ആരൊക്കെ വന്നാലും മലയാളത്തിലെ മികച്ച സംവിധായകൻ അദ്ദേഹമാണ് – മണിയൻപിള്ള രാജു.

267

മലയാള സിനിമയിൽ അതിമനോഹരമായ നിരവധി കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുള്ള താരമാണ് മണിയൻപിള്ള രാജു. അദ്ദേഹം പിന്നീട് സിനിമയുടെ അണിയറ പ്രവർത്തനങ്ങളുടെയും ഭാഗമായി മാറിയിട്ടുണ്ട്. ഒരു മികച്ച നടൻ എന്നതിലുപരി സിനിമയുടെ പല വേർഷനുകളെക്കുറിച്ചും വളരെ വിശദമായ രീതിയിൽ ചർച്ച ചെയ്തിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മണിയൻപിള്ള രാജു. ഇപ്പോൾ അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകൻ ആരാണെന്ന് പറയുന്നതാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിൽ ഏതൊക്കെ സംവിധായകന്മാർ വന്നാലും അവർ എന്തൊക്കെ ടെക്നിക്കൽ കാര്യങ്ങൾ ഉപയോഗിച്ചു എന്നാലും സംവിധായകൻ ജോഷിക്കൊപ്പം വരില്ല എന്നാണ് മണിയൻപിള്ള രാജു പറയുന്നത്.

മലയാളത്തിലെ മുൻനിര സംവിധായകൻ എന്നും ജോഷി ആയിരിക്കും എന്നും പറയുന്നുണ്ട്. അതിന്റെ കാരണം കൂടി വ്യക്തമാക്കുന്നുണ്ട് മണിയൻപിള്ള രാജു. ഒരു കഥാപാത്രം നമ്മൾ ചെയ്യുകയാണെങ്കിൽ അത്രയ്ക്ക് ഇഷ്ടപെട്ടാൽ അവിടിരുന്ന് കരയാൻ പോലും ജോഷി മടിക്കില്ല.

ADVERTISEMENTS
READ NOW  വിട്ടുവീഴ്ചയ്ക്ക് തയ്യാറാക്കാൻ താല്പര്യമുള്ള പെൺകുട്ടികൾ പുറത്തിരിക്കുന്നുണ്ട് എന്ന് അയാൾ പറഞ്ഞു

ലേലം എന്ന സിനിമയൊക്കെ ചെയ്ത സമയത്ത് താൻ ഒരു കഥാപാത്രം ചെയ്തപ്പോൾ അവിടെ ഇരുന്ന് കരഞ്ഞു കൊണ്ടാണ് നന്നായെന്ന് പറഞ്ഞത്. നീ നന്നായിട്ട് ചെയ്തു ഡാ എന്ന് പറഞ്ഞത്. അതേപോലെ നമ്മൾ ഒരു കഥാപാത്രം മോശമാക്കിയാലും നമ്മളെ എല്ലാവരുടെയും മുമ്പിൽ നിൽക്കുകയാണെന്ന് മറ്റുള്ളവർ കേൾക്കുമെന്നോന്നും ഓർക്കതെ അതും ഉറക്കെ തന്നെ പറയും. നീ അത് നശിപ്പിച്ചു ജീവനില്ലാതെ ആക്കി അങ്ങനെയല്ല അത് ചെയ്യേണ്ടത് നീ കഥാപാത്രത്തെ കളഞ്ഞു.

ഒട്ടും ഡിപ്ലോമാറ്റിക് അല്ലാതെ അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന വ്യക്തിയാണ് ജോഷി. അതുപോലെ തന്നെ അദ്ദേഹം ചില കാര്യങ്ങൾ നമ്മളുടെ മുഖത്തു നോക്കി പറഞ്ഞു തരികയും ചെയ്യും.

ചില നടത്തമൊക്കെ കാണുമ്പോൾ പറയുന്നത് നീയത് മണിയൻപിള്ള നടക്കുന്നതു പോലെയാണെന്ന് നടക്കുന്നത്. അങ്ങനെയല്ല നടന്നു വരുന്നത് എന്ന് പറയും. ആ വാക്കുകൾ ഒക്കെ ഓർമിക്കാറുണ്ട് എന്നും മണിയൻപിള്ള രാജു പറയും. എത്ര സംവിധായകർ വന്നുവെന്ന് പറഞ്ഞാലും മലയാള സിനിമയിൽ ഏറ്റവും മികച്ച സംവിധായകൻ എന്നത് ജോഷി തന്നെയാണെന്ന് അടിവരയിട്ട് പറയുകയാണ് മണിയൻപിള്ള രാജു.

READ NOW  വയറ്റിലുള്ളത് ഇരട്ടക്കുട്ടികൾ ആണോ എന്ന ചോദ്യത്തിന് വ്യക്തമായി മറുപടിയുമായി പേളി മാണി

അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു വീഡിയോ ഏറ്റെടുത്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്..

ADVERTISEMENTS