മലയാള സിനിമയിലെ നിത്യ യൗവനം എന്നറിയപ്പെടുന്ന സൂപ്പർസ്റ്റാർ മമ്മൂട്ടി ഓരോ സിനിമ ആരാധകന്റെയും മനസ്സിൽ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ അദ്ദേഹത്തിൻറെ ആരാധകരാണ്. അവർക്കെല്ലാവർക്കും ഒരേപോലെ അദ്ദേഹത്തെ വിളിക്കാൻ കഴിയുന്ന പേരാണ് മമ്മൂക്ക. ഒരിക്കലും മമ്മൂട്ടി പറഞ്ഞിട്ടുണ്ട് ചെറിയ കുട്ടികൾ പോലും തന്നെ മമ്മൂട്ടി, മമ്മൂക്ക എന്നൊക്കെയാണ് വിളിക്കുന്നത്. ആദ്യമൊക്കെ കേൾക്കുമ്പോൾ വല്ലാതെ തോന്നും. പക്ഷേ പിന്നെ പിന്നെ താനും അത് ഒരു ശീലമാക്കി എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അത്രത്തോളം ജനങ്ങളുടെ മനസ്സിൽ സ്വാധീനമുള്ള ഒരു കലാകാരനാണ് മമ്മൂട്ടി.
ഫാഷന്റെ കാര്യം ആയാലും, സ്റ്റൈലിന്റെ ആയാലും പുതിയ ഫാഷൻ ട്രെൻഡുകൾ കൊണ്ടുവരുന്ന കാര്യത്തിൽ ആയാലും, നൂതന സാങ്കേതികവിദ്യയെ കുറിച്ചുള്ള അറിവായാലും, അദ്ദേഹത്തിൻറെ സഹതാരങ്ങൾ പോലും പറയുന്നത് ഇവയിലെല്ലാം ഇന്നുള്ള ഏത് നടന്മാരിലും കൂടുതൽ അപ്ഡേറ്റ് ആണ് മമ്മൂട്ടി എന്ന നടൻ എന്നാണ്. പ്രായം 70 കടന്നെങ്കിലും ഇന്നും അദ്ദേഹത്തിൻറെ പ്രസരിപ്പും ചുറുചുറുക്കും പുതിയത് അറിയുന്നതിനുള്ള ആവേശം കെട്ടുപോയിട്ടില്ല എന്നുള്ളത് ഏവർക്കും വലിയൊരു പ്രചോദനം നൽകുന്ന കാര്യമാണ്.
കഴിഞ്ഞ വർഷവും ഈ വർഷവും മമ്മൂട്ടി എന്ന നടൻ തന്നിലെ കലാകാരനെ കൂടുതൽ തൃപ്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യത്യസ്തമായ വേഷങ്ങൾ ആയിരുന്നു അദ്ദേഹം കൂടുതൽ തിരഞ്ഞെടുത്തത്. ഒരു പക്ഷേ മറ്റേത് നടന്മാരും കണ്ടു പഠിക്കേണ്ട കാര്യം. പുതുതലമുറ സംവിധായകർക്കും ടെക്നീഷ്യന്മാർക്കും കൂടുതൽ അവസരങ്ങൾ നൽകിക്കൊണ്ട് അവരോടൊപ്പം പലതരത്തിലുള്ള പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ അദ്ദേഹം മുന്നോട്ടുവന്നു എന്നുള്ളത് വലിയൊരു കാര്യമാണ്. സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരാൾക്കേ അത്തരത്തിൽ ചെയ്യാൻ സാധിക്കൂ.
തന്റെ താര പരിവേഷത്തെ ഊട്ടി ഉറപ്പിക്കാനോ എപ്പോഴും വിരോചിതമായ കഥാപാത്രങ്ങൾ ചെയ്യുന്നതിനും അല്ല അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വളരെ സാധാരണക്കാരനായി ഉള്ള കഥാപാത്രങ്ങൾ ആയിരുന്നു അദ്ദേഹം കൂടുതലായി പരീക്ഷിച്ചു കൊണ്ടിരുന്നത്.
