മമ്മൂട്ടി ഉടൻ സി പി എം ബന്ധം അവസാനിപ്പിക്കും – കാരണം വിശദീകരിച്ചു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്.

22

മലയാള സൂപ്പർ താരങ്ങളിൽ വ്യക്തമായ രാഷ്ട്രീയം തുടക്കം മുതൽ തന്നെ കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണുണടാൻ മമ്മൂട്ടി . സി പി എം പാർട്ടിയുമായി അദ്ദേഹം അടുത്ത ബന്ധം ആണ് പുലർത്തുന്നത്. അദ്ദേഹം പാർട്ടിയുടെ ഔദ്യോഗിക ഛനാളായ കൈരളി ടിവിയുടെ ചെയർമാൻ കൂടിയാണ് . അങ്ങനെ അദ്ദേഹത്തിന് പാർട്ടിയുമായി ദീർഘകാലമുള്ള ബന്ധമുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാട് ഉടൻ മാറുമെന്നും മമ്മൂട്ടിയുടെ മാത്രമല്ല സാംസ്ക്കാരിക സിനിമ മണ്ഡലങ്ങളിൽ നിൽക്കുന്ന മിക്കവരും പാർട്ടിയിൽ നിന്ന് വലിയ അകാലത്തിൽ ആണ് എന്നും വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാണ് ചെറിയാൻ ഫിലിപ്.

മമ്മൂട്ടി സിപിഎം ബന്ധം ഉടൻ ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു. പാർട്ടി തങ്ങളുടെ ആവശ്യങ്ങൾക്ക് മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും, അദ്ദേഹത്തിന് മതിയായ പരിഗണന ലഭിച്ചില്ല. ദേശീയ തലത്തിൽ അദ്ദേഹം അർഹിക്കുന്ന അംഗീകാരം സിപിഎം ബന്ധം കാരണം ലഭിക്കാതെ പോയി എന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.”

ADVERTISEMENTS
   

“മഞ്ഞളാംകുഴി അലിയും അൽഫോൻസ് കണ്ണന്താനവും സിപിഎമ്മിൽ നിന്ന് പുറത്തേക്കു വന്നത് പാർട്ടിയിലെ പീഡനങ്ങൾക്ക് അടിമപ്പെടാൻ കഴിയാതെയായിരുന്നു. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും അധീനതയിൽ നിന്ന് മുക്തി നേടിയ ഇവർ, യഥാക്രമം മുസ്ലീം ലീഗിലും ബിജെപിയിലും ചേർന്ന് രാഷ്ട്രീയ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കി. ഇവരുടെ പാതയിൽ തന്നെയാണ് കെ.ടി. ജലീൽ അൻവർ നടക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു. അൻവർ ഉന്നയിച്ച എല്ലാ വിഷയങ്ങളും ജലീൽ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”

മമ്മൂട്ടിയെ പലപ്പോഴും ദേശീയ പുരസ്‌ക്കാരങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് മമ്മൂട്ടിയുടെ രാഷ്ട്രീയവും മതവും കൊണ്ടാണ് എന്നൊക്കെ നേരത്തെ തന്നെ പല കമ്മ്യൂണിസ്റ് നേതാക്കളടക്കം ആർപണങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ സി പി എം നെ അതെ കാര്യം പറഞ്ഞുകൊണ്ട് കടന്നാക്രമിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സി പി എമ്മിനൊപ്പം നിൽക്കുന്നവരുടെ അവസ്ഥയാണ് താൻ വിശദീകരിക്കുന്നത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

ADVERTISEMENTS