ദുൽഖറിന്‍റെ  ആ മറുപടിയിൽ ഉണ്ട് അയാൾ എന്താണ് എന്ന് – ദുൽഖറിനെ കുറിച്ച് മണികണ്ഠൻ പറഞ്ഞത

174

ദുൽഖർ സൽമാൻ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ചു വലിയ ഹിറ്റായ ചിത്രമാണ് കമ്മട്ടിപ്പാടം. ദുല്ഖര് വിനായകൻ,മണികണ്ഠൻ ആചാരി ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ എടുത്തു പറയേണ്ട ഒരു വേഷമാണ് മണികണ്ഠൻ ആചാരിയുടേത് .

മണികണ്ഠൻ അവതരിപ്പിച്ച ബാലൻ ചേട്ടൻ എന്ന കഥാപത്രം എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വേഷമാണ് അസാധ്യമായ പ്രകടനമാണ് തൻറെ ആദ്യ ചിത്രത്തിൽ തന്നെ അദ്ദേഹം കാഴ്ചവച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം വലിയ വിജയം നേടുകയും വലിയ നിരൂപക പ്രശംസ ആർജ്ജിക്കുകയും ധാരാളം അവാർഡുകളും നേടിയിരുന്നു.

ADVERTISEMENTS
   

നാടക നടനായി അഭിനയ ജീവിതം തുടങ്ങിയ മണികണ്ഠൻ പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി വേഷങ്ങൾ ചെയ്തിരുന്നു. തന്റെ രണ്ടാമത്തെ ചിത്രമായ അയാൾ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിൽ നായകനായി മണികണ്ഠൻ അഭിനയിച്ചിരുന്നു ആ ചിത്രത്തിന്റെ സമയത്തെ ഒരു സംഭവം മണികണ്ഠൻ പറഞ്ഞത് പിന്നീട വൈറലായിരുന്നു.

ആ ചിത്രത്തിന്റെ റിലീസ് സമയമായപ്പോൾ കമ്മട്ടിപ്പാടത്തെ പരിചയം വച്ച് താൻ ദുൽഖറിനെ ചിത്രത്തിന്റെ വിവരം അറിയിക്കുന്നതിനായി വാട്സാപ്പിൽ ഒരു വോയിസ് മെസ്സേജ് അയച്ചിരുന്നു അതിനു ദുൽഖർ നൽകിയ മറുപടി തന്നെ ഞെട്ടിച്ചു എന്ന് മണികണ്ഠൻ പറയുന്നു.

തന്റെ ചിത്രമായ അയാൾ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് താൻ മെസേജ് അയച്ചത് ഒരു വോയ്‌സ് ക്ലിപ്പ് ആയിരുന്നു തൻ അയച്ചത്. സാർ എന്ന് വിളിച്ചു തുടങ്ങിയാണ് ഞീണ് മെസ്സേജ് അയച്ചത് ഞാൻ നായകനായി അഭിനയിക്കുന്ന ചിത്രമാണ് പ്രാർത്ഥനകൾ ഉണ്ടാകണം എന്നാണ് മെസ്സേജ് അയച്ചത്. ഞാൻ വോയ്‌സ് ദുൽഖരും മറുപടിയായി എനിക്ക് ഒരു വോയ്‌സ് ആണ് അയച്ചത് ദുല്ഖറിന്റെ മറുപടി ഇങ്ങനെയായിരുന്നു ചേട്ടാ എന്നെ സാർ എന്നൊന്നും വിളിക്കരുത് ,ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല നാട്ടിൽ വരുമ്പോൾ നേരിൽ കാണാം എന്നാണ് അന്ന് ദുൽഖർ മെസേജിൽ പറഞ്ഞത്.

അന്ന് ദുൽഖർ അയച്ച ആ വോയ്‌സ് മെസ്സേജ് താൻ ഒരു നിധി പോലെ കാത്തുവച്ചിട്ടുണ്ട് എന്നും മണികണ്ഠൻ പറയുന്നു. ചിത്രത്തിൽ ബാലൻ ചേട്ടൻ എന്ന കഥാപാത്രത്തെയാണ് മണികണ്ഠൻ അഭിനയിച്ചത്. മണികണ്ഠനും വിനായകനും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ആണ് അവതരിപ്പിച്ചത്.

ADVERTISEMENTS