Advertisement
Home MOVIES Malayalam സ്വന്തം സിനിമ മാത്രമല്ല മറ്റുള്ളവരുടെയും സിനിമ നന്നാകണമെന്ന് അദ്ദേഹം ആഗ്രഹിക്കാറുണ്ട്

സ്വന്തം സിനിമ മാത്രമല്ല മറ്റുള്ളവരുടെയും സിനിമ നന്നാകണമെന്ന് അദ്ദേഹം ആഗ്രഹിക്കാറുണ്ട്

6055
ADVERTISEMENTS

മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള ഒരു സംവിധായകനാണ് ജിത്തു ജോസഫ്. ഇന്ന് മലയാളികൾ ഇഷ്ടപ്പെടുന്ന 5 പ്രധാന സംവിധായകന്മാരെ എടുത്താൽ അതിൽ ഒരാൾ ജിത്തു ജോസഫ് ആയിരിക്കും എന്നത് ഉറപ്പാണ്. അത്രത്തോളം സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ജിത്തു ജോസഫിന് ലഭിച്ചിട്ടുള്ളത്.

ദൃശ്യം എന്ന ചിത്രം എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. മലയാള സിനിമയിൽ തന്നെ വലിയ തോതിലുള്ള ഒരു മാറ്റം കൊണ്ടുവന്ന ചിത്രം എന്ന് ദൃശ്യത്തെ വിശേഷിപ്പിക്കാം. ഈ ചിത്രം ആദ്യം എത്തിയത് നടൻ മമ്മൂട്ടിയുടെ അരികിൽ ആയിരുന്നു എന്ന് ഒരു വാർത്തയുണ്ടായിരുന്നു.

ADVERTISEMENTS

മമ്മൂട്ടി ഉപേക്ഷിച്ച ശേഷമാണ് ഈ ചിത്രം മോഹൻലാലിന്റെ അരികിലേക്ക് എത്തുന്നതും, മോഹൻലാൽ ജോർജ് കുട്ടിയായി മലയാളിക്ക് മുൻപിലേക്ക് എത്തുന്നതും. ഇന്ന് മോഹൻലാൽ അല്ലാതെ മറ്റൊരു നടനെ ജോർജുകുട്ടിയായി മലയാളികൾക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്രത്തോളം വലിയ സ്വീകാര്യതയാണ് ജോർജ് കുട്ടിക്കും കുടുംബത്തിനും ലഭിച്ചിരുന്നത്.

READ NOW  പുതിയ സിനിമ സംഘടനയിൽ ടോവിനോ ഭാഗമാകുമോ - ഞെട്ടിക്കുന്ന മറുപടി നൽകി ടോവിനോ - അന്തം വിട്ടു പ്രേക്ഷക

ഇപ്പോൾ ദാ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ജിത്തു ജോസഫ് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സ്വന്തം സിനിമ മാത്രമല്ല മറ്റു സിനിമകളും നന്നാകണം എന്നുള്ള ഒരു ആഗ്രഹം മമ്മൂട്ടിക്ക് ഉണ്ടെന്ന് ജിത്തു ജോസഫ് പറയുന്നു. അദ്ദേഹവുമായി ഒരുമിച്ച് ഒരു സിനിമ ചെയ്യണം എന്നത് വലിയ ആഗ്രഹമാണ് അതിനുവേണ്ടി ഒരുപാട് പ്രവർത്തിക്കുന്നുമുണ്ട്.

ദൃശ്യത്തിനു വേണ്ടി മീനയെ കാസ്റ്റ് ചെയ്യാൻ പോയപ്പോൾ സെറ്റിൽ മമ്മൂക്കയുണ്ട്. മീന ആദ്യം ഇത് വേണോ വേണ്ടയോ എന്നൊക്കെയുള്ള രീതിയിൽ നിൽക്കുകയായിരുന്നു. അത് കണ്ടു മമ്മൂക്കയാണ് എന്നോട് പറഞ്ഞത് ഞാൻ പറയാമെടാ എന്ന്.

പിന്നീട് ഞാൻ മറ്റൊരിക്കൽ റാമിന്റെ ഷൂട്ടിങ്ങിന് പോയപ്പോൾ അവിടെ മമ്മൂക്കയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. അപ്പോഴും അടുത്ത് വിളിച്ചിരുത്തി സിനിമയെ കുറിച്ച് ഒക്കെ ചോദിച്ചു. ഇന്റർനാഷണൽ ആണല്ലേ എന്നൊക്കെ ചോദിച്ചു. വളരെ നന്മയുള്ള സ്നേഹമുള്ള ഒരു മനുഷ്യനാണ് മമ്മൂക്ക എന്ന് ജീതു ജോസഫ്‌ പറയുന്നു. ദൃശ്യം മാത്രമല്ല മെമ്മറീസും ജീതു ആദ്യം മമ്മൂട്ടിയെ വച്ച് ചെയ്യാനിരുന്ന സിനിമ ആയിരുന്നു എന്നും എന്നാല്‍ അന്ന് അത് അദ്ദേഹം ഏറ്റെടുത്തില്ല എന്നും മുന്പ് മറൊരഭിമുഖത്തില്‍ ജീതു പറയുന്നു.

READ NOW  എന്തിനാണ് ഇത് ഇത്ര കാലം പൂഴ്ത്തി വച്ചത് - ഇത് തിലകൻ ചേട്ടന്റെ ആത്മാവ് ആണെന്ന് തോന്നും - രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി

സിനിമയെ കുറിച്ചൊക്കെ അറിയാൻ വലിയ കൗതുകമാണ് മമ്മൂക്കയ്ക്ക് ഉള്ളത്. പുറമേ പരുക്കനായി തോന്നുമെങ്കിലും അദ്ദേഹം ഒരു സാധാരണ മനുഷ്യനാണ് എന്നും ജിത്തു ജോസഫ് പറയുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം നന്നായി ഉണ്ടെന്നും അതിനുവേണ്ടി താൻ ശ്രമിക്കുന്നുണ്ട് എന്നും ആണ് ജിത്തു ജോസഫ് പറയുന്നത്. ആ കാര്യം പറഞ്ഞു കൊണ്ട് താന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിട്ടുണ്ട് എന്നും ജീതു ജോസഫ്‌ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ എത്രയും പെട്ടെന്ന് സത്യമാവട്ടെ എന്നാണ് പ്രേക്ഷകരും ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.

ADVERTISEMENTS
Previous articleകാജലിനു ഒപ്പം ഇനി അഭിനയിക്കില്ല എന്ന് രവി തേജ – കാരണം ഇത്
Next articleആ നടനൊപ്പം ആദ്യരാത്രി രംഗം എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ അടിച്ചു തുറന്നു പറഞ്ഞ നടി നളിനി
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.