കുട്ടിക്കാലം തൊട്ടേ അഭിനയത്തോട് അടങ്ങാത്ത ആഗ്രഹമുള്ള വ്യക്തിയായിരുന്നു മമ്മൂട്ടി. സ്കൂളുകളിൽ നാടകങ്ങളിലും മറ്റും അഭിനയിക്കാനുള്ള തൻറെ പരിശ്രമത്തെ കുറിച്ചും; ആ സമയങ്ങളിൽ സ്കൂൾ മാഗസിനുകളിൽ കഥകളും കവിതകൾ എഴുതുന്നതിനെക്കുറിച്ച് മുമ്പ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് വളർന്ന് അഭിഭാഷകനായ സമയത്തും അഭിനയമോഹം അദ്ദേഹത്തിന് മനസ്സിൽ ശക്തമായി തന്നെ നിലനിന്നിരുന്നു. തന്റെ അഭിഭാഷക ജോലിക്ക് ഇടയിൽ കിട്ടുന്ന സമയങ്ങളിൽ സിനിമ സെറ്റുകളിൽ പോവുകയും അഭിനയിക്കാനുള്ള ചാൻസ് ചാൻസ് ചോദിച്ചു നടക്കുകയും ചെയ്യുന്ന ഒരു കാലം തനിക്കുണ്ടായിരുന്നു എന്ന് മമ്മൂട്ടി പറയുന്നു.
ആ പ്രയത്നങ്ങൾക്കൊടുവിൽ ഇന്ന് മലയാള സിനിമയെ ഭരിക്കുന്ന ഇന്ത്യൻ സിനിമയിൽ തന്നെ അറിയപ്പെടുന്ന ഒരു ശക്തനായ നായക നടനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞതെന്നത് അദ്ദേഹത്തിന്റെ അപാരമായ പരിശ്രമവും ആത്മസമർപ്പണവും അഭിനയത്തോടുള്ള അടങ്ങാത്ത പാഷനും കൊണ്ട് ആണ് എന്നുള്ളത് വ്യക്തമാണ്.
ഇപ്പോൾ വൈറലാകുന്നത് മമ്മൂട്ടിയുടെ ഒരു പഴയ അഭിമുഖമാണ്. വർഷങ്ങൾക്കു മുമ്പ് നൽകിയ അഭിമുഖം വീണ്ടും വൈറൽ ആയിരിക്കുകയാണ്. ആരോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചപ്പോഴാണ് ആ വീഡിയോ വീണ്ടും വൈറൽ ആകുന്നത്. ദൂരദർശന്‍റെ അഭിമുഖത്തിൽ തന്റെ പേര് മമ്മൂട്ടി എന്ന് എങ്ങനെയായി എന്ന് കോളേജ് കാലത്തെ സുഹൃത്ത് അതിന് കാരണമായത് എങ്ങനെയെന്ന് അദ്ദേഹം ഓർമ്മകൾ പങ്കുവെച്ചു.
തനിക്ക് വീട്ടിൽ ഇട്ട യഥാർത്ഥ പേരായ മുഹമ്മദ് കുട്ടി എന്ന പേര് വല്ലാത്തൊരു പഴഞ്ചൻ പേരാണ് എന്നതായിരുന്നു തന്റെ അക്കാലത്ത് ചിന്ത. പ്രായമായ ആൾക്കാർക്കാണ് അത്തരത്തിലുള്ള പേരുകൾ ഇടുന്നതെന്ന് ചിന്തിച്ചിരുന്നു. ഒരുപാട് പ്രായമായവരുടെ പേര് തനിക്കിട്ട് കഴിഞ്ഞാൽ അത് കേൾക്കുന്നവർക്ക് വല്ലാത്ത അരോചകമായിരിക്കും എന്നാണ് വിശ്വസിച്ചിരുന്നത്. അപ്പോൾ കോളേജിൽ എത്തിയ കാലത്ത് താൻ ആ പേര് ആരോടും പറഞ്ഞിരുന്നില്ല. മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത് തന്റെ മുഹമ്മദ് കുട്ടി എന്ന പേര് തൻറെ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നൊക്കെ താൻ മറച്ചു വച്ചു.
അതിന് പകരമായി താൻ കോളേജിലെ കുട്ടികളുടെ അധ്യാപകരോടും ആയി പറഞ്ഞിരുന്നത് ഒമർ ഷെരീഫ് എന്ന പേരായിരുന്നു. പക്ഷേ കോളേജിലെ അഡ്മിഷൻ എടുത്ത സമയത്ത് കിട്ടിയ ഐഡന്റിറ്റി കാർഡിൽ മുഹമ്മദ് കുട്ടി എന്ന പേരുണ്ടായിരുന്നു. ഒരു ദിവസം എങ്ങനെയോ തന്റെ ഐഡൻറിറ്റി കാർഡ് താഴെ വീണുപോയി. അത് തന്റെ സുഹൃത്തുക്കളായ ഒരുത്തന് കിട്ടി. അന്ന് അവൻ എന്നോട് ചോദിച്ചു നിൻറെ പേര് മമ്മൂട്ടി എന്നാണോ എന്നായിരുന്നു. അത് കളിയാക്കിയുള്ള ഒരു ചോദ്യമായിരുന്നു.
