കർക്കശക്കാരനും അഹങ്കാരിയും ആൾക്കാരോട് വളരെ പരുക്കനായ മാത്രം ഇടപെടുകയും ചെയ്യുന്ന ആൾ ആണ് മമ്മൂട്ടി എന്ന് പലരും പറയുമ്പോളും മമ്മൂട്ടി എന്ന നടൻ അഭിനയത്തിൽ മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിലും സമൂഹത്തിലും പാലിക്കുന്ന ചില മര്യാദകളും ഗുണങ്ങളും നാം അറിയാതെ പോകരുത്. പൊതുവെ ഹുങ്കിന്റെയും ധാർഷ്ട്യത്തിന്റെയും പൊങ്ങച്ചത്തിന്റെയും നിറകുടങ്ങളായ വ്യക്തികളുടെ പ്രകടനങ്ങളുടെ വിളനിലമായ സിനിമ ലോകത്തു അദ്ദേഹം തീർത്തും വ്യത്യസ്തനാണ് എന്നതാണ് വസ്തുത . മമ്മൂട്ടി എന്ന നടന് ഇനി എന്ത് ആരെ ബോധിപ്പിക്കാൻ എന്നത് തന്നെയാണ് ഇതിനെല്ലാം അടിസ്ഥാനം പക്ഷേ ഇപ്പോഴും മറ്റു പലർക്കും നേരം വെളുത്തില്ലേ എന്ന ചോദ്യമാണ് ബാക്കി.
https://www.facebook.com/vysakh.film.director/posts/913685368827368
താൻ എന്തോ സംഭവമാണ് എന്ന് സമൂഹത്തിൽ കാട്ടി കൂട്ടാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അവിടെ തന്റെ പ്രഭാവം കാണിക്കാൻ വ്യക്തിപരമായി ഒന്നും ചെയ്യാത്ത വ്യക്തിയാണ് മമ്മൂട്ടി അത് അദ്ദേഹത്തിന്റെ ആരാധകർ സമർത്ഥിക്കുന്നത് ഉദാഹരണ സഹിതമാണ്. അതിനായി അവർ 2018 ൽ പുറത്തിറങ്ങിയ മധുര രാജ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടിയും സംവിധായകൻ വൈശാഖും പങ്ക് വെച്ച ഒരേ പോസ്റ്ററിലുള്ള ചില വ്യത്യാസങ്ങൾ ചൂണ്ടി കാണിക്കുന്നു.
https://www.facebook.com/Mammootty/posts/10156584857567774
മമ്മൂട്ടി പങ്ക് വെച്ച പോസ്റ്ററിൽ ഒഴികെ മറ്റെല്ലാ പോസ്റ്ററുകളിലും അദ്ദേഹത്തെ മെഗാസ്റ്റാർ എന്ന് അഭിസംബോധന ചെയ്യുന്ന ടാഗ് ലൈൻ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം തന്റെ സ്വന്തം പേജിൽ പങ്ക് വെച്ച പോസ്റ്ററിൽ മമ്മൂട്ടി എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. മെഗാസ്റ്റാർ എന്ന ടാഗ് ലൈൻ അദ്ദേഹം ഒഴിവാക്കിയിരുന്നു. അതാണ് മമ്മൂട്ടി എന്ന് എടുത്തു പറഞ്ഞാണ് മമ്മൂട്ടി ആരാധകർ ആവേശം കൊള്ളുന്നത് . അതോടൊപ്പം അവർ മോഹൻലാലിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട് കാരണം അദ്ദേഹം മികച്ച നടനാണെങ്കിൽ കൂടി അദ്ദേഹം തന്റെ ഔദ്യോഗിക പേജിൽ കൂടി പങ്ക് വെക്കുന്ന ഓരോ പോസ്റ്റിലും അദ്ദേഹത്തിന്റെ ടാഗ് ലൈനായ ദി കമ്പ്ലീറ്റ് ആക്ടർ എന്നത് കൂടി കാണും എന്നാണ് വിമർശകർ പറയുന്നത് . ഇരുവരുടെയും ഈ സ്വഭാവങ്ങൾ താരതമ്യം ചെയ്താണ് ആരാധകർ സംസാരിക്കുന്നത്.