പണ്ട് മമ്മൂട്ടി ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിൻറെ ബാപ്പക്ക് അറിയേണ്ടത് അയാളുടെ വിശേഷങ്ങൾ മമ്മൂട്ടിയുടെ അനിയൻ പറഞ്ഞത്

12898

മലയാളത്തിന് പകരം വയ്ക്കാനില്ലാത്ത താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്. ഒരുപക്ഷേ കരിയറിൽ പരസ്പരം മത്സരിക്കുന്ന രണ്ട് നടന്മാർ തമ്മിൽ ഇത്രയധികം ചിത്രങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് ലോകത്ത് മറ്റൊരു സിനിമ മേഖലയിൽ ഉണ്ടാവുകയില്ല. അതിൻറെ പ്രധാന കാരണമായി പറയുന്നത് ഇരുവരും തമ്മിലുള്ള സൗഹൃദമാണ്. ആ സൗഹൃദം ഇരുവരുടെ സിനിമ കരിയർ ആരംഭിക്കുന്ന കാലം മുതൽ തന്നെ ഉണ്ട് എന്നുള്ളതാണ് പലരുടെയും വെളിപ്പെടുത്തലുകളിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്.

ADVERTISEMENTS

മമ്മൂട്ടി മോഹൻലാലും അടുത്ത സുഹൃത്തുക്കൾ മാത്രമല്ല ഇരുവരുടെയും കുടുംബവും തമ്മിൽ അടുത്ത ബന്ധമുണ്ട് മമ്മൂട്ടിയുടെ മക്കളും മോഹൻലാലിൻറെ മക്കളും തമ്മിൽപോലും ആ സൗഹൃദം നിലനിൽക്കുന്നുണ്ട്. മമ്മൂട്ടിക്ക് മോഹൻലാലിനും അതോടൊപ്പം അവർക്ക് ശേഷമുള്ള തലമുറകളും ആണ് ഈ ബന്ധം കാത്തു സൂക്ഷിച്ചിരുന്നത് എന്നാണ് ഇതുവരെ നാം അറിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ അനുജനായ ഇബ്രാഹിംകുട്ടി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞത് പ്രകാരം ആ ബന്ധം മമ്മൂട്ടിക്കും മുൻതലമുറകൾ തൊട്ട് ഉണ്ട് എന്നുള്ളതാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.

READ NOW  ഞങ്ങളിരുവർക്കുമിടയിൽ ആദ്യമുണ്ടായിരുന്നത് ഒരു സഹോദരി സഹോദര ബന്ധം പോലെ ഒന്നായിരുന്നു പിന്നീടത് പ്രണയമായി വളർന്നു ആത്മീയയുടെ തുറന്നു പറച്ചിൽ

ഇബ്രാഹിംകുട്ടി മമ്മൂട്ടിയുടെ ഇളയ സഹോദരനാണ് എങ്കിലും പലപ്പോഴും അദ്ദേഹത്തെ ആൾക്കാർ കണ്ടിരുന്ന മമ്മൂട്ടിയുടെ ജേഷ്ഠനായിട്ടാണ് നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് ഇബ്രാഹിംകുട്ടി അദ്ദേഹത്തിൻറെ മകൻ മഖ്ബൂൽ സൽമാൻ ഇപ്പോൾ ഒരു നടനാണ്.

കരിയറിന്റെ തുടക്കത്തിൽ മമ്മൂട്ടി ഷൂട്ടിങ്ങിനു പോയിട്ട് തിരികെ വരുന്ന സമയത്ത് പിതാവ് ആദ്യം ചോദിക്കുന്നത് മമ്മൂട്ടിയുടെ വിശേഷങ്ങൾ ആയിരുന്നില്ല. അത് മോഹൻലാലിൻറെ വിശേഷങ്ങൾ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയുടെ സിനിമ വിശേഷങ്ങൾ അറിയുന്നതിനേക്കാൾ അച്ഛൻ ആഗ്രഹിച്ചിരുന്നത് മോഹൻലാലിന്റെ വിശേഷങ്ങൾ അറിയുന്നതിനായിരുന്നു. കണ്ടാലും കേട്ടാലും കൊതി തീരാത്ത വീണ്ടും വീണ്ടും അറിയാൻ ആഗ്രഹിക്കുന്ന പ്രത്യേകതകളും വിശേഷങ്ങളും ഉള്ള വ്യക്തിയായിരുന്നു മോഹൻലാൽ. മോഹൻലാലിനെ കുറിച്ച് കേൾക്കുമ്പോൾ ഓരോ തവണയും നമ്മൾക്ക് അതിശയവും അവിശ്വസനീയതയുമാണ് തോന്നുന്നത് എന്നാണ് ഇബ്രാഹിംകുട്ടി പറയുന്നത്. മമ്മൂട്ടിയുടെ അനുജന്മാരെല്ലാം അദ്ദേഹത്തെ ഇഇച്ചാക്ക എന്നാണ് വിളിച്ചിരുന്നത്.

