തന്റെ സഹോദരന്മാർക്ക് ശേഷം മമ്മൂട്ടി ആ സ്വാതന്ത്ര്യം നൽകിയത് ഒരാൾക്ക് മാത്രമാണ് മോഹൻലാലിന്

395

ഇന്ത്യയിലെ മറ്റുള്ള സിനിമ മേഖലയിൽ നിന്നും മലയാളത്തെ വ്യത്യസ്തമാക്കുന്നത് ഇവിടെ താരങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ കുറവാണ്. എന്നാൽ ആരാധകർ പരസ്പരം ചില്ലറ പ്രശ്ങ്ങൾ ഉണ്ടാകും എന്നല്ലാതെ മലയാളത്തിലെ മുൻനിര താരങ്ങൾ തമിയിലൊന്നും വലിയ യുദ്ധങ്ങൾ ഉണ്ടായ ചരിത്രമില്ല. ഇതിനു ഒരു പക്ഷേ പ്രധാന കാരണം മലയാളത്തിന്റെ എക്കാലത്തെയും വലിയ സൂപ്പർ സ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധമാണ് എന്ന് പറയാം അവർ തമ്മിലുള്ള സഹോദര തുല്യമായ ബന്ധം പലപ്പോഴും സിനിമ കോളങ്ങളിൽ വാർത്തകൾ ആകാറുമുണ്ട്. ആ സംസ്കാരം അടുത്ത തലമുറയും പിന്തുടരുന്നത് കൊണ്ട് താനാണ് മലയാളത്തിൽ ആരോഗ്യപരമായ ഒരു മല്സരം മാത്രമേ താഹാരങ്ങൾ തമ്മിൽ ഉണ്ടാകാറുള്ളൂ.

ചില സമയങ്ങളിൽ ആരാധകർ വഴക്കിടുമെങ്കിലും ഇരുവരും തമ്മിൽ സഹോദര സ്‌നേഹമാണ്. അതിന് ഉദാഹരണമാണ് മോഹൻലാൽ മമ്മൂട്ടിയെ ഇച്ചക്ക എന്ന് അഭിസംബോധന ചെയ്യുന്നത്. മറ്റുള്ളവർ ഇങ്ങനെ അഭിസംബോധന ചെയ്യുമ്പോൾ തനിക്ക് സന്തോഷമില്ലെന്നും മോഹൻലാൽ അങ്ങനെ വിളിക്കുമ്പോൾ തനിക്കൊരു പ്രത്യേക വികാരമുണ്ടെന്നും മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. അവൻ എന്റെ സഹോദരന്മാരിൽ ഒരാളാണ്.

ADVERTISEMENTS
   
See also  ഇന്നൊസെന്റിനെയും ശ്രീനിവാസനെയും ലഭിച്ചില്ലായിരുന്നെങ്കിൽ ആ ചിത്രങ്ങൾ നടക്കില്ലായിരുന്നു- പ്രിയദർശൻ വെളിപ്പെടുത്തുന്നു

https://www.facebook.com/permalink.php?story_fbid=3276836309038709&id=365947683460934

ഹരികൃഷ്ണൻ, നരസിംഹം, അവിടത്തെ പോലെ ഇവിടെയും, ട്വന്റി ട്വന്റി, നമ്പർ 20 മദ്രാസ് മെയിൽ, കരിയിലകാറ്റുപോലെ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും അഭിനയിച്ചിട്ടുണ്ട്. ഏകദേശം 54 ചിത്രങ്ങൾ ഇരു താരങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.ആ സിനിമകളെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.ഒരു പക്ഷേ ലോകത്തു ഒരു സിനിമ മേഖലയിലും ഇല്ലാത്ത ഒരു അപൂർവ്വമായ റെക്കോർഡ് ആകും. ഒരു ഇൻഡസ്ട്രയിലെ മുൻ നിര നായകന്മാർ ഒന്നിച്ചു ഒരേ ചിത്രങ്ങളിൽ അഭിനയിക്കുക.

മമ്മൂട്ടിയെ എന്തെങ്കിലും സാഹചര്യങ്ങളിൽ വിഷ് ചെയ്യുകയോ അല്ലാതെ സംസാരിക്കുകയോ ചെയ്യുമ്പോൾ ആണ് മോഹൻലാൽ ഇച്ചാക്ക എന്ന് അഭി സംബോധന ചെയ്യാറുള്ളത്.പൊതുവേ മറ്റുള്ളവരെല്ലാം മമ്മൂക്ക എന്ന് വിളിക്കുമ്പോൾ മലയാള സിനിമ ലോകത്തു മോഹൻലാൽ മാത്രമാണ് മമ്മൂട്ടിയെ ഇച്ചാക്ക എന്ന് വിളിക്കുക

ADVERTISEMENTS