രാഷ്ട്രീയത്തിൽ താൽപര്യമുണ്ടോ ഇനി രാഷ്ട്രീയത്തിൽ ഇറങ്ങാൻ സാധ്യതയുണ്ടോ? മമ്മൂട്ടിയുടെ മറുപടി വൈറൽ

2334

 

സിനിമ ലോകത്തെ പ്രമുഖർ പ്രധാനമായും നടൻമാർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന രീതി സ്വാഭാവികമായും പലയിടത്തുമുണ്ട്. നമ്മുടെ അയല്വക്കമായ തമിഴ് നാട്ടിലെ ഒട്ടു ഇക്ക സൂപ്പർ താരങ്ങളും രാഷ്രീയത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്. ഇപ്പോൾ ഏറ്റവും അവസാനമായി കമല ഹാസനും രജനി കാന്തും രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നു. പക്ഷേ രജനി തന്റെ അനാരോഗ്യം നിമിത്തം ആ ശ്രമം ഉപേക്ഷിച്ചതായി ആണ് റിപ്പോർട്ടുകൾ.

ADVERTISEMENTS
   

മലയാളത്തിൽ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി അനശ്വര നടൻ ഇന്നസെന്റ്, കൊമേഡിയൻ ധർമജൻ ബോൾഗാട്ടി,നടൻ മുകേഷ് ഹീമാൻ രഘു അങ്ങാണ് പലരും രാഷ്ട്രീയത്തിൽ ഇറങ്ങുകയും അത്സരിക്കുകയും വിജയിയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. സുരേഷ് ഗോപി എം പി ആണ് അന്തരിച്ച നടൻ ഇന്നസെന്റ് എം എൽ എ യും എം പി യുമൊക്കെ ആയിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഇടതു പക്ഷ രാഷ്ട്രീയ നിലപാട് ഒട്ടു മിക്ക എല്ലാവർക്കും അറിയാം. എന്നാൽ അദ്ദേഹം ഇതുവരെ പബ്ലിക്കായി തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടില്ല എങ്കിലും കൈരളി ടിവിയുടെ ചെയർ മാൻ അദ്ദേഹം ആണ് എന്നുള്ളത് ഏവർക്കും അറിയാവുന്നതും. കൈരളി കേരളത്തിലെ ഇടതു പക്ഷത്തിന്റെ ഔദ്യാഗിക ചാനൽ ആണെന്നുള്ള വസ്തുത ഏവർക്കും അറിയാവുന്നതുമാണ്.

ഇപ്പോൾ വൈറലാവുന്നത് ഒരഭിമുഖത്തിൽ മമ്മൂട്ടിയോട് അദ്ദേഹത്തിന്റെരാഷ്ട്രീയ താല്പര്യത്തെ കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കാസ് ക്ഷ്ഹൊദിച ചോദ്യവും അതിനു മമ്മൂക്ക നല്‍കിയ മറുപടിയുമാണ്‌.

നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ സാമാന്യ തല്പര്യതിനപ്പുറം മറ്റെന്തെങ്കിലും താല്‍പര്യം തോന്നാനുള്ള എന്തെങ്കിലും സൂചന തോന്നുന്നുണ്ടോ? നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലെ സുകുമാരനും അതുപോലെ വണ്‍ എനാന്‍ സിനിമയിലെ കടക്കല്‍ ചന്ദ്രനും ഒക്കെയുള്ള വെറും കഥാപാത്രങ്ങളില്‍ ഒതുങ്ങുന്ന ഒരു താല്‍പര്യമായി മാത്രമേ ഉള്ളോ താങ്കളുടെ രാഷ്ട്രീയ താല്‍പര്യം .

അതിനു മമ്മൂക്ക പറഞ്ഞ മറുപടി വലിയ രീതിയില്‍ വൈറല്‍ ആയിരുന്നു. ആത്യന്തികമായി ഞാന്‍ ഒരു നടനാണ്‌. അതിനപ്പുറത്തെക്കുള്ള എന്‍റെ ആഗ്രഹങ്ങളെ ഞാന്‍ തടവില്‍ ഇട്ടിരിക്കുകയാണ്. അല്ലെങ്കില്‍ അങ്ങനെ ഒരാഗ്രഹങ്ങളെ ഇല്ല എന്ന് പറയാം. അഭിനേതാവ് എന്ന നിലയില്‍ എനിക്ക് എന്തെല്ലാം കഥാ പാത്രങ്ങളായി അഭിനയിക്കാന്‍ സാധിക്കുമോ എന്നാണ് ഞാന്‍ നോക്കുന്നത്. അതാണ്‌ ഇപ്പോള്‍ എന്‍റെ മനസ്സില്‍ ഉള്ളത്.

ADVERTISEMENTS