READ NOW  ദിലീപേട്ടന്റെ സ്വീകാര്യത കണ്ടു അന്ന് ഞാൻ ഞെട്ടിപ്പോയി ലലേട്ടൻ പൂർണമായും ജങ്ങൾക്കിടയിൽ പെട്ടുപോയി അന്ന് മിഥുൻ രമേശ് പറയുന്നു.

അദ്ദേഹം മദ്രാസിലെ ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ വീട്ടിൽ തങ്ങൾ ബാപ്പയും ഉമ്മയും അടക്കം എല്ലാവരും കാത്തിരിക്കും. തങ്ങളുടെ വാപ്പ ഉമ്മയോട് പറഞ്ഞു ഇച്ചാക്കയ്ക്ക് ഇഷ്ടമുള്ള എല്ലാ ആഹാരങ്ങളും ഉണ്ടാക്കി വയ്പ്പിക്കും. ഇച്ചാക്ക വന്നതിനുശേഷം എല്ലാവരും കൂടി ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. ഭക്ഷണശേഷം വാപ്പ ഇച്ചാക്കയോട് സിനിമ വിശേഷങ്ങൾ തിരക്കാൻ തുടങ്ങും.

തന്റെ മകനായ മമ്മൂട്ടി ഇപ്പോൾ ഏതു സിനിമയിൽ അഭിനയിക്കുന്നു. അങ്ങനെയുള്ള അദ്ദേഹത്തിൻറെ വിശേഷങ്ങൾ അല്ല അദ്ദേഹം ആദ്യം ചോദിക്കുക. അദ്ദേഹം ചോദിക്കുന്നത് മോഹൻലാലിൻറെ വിശേഷങ്ങൾ ആയിരുന്നു. അവനിപ്പോൾ എവിടെയാണ് നിന്റെ കൂടെ ഉണ്ടോ ? എന്ന് ബാപ്പ ചോദിക്കും അപ്പോൾ ഇച്ചാക്ക പറയുന്നത് “മദ്രാസിൽ ഉണ്ട് എൻറെ കൂടെ അല്ലായിരുന്നു വേറെ ഏതോ സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു” അപ്പോൾ തങ്ങളുടെ ബാപ്പ പറയുന്നത് “അവനെയും അവൻറെ മാതാപിതാക്കൾ ഞങ്ങൾ നിന്നെ കാത്തിരിക്കുന്ന പോലെ കാത്തിരിക്കുന്നുണ്ടാവും അല്ലേ?” അത്രയ്ക്ക് സ്നേഹവും അടുപ്പത്തോടെ കൂടിയായിരുന്നു തങ്ങളുടെ ബാപ്പ മോഹൻലാലിനെ കുറിച്ച് പറഞ്ഞിരുന്നത് എന്ന് മമ്മൂട്ടിയുടെ അനിയൻ ഇബ്രാഹിംകുട്ടി പറയുന്നു

READ NOW  എനിക്ക് ആർത്തവ സമയമായാൽ മുഴുവൻ നാട്ടുകാരും അറിയും ആ സമയം വെളിയിലിറങ്ങില്ല അനശ്വര പങ്ക് വെക്കുന്നു

മമ്മൂട്ടിയെ ഇച്ചാക്ക എന്ന് വിളിക്കുന്ന ഒരേ ഒരാൾ അത് മോഹൻലാൽ മാത്രമാണ്.

ADVERTISEMENTS