അങ്ങനെയാണ് മുഹമ്മദ് കുട്ടി എന്ന പേരിൽ നിന്നും മമ്മൂട്ടി എന്ന പേര് ആദ്യമായി തൻറെ ശ്രദ്ധയിൽ പോലും വരുന്നതെന്ന് മമ്മൂക്ക പറയുന്നു. ശശിധരൻ എന്ന തന്റെ സുഹൃത്താണ് എന്നത് ചോദിച്ചത്. അവനിപ്പോൾ എവിടെയാണാവോ എന്ന് മമ്മൂട്ടി അഭിമുഖത്തിൽ മനോഗതം പോലെ പറയുന്നു.
തന്റെ കോളേജ് കാലത്തെക്കുറിച്ച് വളരെയധികം സന്തോഷത്തോടെ ആവേശത്തോടെയാണ് മമ്മൂട്ടി എപ്പോഴും സംസാരിക്കാറുള്ളത്. കോളേജിൽ വളരെയധികം തമാശകൾ പറഞ്ഞു നടക്കുന്ന പെൺകുട്ടികളോടൊക്കെ പരമാവധി അങ്ങോട്ട് ഇടിച്ചു കയറി സംസാരിക്കുന്ന ഒരാളായിരുന്നു. വെറുതെ പോലും പല പെൺകുട്ടികളോടും അങ്ങോട്ട് കേറി സംസാരിച്ച റോമിയോ കളിച്ചു നടക്കുന്ന ഒരു ശീലമായിരുന്നു എനിക്ക് അന്ന് ഉണ്ടായിരുന്നത് മമ്മൂട്ടി പറയുന്നു.
തൻറെ യഥാർത്ഥ പേര് മനസ്സിലാക്കി സുഹൃത്ത് തന്നെ കളിയാക്കി വിളിച്ച് മമ്മൂട്ടി എന്ന പേരാണ് പിന്നീട് അദ്ദേഹം സിനിമയിൽ തൻറെ പേരായി ഉപയോഗിച്ചത് എന്നുള്ളത് വലിയൊരു സത്യം.
അന്ന് തന്നെ കളിയാക്കി വിളിച്ച പേരായതു കൊണ്ട് തന്നെ മമ്മൂട്ടി എന്ന പേര് ആദ്യം തനിക്കും വലിയ താല്പര്യമുള്ളതായിരുന്നില്ല. പക്ഷേ പിന്നീട് ആ പേരിലായിരുന്നു ഒന്ന് രണ്ടു സിനിമകളിൽ പോലും താൻ അറിയപ്പെട്ടത്. പിന്നീട് ആ പേര് സംവിധായകൻ പി ജി വിശ്വംഭരനും ഒരു പോരായ്മയായി തോന്നിയിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു അവർ തനിക്ക് ഒരു ചിത്രത്തിൽ സജിൻ എന്ന പേരിട്ടത്. എന്നിട്ടു ടൈറ്റിലിൽ മമ്മൂട്ടി എന്ന പേര് ബ്രാക്കെറ്റിൽ കൊടുത്തു.
അന്ന് പേര് മാറ്റിയതിനു അഭിപ്രായം പറഞ്ഞില്ല. കാരണം താനന്ന് ഒരു തുടക്കക്കാരനായ നടനായിരുന്നു. എങ്ങനെയെങ്കിലും വേഷം കിട്ടിയാൽ മതിയല്ലോ. പേരൊക്കെ പിന്നീട് നമ്മൾ ആളാകുമ്പോൾ തീരുമാനിക്കാമല്ലോ എന്ന് ചിന്തിച്ചു. പക്ഷേ ആൾക്കാർ ആ സജിൻ എന്നുള്ള പേര് മായ്ച്ചിട്ട് മമ്മൂട്ടി എന്ന പേര് തനിക്ക് തന്നു. അങ്ങനെ പിന്നെ താനും ആ പേര് തന്നെ സ്വീകരിച്ചു എന്നാണ് മമ്മൂക്ക അന്ന് അഭിമുഖത്തിൽ പറയുന്നത്.