മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഏറ്റവും ആരാധന തോന്നിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രീയതാരം ഇതാണ് അക്കഥ മമ്മൂക്ക പറയുന്നത് ഇങ്ങനെ.ആരാധന ഒന്നിച്ചഭിനയിക്കുന്നതിനു മുൻപേ ഉള്ളത്

7638

മലയാളത്തിന്റെ അഭിനയ ചക്രവർത്തി മമ്മൂട്ടി പ്രായം എഴുപതു പിന്നിട്ടിട്ടും ഇന്നും യുവ നടന്മാരെ പോലും ഞെട്ടിക്കുന്ന സൗന്ദര്യവും മെയ് വഴക്കവും അർപ്പണവും കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന നടൻ. തലക്കണമാണ് ജാഡയാണ് എന്നൊക്കെയുള്ള കിംവദന്തികൾക്ക് അപ്പുറം പച്ചയായ മനുഷ്യൻ. തന്റെ വ്യക്തി ജീവിതത്തിൽ അദ്ദേഹം ആദ്യം ആരാധിച്ചതും ഇന്നും ആരാധനയോടും അതിലുപരി സ്നേഹത്തോടെയും നോക്കിക്കാണുന്ന നടനെ കുറിച്ച് മമ്മൂട്ടി ഒരു പൊതു ചടങ്ങിൽ സംസാരിച്ചത് ഇന്നും പ്രശസ്തമാണ്.

 

ADVERTISEMENTS
   

താൻ സിനിമയിലെത്തുന്നതിന് മുൻപ് തന്നെ ആരാധനയോടെ നോക്കി കണ്ട പല നടന്മാരുണ്ടെങ്കിലും അവരിലെല്ലാവരിലുമുപരിയായി കാണാനും അടുത്തറിയാനും കൊതിച്ച അത്യധികം ആരാധനയോട് കൂടി താൻ നോക്കി കണ്ടത് ശ്രീ മധുവിനെയാണ് എന്ന് മമ്മൂട്ടി പറയുന്നു. അക്കാലത്തെ സൂപ്പർ താരങ്ങളായ പ്രേം നസീറും സത്യനും ജയനുമൊന്നുമല്ല മമ്മൂട്ടിയുടെ ആരാധ്യ പുരുഷനായത് അത് സാക്ഷാൽ ഭാവാഭിനയ ചക്രവർത്തി മധു തന്നെയായിരുന്നു. ഒരു കാലത്തു വലിയ ഒരു ആരാധകന്റെ അതെ ആവേശത്തോടെ താൻ അദ്ദേഹത്തെ നോക്കി നിന്നിട്ടുണ്ടെന്ന് മമ്മൂട്ടി പറയുന്നു. തന്റെ ഈ ആരാധനയും സ്നേഹവും മധു സാറിനറിയാം എന്നാണ് മമ്മൂട്ടി പറയുന്നത്.

READ NOW  മമ്മൂട്ടിയുടെ സിനിമയുടെ സ്ക്രിപ്റ്റ് മോഹൻലാലിന്റെ ലൊക്കേഷനിൽ അന്ന് സംഭവിച്ചത്

അദ്ദേഹവുമായി സിനിമകൾ ചെയ്യുന്നതിന് മൂന്ന് തന്നെ ഞാൻ അദ്ദേഹത്തിന്റെ ആരാധകനായിരുന്നു ആരാധനാ മൂത്തു നേരിട്ട് പോയി കണ്ടിട്ടുണ്ടെന്നും മധു പറയുന്നു. അതൊക്കെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളായി കരുതുന്നുവെന്നും മമ്മൂക്ക പറയുന്നു. അദ്ദേഹം ഇപ്പൊ തന്നെ സ്നേഹിക്കുന്നതിനു നൂറു ഇരട്ടി താൻ ഇപ്പോളും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട് എന്ന് മമ്മൂട്ടി പറയുന്നു. അത് അദ്ദേഹത്തിനും നന്നായി അറിയാം അത് പലപ്പോഴും അദ്ദേഹം തന്നെ തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് മമ്മൂട്ടി പറയുന്നു.

https://www.facebook.com/Mammootty/posts/655054705984534

മമ്മൂട്ടിയുടേയും മധുവിന്റെയും സ്വഭാവങ്ങളിൽ സമാനതകൾ ഉണ്ട് എന്നതാണ് വസ്തുത അത് ഇരുവരുടെയും സഹപ്രവർത്തകർ പരസ്യമായി സമ്മതിക്കുന്ന കാര്യവുമാണ്. ഇന്ന് മലയാളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്ന്ന നടനാണ് ശ്രീ മധു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളോടും ഒപ്പം അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമകളിലും സീരിയലുകളിലും ഇപ്പോളും സജീവമാണ്. മലയാള സിനിമയുടെ കാരണവർ സ്ഥാനത്താണ് ഇന്നും മധുവിന്റെ സ്ഥാനം. അദ്ദേഹം ചെയ്‌യുന്ന കഥാപാത്രങ്ങളും ആ രീതിയിൽ ഉള്ളതാണ്.

READ NOW  ജയറാമിനായി വച്ചിരുന്ന റോളുകൾ ദിലീപ് കൊണ്ട് പോയി എന്ന ആരോപണത്തിനോട് എന്ത് പറയുന്നു - ജയറാം നൽകിയ മറുപടി ഇങ്ങനെ

ADVERTISEMENTS