മോഹൻലാലിനെതിരെ നടന്ന സൈബർ ആക്രമണങ്ങളിൽ മോഹൻലാലിനെ പിന്തുണച്ചു മമ്മൂട്ടി പറഞ്ഞത് .

8097

മലയാള സിനിമയുടെ നെടുംതൂണുകൾ ആണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരിൽ ആരാധകർ തമ്മിൽ തല്ലുundakkuമെങ്കിലും ഇരുവരും തമ്മിൽ വളരെ ഊഷ്മളമായ ഒരു ബന്ധമാണുള്ളത്. അത് ഈ ഫാൻസ് അസോസിയേഷൻകാർ എന്ന് മനസ്സിലാക്കുന്നുവോ അന്ന് മലയാള സിനിമയിലെ താരങ്ങളുടെ പേരിലുള്ള തമ്മിലടി അവസാനിക്കും.

ഇരുവരും ചേർന്ന് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. മോഹൻലാലിനെതിരെ കഴിഞ്ഞ കുറച്ചു കാലങ്ങളായി സൈബർ ഇടങ്ങളിൽ വളരെ മോശമായ ആക്രമണങ്ങൾ ആയിരുന്നു നടന്നിരുന്നത്. ഒടിയൻ സിനിമയ്ക്കായി മോഹൻലാലിനെ മുഖത്ത് വരുത്തിയ മാറ്റങ്ങളെ നെഗറ്റീവായി ഉൾക്കൊണ്ടുകൊണ്ടാണ് എല്ലാവരും ഏറ്റവും കൂടുതൽ വിമർശനം ഉയർത്തിയിരുന്നത്.

ADVERTISEMENTS
   

MUST READ:സിനിമയിൽ എത്തണമെങ്കിൽ എനിക്ക് വഴങ്ങി തരണം പെൺകുട്ടിയോട് പ്രമുഖ നടന്റെ ആവശ്യം ഒളിക്യാമറയിൽ കുടുങ്ങിയപ്പോൾ വീഡിയോ

മോഹൻലാലിനെ അഭിനയിക്കാൻ കഴിയില്ല എന്നും,അഭിനയ പ്രതിഭ വറ്റിയെന്നും, ഇപ്പോൾ ആകെ അഭിനയിക്കുന്നത് മോഹൻലാലിന്റെ കണ്ണുകൾ മാത്രമാണെന്നും മോഹൻലാൽ സിനിമയിൽ നിന്നും റിട്ടയർ ചെയ്യാൻ തീരുമാനിച്ചു എന്നും സൈബർ ഇടങ്ങളിൽ ഒരുപാട് ട്രോളുകളും മോഹൻലാലിനെ വിമർശിക്കുന്ന രീതിയിലും കളിയാക്കുന്ന രീതിയിലും ഒരുപാട് പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.

ഇതിനെതിരെ രംഗത്ത് വന്ന മോഹൻലാൽ ഫാൻസ് അസോസിയേഷൻ കാരുടെ വിചാരം അത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ കാർ ചെയ്യുന്നതാണ് എന്നായിരുന്നു. എന്നാൽ തന്റെ സഹപ്രവർത്തകനെ ഈ ട്രോമയിൽ നിന്നും രക്ഷിക്കാൻ മമ്മൂട്ടി തന്നെ രംഗത്തു വന്നു എന്നതാണ് വസ്തുത .

READ MORE:അത്രയും വൃത്തികെട്ട ചോദ്യം ചോദിച്ച റിപ്പോർട്ടറുടെ മുഖമടച്ചു അന്ന് സണ്ണി ലിയോൺ അടിച്ചു – സംഭവം ഇങ്ങനെ

ഇതിനെ കുറിച്ച് മമ്മൂട്ടി  പത്രമാധ്യമങ്ങളോട് സംസാരിച്ചത് ഇങ്ങനെയായിരുന്നു.

മോഹൻലാൽ എന്ന നടൻ നമ്മുടെ മലയാള സിനിമയ്ക്ക് അഭിമാനമാണ്. മോഹൻലാലിനെ  നമ്മൾ അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ അഭിനയ പാടവത്തിലാണ്.അത് അദ്ദേഹം തുടർച്ചയായി  ചെയ്തുകൊണ്ടിരിക്കുന്നു നമ്മുടെ അഭിമാനമായ നമ്മൾ അഭിമാനിക്കുന്ന ഒരു കലാകാരനാണ് അദ്ദേഹം. ആയതിനാൽ ഈ വിവാദങ്ങളിലേക്ക് അദ്ദേഹത്തെ വലിച്ചു ഇഴക്കാതൈ സാദുദ്ദേശത്തോടെ അദ്ദേഹം ചെയ്ത കാര്യങ്ങളെ അങ്ങനെ കാണുകയും അദ്ദേഹത്തെ വേട്ടയാടുന്ന അവസാനിപ്പിക്കുകയും ചെയ്യണമെന്നാണ് മമ്മൂട്ടി പറഞ്ഞത്.

കൂടാതെ അദ്ദേഹത്തിന് അഭിനയ പ്രവർത്തികളിലേക്ക് അദ്ദേഹത്തെ മടങ്ങാന്‍ അനുവദിക്കണം. മാത്രമല്ല സംഘർഷങ്ങളിൽ പെടുത്താതെ ശാന്തമായ മനസ്സോടുകൂടി അദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യണം എന്ന് ഞാൻ അപേക്ഷിക്കുന്നു. ഒരു സുഹൃത്ത് നിലയിലും ഒരു സഹപ്രവർത്തകൻ എന്ന നിലയിലും ഒരു കലാകാരൻ എന്ന നിലയിലും ഞാനെന്റെ അനുഭാവങ്ങളും ഐക്യദാർഢ്യവും അദ്ദേഹത്തിന്അറിയിക്കുന്നു. എന്നാണ് തന്റെ സുഹൃത്തിന് വേണ്ടി മമ്മൂട്ടി മാധ്യമങ്ങളിലൂടെ അപേക്ഷിച്ചത്.

MUST READ:ഒരു തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് ഐശ്വര്യ റായ് ഒരു തമിഴ് നടനെ അടിച്ചോ? പുറത്തു വരുന്ന വിവരങ്ങൾ ഇതാ

ഇതിനുമുമ്പും അദ്ദേഹത്തിന് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് 2020ലെ ബിഗ് ബോസ്സ് ഷോ നിർത്തി വച്ചതും ഡോക്ടർ രജിത് കുമാറിനെ വിജയിയായി പ്രഖ്യാപിക്കാത്തതുമായിരുന്നു അന്നത്തെ സൈബർ ആക്രമണത്തിന് കാരണ ഹേതു. രജിത് കുമാർ ഫാൻസ് അസോസിയേഷൻ ആയിരുന്നു അന്നത്തെ സൈബർ ആക്രമണത്തിന് മുൻനിരയിൽ ഉണ്ടായിരുന്നത്.

ADVERTISEMENTS
Previous articleഎല്ലാ പ്രതീക്ഷകളും അവസാനിച്ചു ടൈറ്റൻ പേടകം തകർന്നു അപകടം സംഭവിച്ചത് ഇങ്ങനെ-വിശദമായ വിവരങ്ങൾ വായിക്കാം
Next article36 വർഷം ഈ മനുഷ്യൻ ഉള്ളിൽ കൊണ്ട് നടന്നത് എന്താണെന്നറിഞ്ഞാൽ ആരും ഞെട്ടും – അന്തം വിട്ടു വൈദ്യ ശാസ്ത്രം – സംഭവം ഇങ്ങനെ