ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുന്ന ഒന്നാണ് ബോഡി ഷേമിങ്ങുകൾ എന്ന് പറയുന്നത്. പ്രത്യേകിച്ച് ഫ്ലവേഴ്സ് ഒക്കെ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് റിയാലിറ്റി ഷോകൾ ബോഡി ഷേമിങ്ങിനെ വളരെയധികം സപ്പോർട്ട് ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ ട്രോളുകൾ വരാറുണ്ട്.
ഇപ്പോൾ അതിനെക്കുറിച്ച് സ്റ്റാർ മാജിക്കിലെ തന്നെ ഒരു താരമായ ബിനു അടിമാലി പറഞ്ഞതാണ് ശ്രദ്ധ നേടിയത്. പ്രേക്ഷകരെ ചിരിപ്പിക്കുവാൻ വേണ്ടി മാത്രമാണ് അത്തരം തമാശകൾ പറഞ്ഞിരുന്നത്. എന്നും ശ്രീനിവാസന് മോഹൻലാലും അടക്കമുള്ളവർ പോലും അത്തരം തമാശകൾ ഒരുകാലത്ത് പറയുകയും കൈയ്യടി നേടുകയും ചെയ്തിരുന്നു എന്നുമാണ് ബിനു അടിമാലി പറയുന്നത്.
ഒരു കലാകാരൻ എന്ന നിലയിൽ തന്നെ ഏറ്റവും വലിയ ലക്ഷ്യം കാണികൾ ചിരിക്കുക എന്നതാണ് അതിനുവേണ്ടിയാണ് അത്തരത്തിലുള്ള തമാശകൾ പറയുന്നത് ദയവുചെയ്ത് അതിനെ തെറ്റായി കാണരുത്. എല്ലാ കലാകാരന്മാരും വലിയ ബുദ്ധിമുട്ടിലാണ്. ഏറെ രസകരമായി ഇത്തരത്തിൽ ബിനു അടിമാലി സംസാരിച്ചപ്പോഴും തന്റെ അഭിപ്രായം വ്യക്തമായി തുറന്നു പറയുകയായിരുന്നു ആ നിമിഷം മറ്റൊരു കലാകാരിയായ മഞ്ജു പത്രോസ് ചെയ്തിരുന്നത്.
പലർക്കും ചിരിക്കാൻ തോന്നുമെങ്കിലും അതൊക്കെ കേൾക്കുന്നവർക്ക് അത്ര സന്തോഷം തോന്നുന്ന കാര്യമല്ല എന്നും; താൻ അത്തരത്തിലുള്ള ബോഡി ഷേമിങ്ങുകൾ ഒരുപാട് നേരിട്ടിട്ടുള്ള കൂട്ടത്തിൽ ആണ് എന്നുമായിരുന്നു മഞ്ജു പത്രോസ് അപ്പോൾ പറഞ്ഞത്.
കുട്ടിക്കാലത്തെ തന്നെ നിറത്തിന്റെ പേരിൽ വലിയതോതിൽ അപമാനം താന്‍ ഏറ്റിട്ടുണ്ട്. തന്റെ മുൻപിൽ വച്ചുതന്നെ പലരും തന്നെ പരിഹസിക്കുന്ന രീതിയിൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അവർക്ക് മുൻപിൽ നിന്ന് ചിരിക്കുമെങ്കിലും മനസ്സിന്റെ ഉള്ളിൽ ഒരിക്കൽപോലും താനാ തമാശ ആസ്വദിച്ചിരുന്നില്ല. മറിച്ച് വേദനിക്കുകയാണ് ചെയ്തിട്ടുള്ളത്.
എന്റെ മകനും നിറം അൽപം കുറവാണ്. അവനും എന്റെ അവസ്ഥ വരുമെന്ന് ഞാൻ ഭയന്നിരുന്നു. എന്നാൽ അവൻ നിറത്തിന്റെ പേരിൽ അത്രത്തോളം ഭയക്കുന്നില്ല, നോർമലായാണ് കാണുന്നത്; അത് വലിയ ഭാഗ്യം. എങ്കിൽപോലും ഇനി വരുന്ന തലമുറയ്ക്ക് ഇത്തരം ചിന്താഗതി ഉണ്ടാവാൻ പാടില്ല. ഞാൻ ഇക്കാര്യം ഇവിടെ പറഞ്ഞില്ലെങ്കിൽ എനിക്ക് മനസ്സാക്ഷി കുത്ത് ഉണ്ടാകും. അതുകൊണ്ടാണ് ഞാൻ ഇതിനെക്കുറിച്ച് പറയുന്നത് എന്നും മഞ്ജു പറഞ്ഞിരുന്നു.