ഹരി കൃഷ്‍ണൻസിലെ മൂന്ന് ക്ളൈമാക്സിന്റെ യഥാർത്ഥ കാരണം ഇതാണ് മമ്മൂക്ക തന്നെ പറയുന്നു

462

1998ൽ ഫാസിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിച്ചെടുത്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ത്രില്ലർ ചിത്രമാണ് ഹരികൃഷ്ണൻസ്. മലയാളത്തിന്റെ താര രാജാക്കന്മാർ ഒന്നിച്ചെത്തിയ ചിത്രം ഒരുപാട് പ്രത്യേകതകൾ ഉള്ളതായിരുന്നു. അതിലൊന്നാണ് ചിത്രത്തിന്റെ ഇരട്ട ക്ലൈമാക്സ്.

ചിത്രത്തിലെ നായികയായ ജൂഹി ചൗളയെ ചൊല്ലിയാണ് രണ്ടു ക്ലൈമാക്സ് വന്നത്. ചിത്രത്തിൽ ഇരു നായകന്മാരും ഒരാളെ തന്നെ പ്രണയിക്കുന്നതും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതും ചിത്രത്തിലെ വളരെ രസകരമായ സംഗതിയാണ്. അതീവ രസകരമായ ധാരാളം നർമ്മ രംഗങ്ങളും ആ സന്ദർഭത്തെ കോർത്തിണക്കി ഒരുക്കിയിട്ടുണ്ടായിരുന്നു. സംവിധായകൻ ഫാസിൽ തന്നെയാണ് തിരക്കഥ ഒരുക്കിയതും.

ADVERTISEMENTS

ആരെ നായിക വിവാഹം ചെയ്യും എന്ന സങ്കീർണമായ കാര്യം ഒടുവിൽ നായികയ്ക്ക് വിടുന്ന നായകന്മാരും. ആരെ തിരഞ്ഞെടുക്കണമെന്ന് അറിയാതെ കുഴങ്ങുന്ന നായികയും ഒടുവിൽ മുത്തശ്ശിയുടെ ഇലയിടൽ മന്ത്രമുപയോഗിച്ചു ഭർത്താവിനെയും സുഹൃത്തിനെയും തിരഞ്ഞെടുക്കുന്ന നായികയും ആണ് ക്ളൈമാക്സ്.

READ NOW  നടൻ ഗണേശനെതിരെ ഗുരുതര ആരോപണവുമായി ഷമ്മി തിലകൻ - അത് അയാൾ തന്നെ.

അതിൽ ഒരു ക്ളൈമാക്സിൽ നായിക ഭർത്താവായി മോഹൻലാലിനെയും മറ്റൊന്നിൽ മമ്മൂട്ടിയെയും തിരഞ്ഞെടുക്കുന്നു ഇത് കൂടാതെ മൂന്നാമത് ഒരു പ്ലാനും കൂടി അണിയറ പ്രവർത്തകർക്ക് ഉണ്ടായിരുന്നു. അതിൽ ബോളിവൂഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ വന്നു നായികയെ കൊണ്ട് പോകുന്നതായി ആയിരുന്നു. എന്നാൽ അതിനായി കഥാഗതിയിൽ ഉണ്ടാക്കേണ്ട മാറ്റം കാരണം ഒഴിവാക്കിയതാണ് പക്ഷേ അതിനായുള്ള പ്രമോഷണൽ ചിത്രങ്ങൾ വരെ എടുത്തിരുന്നു.

ഒരേ പോലെ സ്വീകാര്യതയും വിമർശനങ്ങളും ഏറ്റുവാങ്ങിയ ഒന്നാണ് ചിത്രത്തിന് ഇരട്ട ക്ലൈമാക്സ് നൽകിയ വിഷയം. ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ആരാധകർ കൂടുതൽ ഉള്ളിടത് അതനുസരിച്ചുള്ള ക്ലൈമാക്സ് കാട്ടിയത് എന്ന രീതിയിൽ വിവാദങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അതിനെ പറ്റി നടൻ മമ്മൂട്ടി ഒരു വേദിയിൽ പറഞ്ഞത് വീണ്ടും വൈറലാവുകയാണ്.

മമ്മൂട്ടി പറയുന്നത് ഇരട്ട ക്ളൈമാക്സുണ്ടാക്കിയത് അടുത്തടുത്ത സ്ഥലങ്ങളിൽ ഉള്ള തീയറ്ററിൽ ഒന്നിൽ മോഹൻലാലിനെ നായികാ ജീവിത പങ്കാളിയായി തീരുമാനിക്കുന്ന വേർഷൻ കാണിക്കുമ്പോൾ മറ്റൊന്നിൽ മമ്മൂട്ടിയെ ജീവിത പങ്കാളിയായി തീരുമാനിക്കും. അങ്ങനെ വരുമ്പോൾ ഒന്ന് കണ്ടവർ സ്വാഭാവികമായും മറ്റേതു കൂടി കാണാൻ തീരുമാനിക്കും. അങ്ങനെ ചിത്രത്തിന്റെ മാർക്കെറ്റിങ്ങിനായി എടുത്ത ഒരു തന്ത്രമാണ് അതെന്നും, അല്ലാതെ ആരാധകരെ തൃപ്തിപ്പെടുത്തുവാൻ ഉദ്ദേശിച്ചുണ്ടാക്കിയതല്ല എന്നും അദ്ദേഹം പറയുന്നു. പക്ഷേ ചിത്രത്തിന്റെ പെട്ടി അയച്ചവർക്കുണ്ടായ പാളിച്ച മൂലം ഇത് രണ്ടു സ്ഥലങ്ങളിലേക്ക് മാറ്റി അയക്കുകയും അങ്ങനെ മോഹൻലാൽ ആരാധകർ കൂടുതൽ ഉള്ളിടം, മമ്മൂട്ടി ആരാധകർ കൂടുതൽ ഉള്ളിടം എന്ന രീതിയിൽ സംഗതി ആകെ കുഴഞ്ഞു മറിഞ്ഞു എന്നതാണ് സത്യം.

READ NOW  ഇനി ഇവിടെ വിവാഹം കഴിക്കാൻ കന്യകയായ പെൺകുട്ടികളെ കിട്ടിയാൽ ഭാഗ്യം - വിവാദ ട്വീറ്റിന് ഗായിക ചിന്മയി നൽകിയ മറുപടി ഇങ്ങനെ

ഇതിൽ ആർക്കു നായികയെ കിട്ടിയാലും കുഴപ്പമില്ലാതെ കാണുന്ന സന്തോഷിക്കുന്ന സിനിമ പ്രേക്ഷകർ നമ്മളിൽ ഉണ്ട് അങ്ങനെയാണ് ഉണ്ടാകേണ്ടത് എന്നും മമ്മൂക്ക പറയുന്നു.

ADVERTISEMENTS