മോഹൻലാലിനെ പോലെ തന്നെ കരിയർ ബെസ്റ്റ് സിനിമകൾ മമ്മൂട്ടിക്കും സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. ഒരു പക്ഷേ മോഹൻലാലിന് മുന്നേ തന്നെ മമ്മൂട്ടിയുമായി സിബി സിനിമകൾ ചെയ്തിരുന്നു. മമ്മൂട്ടി സിബി മലയിൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന തനിയാവർത്തനം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയായിരുന്നു. ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ മിക്ക സിനിമകളും എന്നെന്നും ഓർക്കാൻ പാട്ടുണന് മികവുറ്റ സിനിമകൾ ആണ്. പക്ഷേ ചില സിനിമകൾ വളരെ മികച്ചതാണെങ്കിൽ കൂടി പലപ്പോഴും വേണ്ട വാണിജ്യ വിജയം നേടിയെന്നു വരില്ല പക്ഷേ അതുകൊണ്ടു അത്തരം ചിത്രങ്ങൾ മോശമാണ് എന്ന് പറയാനും ആവില്ല. മമ്മൂട്ടിയും സിബി മലയിലും ഒന്നിച്ചപ്പോൾ ഉണ്ടായ മറ്റൊരു മികവുറ്റ ചിത്രമായിരുന്നു സാഗരം സാക്ഷി. അവയെല്ലാം എവർഗ്രീൻ ഹിറ്റുകളായി ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
മമ്മൂട്ടിയുടെ കരിയറിലെ വലിയ പ്രതിസന്ധി സമയത്താണ് അദ്ദേഹം മണിവത്തൂരിലെ ആയിരം ശിവരാത്രികളും തനിയാവർത്തനവും ചെയ്തിരുന്നത്. മമ്മൂട്ടി ഒരു സൂപ്പർ ഹിറ്റ് അത്യാവശ്യമായി നിൽക്കുന്ന സങ്കീർണ്ണ സമയമായിരുന്നു അത്. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങികൊണ്ടിരുന്ന മണിവത്തൂരിലെ ആയിരം ശിവരാത്രികൾ അദ്ദേഹത്തിന് വലിയ പ്രതീക്ഷയായിരുന്നു. വലിയ പ്രതീക്ഷയില്ലാതെ അദ്ദേഹം ചെയ്ത സിനിമയാണ് തനിയാവർത്തനം. തനിയാവർത്തനത്തിലെ ബാലൻ മാഷ് ഇന്നും മലയാളികളുടെ നൊമ്പരമാണ്. അതിന്റെ തിരക്കഥ കൃത്തായ ലോഹിതദാസിന്റെ മകൻ പറഞ്ഞിരുന്നത് മരണം വരെ തന്റെ അച്ഛനെ ആ കഥാപാത്രം വേട്ടയാടിയിരുന്നു എന്നാണ്. മമ്മൂട്ടി പ്രതീക്ഷയില്ലാതെ ചെയ്തത് കൊണ്ട് അദ്ദേഹം കൂടുതൽ പ്രാധാന്യം ഫാസിൽ സംവിധാനത്തിൽ ചെയ്ത മണിവത്തൂരിലെ ആയിരം ശിവരാത്രിക്കായിരുന്നു. അതുകൊണ്ടു ആ ചിത്രത്തിന് പകലും തനിയാവർത്തനത്തിൽ രാത്രിയിലുമായി ആണ് അദ്ദേഹം അഭിനയിച്ചിരുന്നത്.
മമ്മൂട്ടിയുടെ പ്രതീക്ഷകൾ പോലെ തന്നെ ഫാസിൽ ചിത്രം തീയറ്ററിൽ വൻ ഹിറ്റായിരുന്നു. പക്ഷേ തനിയാവർത്തനം ബോക്സ്ഓഫീസിൽ പരാജയമായിരുന്നു. 1987 ൽ പുറത്തിറങ്ങിയ തനിയാവർത്തനം പക്ഷേ മലയാളം കണ്ട ഏറ്റവും മികച്ച ക്‌ളാസിക് ചിത്രങ്ങളിൽ ഒന്നായി മാറി. വളരെയധികം മികവുറ്റ നിരൂപക പ്രശംസ നേടിയ ചിത്രമാണ് തനിയാവർത്തനം. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് തിലകന് ലഭിച്ചിരുന്നു.
തിലകൻ,മുകേഷ്,കവിയൂ, പൊന്നമ്മ,ആശ ജയറാം,ഫിലോമിന തുടങ്ങിയവർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കുടുംബത്തിൽ പാരമ്പര്യമായി പുരുഷന്മാർക്കുണ്ടാകുന്ന ഭ്രാന്ത് എന്ന രോഗം ചിത്ത്രത്തിലെ കേന്ദ്ര കഥാപാത്രമായ ബാലൻമാഷിനും ഉണ്ടാകുനനതും പിന്നീടുണ്ടാകുന്ന വൈകാരിക രംഗങ്ങളാണ് ചിത്രം പ്രതിപാദിക്കുന്നത്. ഇന്നും മലയാളികൾ നൊമ്പരത്തോടെ ഓർക്കുന്ന കഥാപാത്രമാണ് ബാലൻ മാഷ്. ഇന്നും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി എടുത്തു പറയുന്ന ഒന്നാണ് തനിയാവർത്തനവും അതിലെ ബാലൻ മാഷും.