ കുറിച്ച് മഞ്ജു അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
താൻ സിനിമയിൽ കുറച്ച് സീനിയറാണ് എന്ന് പറഞ്ഞാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് തുടങ്ങുന്നത്. അതിനാൽ തന്നെ കാസ്റ്റിംഗ് കൗച്ച് ബുദ്ധിമുട്ടുകൾ തനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നും എന്നാൽ സെറ്റിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും മഞ്ജു സമ്മതിക്കുന്നുണ്ട്. അത് കാസ്റ്റിംഗ് കൗച്ചിന്റെ പ്രശ്നമായിരുന്നില്ല വൃത്തിയില്ലാത്ത ടോയ്ലറ്റിന്റെ പ്രശ്നമാണ്.
ഒരു പഴയ വീട്ടിലായിരുന്നു ടോയ്ലറ്റ് ഉണ്ടായിരുന്നത്. പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു ടോയ്ലറ്റ് കൂടിയായിരുന്നു അതിൽ പാമ്പുണ്ടോ എന്ന് പോലും നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല..ആ ടോയ്‌ലറ്റിൽ പോയി വേണം വസ്ത്രം മാറുവാനും അതുപോലെ തന്നെ ബാക്കി കാര്യങ്ങൾ ചെയ്യുവാനും. സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്നത് ഇത്തരത്തിൽ വൃത്തിയില്ലാത്ത ഒരു സ്ഥലത്ത് പോയി മൂത്രമൊഴിക്കാനും മറ്റും ആണ്.
ആ സമയത്ത് നമുക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെടും. ഞാൻ അത് സെറ്റിൽ പറയുകയും ചെയ്തു. അടുത്ത വീട്ടിലോ മറ്റോ ചോദിച്ചിട്ട് ഒരു വൃത്തിയുള്ള ടോയ്ലറ്റ് ഉണ്ടാക്കാനുള്ള സാഹചര്യം തരണം എന്ന് അവരോട് ആവശ്യപ്പെട്ടു.
ന്യായമായ ഒരു ആവശ്യമായിരുന്നു അത്. പക്ഷേ അവരത് തന്നില്ല. അങ്ങനെ വന്ന ഒരു സാഹചര്യം തനിക്ക് ഒരു സിനിമയുടെ സെറ്റിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ സാഹചര്യത്തിൽ താൻ പിന്നെ ചെയ്തത് അടുത്ത ദിവസം ഷൂട്ടിങ്ങിന് പോകാതിരിക്കുക എന്നതാണ്.
മാത്രമല്ല വസ്ത്രം മാറുന്നതുവരെ ചില സാഹചര്യങ്ങളിൽ അസിസ്റ്റന്റ് ആയിട്ടുള്ള ആളുകൾ ലുങ്കിപ്പിടിച്ച് മറ പോലെ തന്നിട്ടായിരിക്കും അതൊക്കെ ബുദ്ധിമുട്ടുള്ള അനുഭവങ്ങൾ ആയിരുന്നു.പണ്ടൊക്കെ സീരിയലില്‍ ഒക്കെ അഭിനയിക്കുന്ന സമയത്ത് ഒളിഞ്ഞുനോട്ടം ഒക്കെ അനുഭവിക്കേണ്ടതായി പലരും പറഞ്ഞിട്ടുണ്ട്. വസ്ത്രം മാറാന്‍ തുണി ഉയര്‍ത്തുന്ന സമയത്ത് മുകളിലേക്ക് നോക്കിയാല്‍ അവിടെ രണ്ടു കണ്ണുകള്‍ ഉണ്ടാകും എന്ന്. താരം പറയുന്നു.
