മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കർക്കശ്യ നിലപാടുകളും പെട്ടെന്ന് ദേഷ്യവും വരുന്ന സ്വഭാവമാണെന്നും പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. അദ്ദേഹത്തിൻറെ വിമർശകർ അത് ആയുധമാക്കി പലപ്പോഴും ഉപയോഗിക്കാറുണ്ട്. പക്ഷേ പലപ്പോഴും മമ്മൂട്ടി പിടിക്കുന്ന ചില വാശികൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകാറുണ്ട്. അത് അദ്ദേഹത്തിൻറെ സ്വഭാവത്തിന്റെ ഒരു ഭാഗമാണെന്നും ആരെയും ഉപദ്രവിക്കാനുള്ളതല്ലെന്ന് അദ്ദേഹത്തിന് സഹപ്രവർത്തകർ പലരും പറയുന്നത് പലപ്പോഴും അഭിമുഖങ്ങൾ തന്നെ നാം കണ്ടിട്ടുണ്ട്. പടച്ചോന്റെ മനസ്സുള്ള വ്യക്തിയാണ് മമ്മൂട്ടി എന്ന് അദ്ദേഹത്തിന് പല സഹപ്രവർത്തകരും അദ്ദേഹത്തിൻറെ സ്നേഹോഷ്മളമായ സഹകരണത്തിൽ നിന്നും പിന്നീട് എടുത്തു പറഞ്ഞിട്ടുമുണ്ട്. അതെ പോലെ തന്നെ യുവ താരങ്ങൾക്ക് ഇത്രത്തോളം പിന്തുണ നൽകുന്ന മറ്റൊരു സീനിയർ നടനുമില്ല.
ആദ്യചിത്രം തന്നെ മമ്മൂട്ടിയെ വെച്ച് സൂപ്പർ ഹിറ്റ് ആക്കി സംവിധാനം ചെയ്ത സംവിധായകനാണ് ലാൽ ജോസ്. ആ ചിത്രം മമ്മൂട്ടിയെ നായകനാക്കി ചെയ്തതിന്റെ പിന്നിലെ കാരണവും അദ്ദേഹം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. താൻ അസിസ്റ്റൻറ് ഡയറക്ടറായി ഇരിക്കുന്ന സമയത്ത് തന്നെ മമ്മൂട്ടി തന്നോട് സംസാരിക്കുകയും ഒരു കഥയുണ്ടെന്ന് മനസ്സിലാക്കുകയും തന്റെ ആദ്യ സംവിധാന സംരംഭത്തിൽ താൻ നായകനായി അഭിനയിക്കാമെന്നു തന്നോട് ഇങ്ങോട്ട് പറയുകയും ചെയ്ത കാര്യവും ലാൽ ജോസ് പറയുന്നുണ്ട്. അന്ന് മമ്മൂട്ടി പറഞ്ഞ ഓഫർ താൻ നിരസിക്കുകയാണ് ഉണ്ടായത് എന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
അതൊരിക്കലും അഹങ്കാരം കൊണ്ടായിരുന്നില്ല മമ്മൂട്ടിയെ പോലുള്ള ഒരു വലിയ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള സൂപ്പർസ്റ്റാറിനെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള ധൈര്യം അന്ന് തനിക്ക് ഇല്ലായിരുന്നു. എങ്കിലും മമ്മൂക്ക തന്ന ആത്മവിശ്വാസത്തിൽ ആദ്യചിത്രം മമ്മൂട്ടിയെ വച്ച് തന്നെ ചെയ്യുകയായിരുന്നു. ഒരു മറവത്തൂർ കനവ് എന്ന ലാൽ ജോസിന്റെ ആദ്യചിത്രം സൂപ്പർ ഹിറ്റ് ആയി മാറുകയും ചെയ്തു.
ആ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയെ എത്തിയത് ദിവ്യ ഉണ്ണിയായിരുന്നു. അതിൽ മമ്മൂട്ടിക്ക് അനിഷ്ടം ഉണ്ടായിരുന്നു. അതിന് തന്നോട് മമ്മൂട്ടിക്ക് പിണക്കം ഉണ്ടായിരുന്ന ലാൽ ജോസ് പറയുന്നു. അതിൻറെ പിന്നിലെ കാരണം ഇതാണ്.
മമ്മൂട്ടിയും ദിവ്യ ഉണ്ണിയും തമ്മിൽ നല്ല പ്രായ വ്യത്യാസം ഉണ്ട് അതുകൂടാതെ തന്റെ മകൾ സുറുമിയോടൊപ്പം ദിവ്യ ഉണ്ണി കോളേജിലും ഒക്കെ പഠിച്ചിട്ടുണ്ട് എന്നുള്ളത് മമ്മൂട്ടി ഒരു പ്രധാന കാരണമായി എടുത്തു പറഞ്ഞിരുന്നു. അപ്പോൾ അത്രയും ഒരു ചെറിയൊരു കുട്ടി എൻറെ നായികയായിട്ട് വരുമ്പോൾ ആളുകൾ അംഗീകരിക്കില്ല എന്നതായിരുന്നു മമ്മൂട്ടിയുടെ ടെൻഷൻ. അദ്ദേഹത്തിൻറെ വീക്ഷണത്തിൽ അത് വളരെ ശരിയുമായിരുന്നു. എന്നാൽ തങ്ങൾ ആ സമയത്തിനുള്ളിൽ ദിവ്യ ഉണ്ണിക്ക് അഡ്വാൻസ് തുക നൽകിയിരുന്നു എതും മനസ്സിൽ ഒളിപ്പിച്ചിരുന്ന ഒരു ഇഷ്ടം മാത്രമാണ് നായികയ്ക്ക് നായകനോട് ഉണ്ടായിരുന്നത് എന്നുള്ളത് ഈ പ്രായ വ്യത്യാസത്തിന്റെ വിഷയം ചർച്ചയായി വരാനുള്ള സാധ്യത ഇല്ല എന്നുള്ളത് തനിക്ക് അറിയാമായിരുന്നു എന്നും, അത് പലപ്പോഴും മമ്മൂട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു എന്നും ലാൽ ജോസ് പറയുന്നു.
എന്നാൽ അദ്ദേഹത്തിന് അത് ഉൾക്കൊള്ളാൻ ആയിരുന്നില്ല അദ്ദേഹം സജെസ്റ് ചെയ്തത് തമിഴ് നടി റോജ ആയിരുന്നു എന്നും ലാൽജോസ് പറയുന്നു. താൻ പക്ഷേ ദിവ്യ ഉണ്ണിയിൽ ഉറച്ചു നിന്നു.പക്ഷേ നായികയുടെ കാര്യത്തിൽ അദ്ദേഹം അന്നേരം ഹാപ്പി ആയിരുന്നില്ല എന്നും ലാൽ ജോസ് പറയുന്നു. പക്ഷേ സിനിമ ഇറങ്ങിയപ്പോൾ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിക്കുകയും സിനിമ വമ്പൻ ഹിറ്റ് ആവുകയും ചെയ്തു. ബിജു മേനോൻ ശ്രീനിവാസൻ മോഹിനി സുകുമാരി,കലാഭവൻ മാണി നെടുമുടി വേണു അങ്ങനെ വലിയ ഒരു താര നിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്രീനിവാസൻ ആയിരുന്നു.