മമ്മൂട്ടി ഊണ് കഴിക്കാൻ തുടങ്ങി കറി മുഴുവൻ തീർന്നു ഹോട്ടലുടമയും സത്യൻ അന്തിക്കാട് ഉൾപ്പടെ എല്ലാവരും ഞെട്ടിപ്പോയി ആ സിനിമയ്ക്കിടെ സംഭവിച്ചത്

129632

മലയാള സിനിമ ലോകത്തു ജീവിതഗന്ധിയായ സിനിമകൾ നിർമ്മിക്കുന്നതിൽ മുൻപന്തിയിലാണ് ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട്. സാധാരണ അങ്ങനെ ആക്ഷൻ സിനിമകൾ ചെയ്യാത്ത മലയാളത്തിലെ സംവിധായകനാണ് അദ്ദേഹം

പക്ഷേ ഇടക്കാലത്തു തന്റെ ആ രീതികളെ ഒന്ന് മാറ്റണം എന്ന് കരുതിയാകാം അദ്ദേഹം ചില ആക്ഷൻ സിനിമകൾ ചെയ്തത് . സ്റ്റാർ കിംഗ് മോഹൻലാലിന്റെ പിൻഗാമി, മെഗാസ്റ്റാർ മമ്മൂട്ടിയുടെ കനൽക്കാറ്റ് , ഒരാൾ മാത്രം, അർത്ഥം തുടങ്ങിയ സിനിമകൾ ആക്ഷൻ-ഓറിയന്റഡ് ഫാമിലി ത്രില്ലറുകളായിരുന്നു.

ADVERTISEMENTS
   

വിഖ്യാത തിരക്കഥ കൃത് ലോഹിതദാസാണ് കനൽക്കാറ്റിന് തിരക്കഥയെഴുതിയത്. ആ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം അല്പം വ്യത്യസ്തമായിരുന്നു ഗുണ്ടയായ നത്തു നാരായണനായാണ് മമ്മൂട്ടി അതിൽ എത്തിയത്.ഉർവ്വശി ജയറാം,കെപിഎസി ലളിത,മഹാനടൻ മുരളി, ശാരി, മാമുക്കോയ, മോഹൻരാജ്, എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച ചിത്രം.

കടൽക്കാറ്റിന്റെ ചിത്രീകരണത്തിന്റെ സമയത്തുണ്ടായ അതീവ രസകരമായ ഒരു സംഭവമാണ് എവിടെ വിവരിക്കുന്നത്. പൊതുവേ ചിത്രീകരിക്കുമ്പോൾ പ്രൊഡക്ഷൻ ഡിപ്പാർട്മെന്റാണ് ഭക്ഷണം വിളംബുന്നത്. പക്ഷേ ചെറിയ ഹോട്ടലും നാടൻ ഭക്ഷണവും കണ്ടപ്പോൾ ആ നാടൻ ഭക്ഷണം മതിയെന്ന് മമ്മൂട്ടി പറഞ്ഞു. ഭക്ഷണത്തിനു വലിയ വൃത്തി കാണില്ല എന്ന് സത്യൻ അന്തിക്കാട് പറഞ്ഞെങ്കിലും നാടൻ ഭക്ഷണം തന്നെ ഉപയോഗിക്കാം എന്ന് മമ്മൂട്ടി വാശിപിടിച്ചു.

അഭിനയിക്കാൻ തുടങ്ങിയപ്പോൾ മമ്മൂട്ടി എല്ലാവരെയും ഞെട്ടിച്ചു. ബീഫ് കറി കൂട്ടി ഊണ് തുടങ്ങിയ മമ്മൂട്ടി ഏവരെയും ഞെട്ടിച്ചു കൊണ്ട് ആ ഹോട്ടലിലെ കറി മുഴുവൻ തീരുന്നവരെ ഭക്ഷണം കഴിച്ചു . മമ്മൂട്ടി ആർത്തിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ട് ഹോട്ടൽ ഉടമയ്ക്കും വലിയ സന്തോഷമായി അതീവ സ്വാദുള്ള ആ ഭക്ഷണം മുഴുവനും മമ്മൂട്ടി കഴിച്ചു തീർക്കുകയായിരുന്നു. സത്യത്തിൽ അന്ന് മമ്മൂക്ക ഭക്ഷണത്തെ കഴിക്കുന്നത് കണ്ടു സത്യൻ അന്തിക്കാട് ഉൾപ്പടെ എല്ലാവരും അന്തിച്ചിരുന്നു . ചിത്രം വലിയ വാണിജ്യ വിജയം നേടിയില്ല എങ്കിലും ചിത്രത്തിലെ മമ്മൂട്ടി കഥാപത്രം എന്നെന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്.

ADVERTISEMENTS