എന്നാൽ തനിക്ക് ആ അനുഭവമുണ്ടായിട്ടില്ല. നടി നീന ക്കുറിപ്പ് അടക്കമുള്ളവർ ഇത്തരം സംഭവങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇതൊക്കെ പഴയകാലത്തെ പ്രശ്നങ്ങളാണ് ഇന്ന് കാരവാൻ ഒക്കെ ഉള്ളതുകൊണ്ട് അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. കാസ്റ്റിംഗ് കൗച്ച് ഒരുപാട് കേൾക്കുന്നുണ്ട് എന്നാൽ തനിക്ക് അങ്ങനെ അനുഭവം ഉണ്ടായിട്ടില്ല. അഭിനയത്തോട് ഉള്ള മോഹം വർദ്ധിക്കുമ്പോൾ ചിലർ ഒന്നും ചിന്തിക്കാതെ പുറപ്പെടും. അങ്ങനെയുള്ളവർക്കാണ് ഇങ്ങനെ സംഭവിക്കുക എന്നും പറയുന്നു. അങ്ങനെ ആരേലും ഏതേലും ഒരു കാസ്റിംഗ് കോള്‍ നടത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ ചാടി പുറപ്പെടരുത് വീട്ടിലുള ആരെയെങ്കിലും വിട്ടു കൃത്യമായി അന്വോഷിക്കുക വിളിച്ചന്വോഷിക്കുക നോ പറയാന്‍ മടിയുണ്ടാകരുത് പറയേണ്ടിടത്ത് കൃത്യമായി മുഖത്ത് നോക്കി തന്റേടത്തോടെ പറയണം അതല്ല രണ്ടെണ്ണം കൊടുക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നിടത്ത് അത് തന്നെ കൊടുക്കണം.
ഇപ്പോഴുള്ള പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ധൈര്യ ശാലികള്‍ ആണ് എനന്നു എന്റെ വിശ്വാസം . എന്റെ മകളെ ഒക്കെ ഒരിടത്തേക്ക് വിടാന്‍ എനിക്ക് പേടിയാണ്. അത് മറ്റൊന്നും കൊണ്ടല്ല അവിടുത്തെ കാര്യം ആലോചിച്ചിട്ട്. അവള്‍ വേണമെങ്കില്‍ രണ്ടെണ്ണം കൊടുക്കും കൊടുത്തിട്ടുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ എല്ലായിടത്തും നടക്കുന്നുണ്ട് അത് സിനിമയില്‍ മാത്രമൊന്നുമല്ല.
പല ഓഫീസുകളിലെയും സംഭവങ്ങള്‍ കേട്ടിട്ടുണ്ട് . സിനിമ ഒരു ഗ്ലാമര്‍ അധിഷ്ടിത മേഖലയായതുകൊണ്ട്അവിടുത്തെ കാര്യങ്ങള്‍ പെട്ടന്ന് ആളുകള്‍ അറിയും. അതാണ് സിനിമയെ കൂടുതല്‍ മോശമാക്കുന്നത്. മോശം ഉദ്ദേശത്തോടെ വരുന്ന ഒരാളുടെ കണ്ണില്‍ നോക്കി ഷാര്‍പ് ആയി ഒരു നോ പറഞ്ഞാല്‍ ഭൂര്ഭാഗം ആളുകളും പിന്നോട്ട മാറും എന്നും മഞ്ഞു പിള്ള പറയുന്നു. ഒന്നും ചിന്തിക്കാതെ എടുത്തു ചാടുന്നവരാണ് ഈ അനുഭവിക്കുന്നത്.
കുറച്ചു നാള്‍ മുന്‍പാണ് ചായഗ്രഹകാന്‍ സുജിത് വാസുദേവ് മൊത്തുള്ളദാമ്പത്യ ജീവിതം അവസാനിച്ചെന്നും ഇരുവരും വേര്‍പിരിഞ്ഞെന്നും താരം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഹിറ്റ് ചിത്രങ്ങളുടെ പ്രധാന ആകര്‍ഷണം ആണ് മഞ്ജു പിള്ള താരം പ്രധാന വേഷത്തില്‍ എത്തിയ ബേസില്‍ ജോസഫ് നായകനായ ജഗദീഷ് തുടങ്ങിയവര്‍ അഭിനയിച്ച ഫാലിമി വലിയ ഹിറ്റായിരുന്നു. കൈ നിറയെ ചിത്രങ്ങളുമായാണ് താരത്തിന്റെ മുന്നോട്ടുള്ള യാത്ര.