അത് ഞാൻ ആസ്വദിച്ചിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ കള്ളനാവും; അങ്ങനെ ചോദിച്ചാൽ സങ്കടം വരും,ഇനി അങ്ങനെ ചോദിക്കരുത് മമ്മൂട്ടി

1013

പുതു തലമുറ നടന്മാരെ പോലും ഇന്നും ഫാഷൻ ട്രെൻഡും സ്റ്റൈലും എന്താണെന്നു പഠിപ്പിച്ചു കൊടുക്കുന്ന മലയാളത്തിന്റെ ഒരു ഒരു സൂപ്പർ സ്റ്റാർ ആണ് മമ്മൂട്ടി. പ്രായം എഴുപത്തിയൊന്നു ആയിട്ടും ഏകദേശം അമ്പതു വർഷത്തോളം അഭിനയ പരിചയം ഉണ്ടായിട്ടും ഇന്നും അഭിനയത്തോട് അടങ്ങാത്ത കൊതിയോടെ നടക്കുന്ന നടൻ.

ADVERTISEMENTS
   

ഏറ്റവും വ്യത്യസ്തങ്ങളായ വേഷങ്ങൾ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്നും അവസാനിച്ചിട്ടില്ല. അത്രക്കും അഭനയമെന്നു പറഞ്ഞാൽ ഇപ്പോളും ഈ നടന് വല്ലാത്ത ഒരു ആവേശമാണ്. ഒരു നടൻ എങ്ങനെ ആകണം എന്ന് ചോദിച്ചാൽ മമ്മൂട്ടിയെ പോലെ ഡെഡിക്കേറ്റഡ് ആകണം എന്ന് തന്നെയാണ് അതിന്റെ മറുപടി.

അഭിനയം താൻ എത്രത്തോളം ആഗ്രഹിച്ചും ആവേശത്തോടെയും ആത്മാര്ഥതയോടെയും ചെയ്യുന്ന കാര്യമാണ് എന്ന് മമ്മൂട്ടി പറയാതെ പറയുന്ന ഒരു സംഭവമാണ് ഇന്ന് നിങ്ങളുമായി പങ്ക് വക്കുന്നത്.

READ NOW  യേശുദാസ് എന്നെ ഇറക്കിവിട്ട സംഭവമുണ്ടായിട്ടുണ്ട് -പ്രിയദർശൻ അന്ന് പറഞ്ഞത്

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘നൻ പകൽ നേരത്തു മയക്കം’ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്തു മമ്മൂട്ടി തന്റെ കഥാപാത്രങ്ങളെ കുറിച്ചും അഭിനയത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആവുന്നത്.

ഒരു മാധ്യമ പ്രവത്തകൻ വളരെ സാധാരണമായി ചോദിച്ച ഒരു ചോദ്യത്തിനാണ് വളരെ വികാരപരമായ മറുപടി മമ്മൂക്ക നൽകിയത്. എന്ത് തരം കഥാപത്രങ്ങൾ ചെയ്യുമ്പോൾ ആണ് മമ്മൂക്ക കൂടുതൽ ആസ്വദിക്കാറുള്ളത് എന്നായിരുന്നു അയാളുടെ ചോദ്യം അതിനാണ് മമ്മൂട്ടി മറുപടി പറഞ്ഞത്.

പോക്കിരി രാജ മുതൽ ഭൂതക്കണ്ണാടി വരെയുള്ള ഓരോ കഥാപാത്രങ്ങളും താൻ കാണുന്നത് ഒരുപോലെയാണ് .  ഒരു കഥാപാത്രത്തിന്റെയും രൂപ ഘടനയോ വലിപ്പ ചെറുപ്പമോ ഒന്നും തന്നെ ഞാൻ നോക്കാറില്ല അവ തന്നെ ഒട്ടും സ്വാധീനിക്കാറില്ല . അവ ഓരോന്നും ഞാൻ അസ്വദിക്കാറുള്ളതാണ്.

READ NOW  ജ്യൂസിൽ മയക്ക് മരുന്ന് നൽകി ഹോട്ടലിൽ വച്ച് ശാരീരികമായി ഉപദ്രവിച്ചു ; ബാല ചന്ദ്ര മേനോനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മിനു മുനീർ വീണ്ടും.

കരിയറിൽ ഇന്നേ വരെ ഒരു കഥാപാത്രത്തെയും ഞാൻ എടുത്തു അങ്ങനെ നോക്കിയിട്ടില്ല. എന്റെ ഓരോ കഥാപത്രവും ഞാൻ അങ്ങയറ്റം ആത്മാർത്ഥതയോടെ ചെയ്തതാണ് . ഇപ്പോഴും താൻ തന്റെ അഭിനയം ആസ്വോദിക്കുന്ന ആളാണ്. അവിടെ ഞാൻ കഥപാത്രങ്ങളെ അസ്വോദിക്കാറില്ല അങ്ങനെ നോക്കിയാൽ ഞാൻ ഒരു സത്യസന്ധതയിയല്ലാത്തയാളായി പോകും . എന്റെ ചിത്രമായ പോക്കിരി രാജയിൽ അഭിനയിക്കുമ്പോൾ അത് ഞാൻ അസ്വോദിച്ചിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ ഒരു കള്ളനായി പോകും ഞാൻ അത്തരത്തിൽ കള്ളനാകാൻ ആഗ്രഹിക്കുന്നില്ല അങ്ങനെ ഒരു വ്യക്തിയല്ല ഞാൻ.

അത്തരത്തിലുള്ള സിനിമയും ഞാൻ വല്ലതെ ആഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട് അത് പോലെ നൻ പകൽ നേരത്തു മയക്കം എന്ന സിനിമയും ആസ്വദിച്ചു തന്നെയാണ് ചെയ്തത്. രണ്ടു കഥാപാത്രങ്ങളും ചെയ്യുമ്പോൾ ആസ്വദിച്ചു തന്നെയാണ് ചെയ്തത്.

ഈ ചോദ്യം തന്നെ വല്ലാതെ സങ്കടപ്പെടുത്തി എന്നും ഇനി അങ്ങനെ ചോദിക്കരുത് എന്നും മമ്മൂട്ടി പറയുന്നു. താൻ ഒരിക്കലും കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പത്തിൽ അല്ല നോക്കുന്നത് എന്നാണ് മമ്മൂക്ക പറയുന്നത്. താൻ ആസ്വദിച്ചു അഭിനയിക്കുന്ന ഒരു നടനാണ് എന്നാണ് അദ്ദേഹം പറയുന്നത്.

READ NOW  നടി അനശ്വര രാജനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ദീപു കരുണാകരൻ ഇവരൊക്കെ മഞ്ജു വാര്യരിരെ പോലെയുള്ള താരങ്ങളെ കണ്ടു പഠിക്കണം
ADVERTISEMENTS