ഒരേ രംഗത്ത് പ്രവർത്തിക്കുന്ന രണ്ടു പേർ മത്സരം ഉണ്ടാകുമ്പോൾ അവർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആത്മാർത്ഥത എത്രത്തോളമായിരിക്കും

13110

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞുനിൽക്കുന്ന സിനിമ മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക വികാരം തന്നെയാണ് ഉണ്ടാക്കുന്നത്.. അമ്പത്തിൽ അധികം ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഒരു വേദിയിൽ എത്തിയിരിക്കുകയാണ്.

ജോൺ ബ്രിട്ടാസ് അവതാരകനായി എത്തിയ ഒരു പരിപാടിയിൽ മോഹൻലാലിനോട് വ്യത്യസ്തമായ ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഈ ചോദ്യം വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നു. ഒരേ രംഗത്ത് പ്രവർത്തിക്കുന്ന രണ്ടു പേർ തമ്മിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകുമ്പോൾ അവർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആത്മാർത്ഥത എത്രത്തോളം ഉള്ളതായിരിക്കും എന്നതായിരുന്നു ചോദ്യം.

ADVERTISEMENTS
   

നമ്മുടെ കാര്യമല്ല എന്നും നമ്മളെ കൂട്ടണ്ട എന്നും പ്രത്യേകമായി തന്നെ മമ്മൂട്ടി പറയുന്നുമുണ്ട്.. ഇതിന് മോഹൻലാൽ വളരെ രസകരമായ രീതിയിലാണ് മറുപടി പറയുന്നത്. അദ്ദേഹം നമ്മുടെ കാര്യമല്ലന്ന് പറഞ്ഞുവെങ്കിലും ഞാൻ ഞങ്ങളുടെ കാര്യം തന്നെ പറയാം ഒരേ രംഗത്തെ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ആത്മാർത്ഥത എങ്ങനെയാണെന്ന് ചോദിച്ചാൽ വളരെ നല്ല രീതിയിലാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.. 54 ചിത്രങ്ങളിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. എല്ലാക്കാലത്തും സിനിമയിൽ രണ്ടുപേർ ഉണ്ടായിട്ടുണ്ട്.

READ NOW  അമല പോളിന് വിവാഹം - കാമുകന്റെ മനോഹരമായ പ്രൊപോസൽ വീഡിയോ വൈറൽ കാണാം

എല്ലാ സിനിമകളിലും അങ്ങനെ തന്നെയാണ്. തമിഴിൽ ആണെങ്കിലും തെലുങ്കിൽ ആണെങ്കിലും കന്നടയിൽ ആണെങ്കിലും രണ്ട് താരങ്ങൾ എപ്പോഴും സിനിമയിലുണ്ടായിരുന്നു. അവരാരും തന്നെ ഇത്രത്തോളം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടാവില്ല..

അത് കേരളത്തിൽ ജനിച്ചത് കൊണ്ട് ഞങ്ങൾക്ക് കിട്ടിയ ഭാഗ്യം ആണെന്നാണ് ഞാൻ കരുതിയിട്ടുള്ളത്. എന്റെ ഒരു ചിത്രം നല്ലതായത് അദ്ദേഹം സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതിന് അദ്ദേഹം എന്നെ ഫോൺ വിളിച്ച് അത് നന്നായി എന്ന് പറയണമെന്നില്ല. അങ്ങനെ സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഒരു ചിത്രം നല്ല രീതിയിൽ ഓടുമ്പോൾ ഞാനുമതിൽ സന്തോഷിക്കാറുണ്ട്. ഉടനെ തന്നെ ഫോൺ വിളിച്ച് അത് നന്നായി എന്ന് പറയാറില്ല. പക്ഷേ അതിൽ ഞാൻ സന്തോഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാം.

ഒരേ കർമ്മമേഖലയിൽ പ്രവർത്തിക്കുന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള സ്നേഹബന്ധം വളരെ നല്ലതായിരിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദൃശ്യം എന്ന ചിത്രം കണ്ട് വളരെ നന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നും പറയുന്നുണ്ട്..ഇങ്ങനെയാണ് ഈ ഒരു ചോദ്യത്തിന് മോഹൻലാൽ മറുപടി നൽകുന്നത്. ഒടുവിലായി അതിനു ഉത്തരമായി മോഹന്‍ലാല്‍ പറയുന്നത് ഒരു രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ടു പേര്‍ തമ്മില്‍ എന്റെ ഭാഷയില്‍ സ്നേഹം മാത്രമെ പാടുള്ളൂ എന്നും അദ്ദേഹം പറയുന്നു.

READ NOW  ഇവിടെ വ്യ ഭിച രിക്കാത്തവരായി ആരാണ് ഉള്ളത് സ്വന്തം ഭാര്യയുമായി മാത്രമാണോ നിങ്ങൾ രമിച്ചിട്ടുള്ളത് അലൻസിയർ
ADVERTISEMENTS