മമ്മൂട്ടിയുടെ സിനിമയുടെ സ്ക്രിപ്റ്റ് മോഹൻലാലിന്റെ ലൊക്കേഷനിൽ അന്ന് സംഭവിച്ചത്

10685

ഒരു കാലത്തെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ് . മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് ധാരാളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്,ഒരു പക്ഷേ മലയാളത്തിലെ താര രാജാക്കന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി തിരക്കഥ രചിച്ചു പ്രശസ്തനായ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ് എന്ന് തന്നെ പറയാം.

തന്റെ സിനിമ ജീവിതത്തിലെ ഒട്ടനവധി അസുലഭ മുഹൂർത്തങ്ങളെ കുറിച്ച് സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഒട്ടനവധി സങ്കീർണവും എന്നാൽ അതെ പോലെ രസകരമായ സിനിമ ലോക കഥകൾ അദ്ദേഹം, പ്രേക്ഷകർക്കായി പങ്ക് വച്ചിരുന്നു. സിനിമയുടെ അണിയറ രഹസ്യങ്ങൾ എന്നും അറിയാൻ സിനിമ പ്രേക്ഷകർ വലിയ ആവേശമുള്ളവരുമാണ്.ഒരു തിരക്കഥ കരുത്തു എന്നതിനപ്പുറം അഞ്ചു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് കഴിവ് തെളിയിച്ച ഒരു സംവിധായകൻ കൂടിയാണ് ശ്രീ ഡെന്നിസ് ജോസഫ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഇനിയും പുറത്തിറങ്ങാതെ ബാബു ആന്റണി ചിത്രം പവർ സ്റ്റാർ ആണ് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന അവസാന ചിത്രം. ചിത്രത്തിന്റെ എഴുത്തു ജോലികൾ പൂർത്തീകരിച്ച വേളയിൽ താനാണ് ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

ADVERTISEMENTS
   
READ NOW  തിലകനെ ഫോണിലൂടെ ആക്ഷേപം പറഞ്ഞു ശ്രീനിവാസൻ - റൂമിന്റെ വാതിലിൽ ആഞ്ഞു ചവിട്ടിയിട്ട് ഓടി ജഗതി - ശാന്തിവിള ദിനേശ് പറഞ്ഞത്.

ഇപ്പോൾ മുൻപ് സഫാരി ടിവി പ്രോഗ്രാമിൽ അദ്ദേഹം പറഞ്ഞ രസകരമായ ഒരനുഭവം പ്രേക്ഷകർക്കായി പങ്ക് വെക്കുകയാണ്.മോഹൻലാലിൻറെ രാജാവിന്റെ മകനും ,മമ്മൂട്ടിയുടെ ആയിരം കണ്ണുകളും ഇരു ചിത്രങ്ങളുടെയും സ്ക്രിപ്റ്റിംഗും ഷൂട്ടിങ്ങും ഒരേസമയമാണ് നടക്കുന്നത്. രണ്ടിനും സ്ക്രിപ്റ്റ് എഴുതുന്നത് ഡെന്നിസ് ജോസഫ് തന്നെ. തമ്പി കണ്ണന്താനം മോഹൻലാൽ ചിത്രവും ജോഷി മമ്മൂട്ടി ചിത്രവും ആണ് സംവിധാനം ചെയ്തത് രണ്ടിൻെറയും സ്ക്രിപ്റ്റ് ഒരുമിച്ചെഴുതുന്നതിനാൽ രണ്ടിൻറ്റെയും സ്ക്രിപ്റ്റ് മാറി നൽകിയ രസകരമായ അനുഭവം ആണ് അന്ന് അദ്ദേഹ വെളിപ്പെടുത്തിയത്.

ജോഷിയുടെ അസ്സിസ്റ്റന്റിന്റെ കയ്യിൽ മമ്മൂട്ടി ചിത്രത്തിന് പകരം രാജാവിന്റെ മകന്റെ സ്ക്രിപ്റ്റ് കൊടുത്തു വിട്ടു തിരിച്ചു അതെ പോലെ മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മമ്മൂട്ടി ചിത്രത്തിന്റെ സ്ക്രിപ്റ്റ് മാന് അന്ന് നൽകിയത്. ഡയലോഗുകൾ നോക്കിക്കാൻ സ്ക്രിപ്റ്റ് എടുത്ത സമയമന്വ മാലി തിരിച്ചറിയുന്നത് എന്ന് അദ്ദേഹം ഓർക്കുന്നു.

READ NOW  കംപ്ലീറ്റ് ആക്ടറായ മോഹൻലാലിൻറെ മനസ്സിലെ കംപ്ലീറ്റ് ആക്ടര്‍ ആരാണെന്നറിയാമോ?
ADVERTISEMENTS