എന്നെക്കുറിച്ചു ഇങ്ങനെ ഒക്കെ നീ മാത്രമേ പറയാറുള്ളൂവെന്ന് അന്ന് മമ്മൂക്ക പറഞ്ഞു- മുകേഷ് വെളിപ്പെടുത്തുന്നു.

3967

മലയാളത്തിലെ പകരക്കാരനില്ലാത്ത സൂപ്പർ സ്റ്റാർ മെഗാസ്റ്റാർ മമ്മൂട്ടി.പൗരുഷം നിറയുന്ന വേഷങ്ങൾക്ക് ഏറ്റവും അനുയോജ്യനായ നടന്മാരിൽ ഒരാൾ.ഒരു പക്ഷേ മലയാളത്തിൽ ആണഴകിന്റെ പര്യായമായ നടൻ.എഴുപത്തിലും മുപ്പതുകാരന്റെ യൗവ്വനം ആണ് മമ്മൂട്ടിക്ക്. പൊതുവേ പരുക്കനെന്നും കർക്കശക്കാരനെന്നും ഒക്കെ പരിവേഷമുള്ള താരമാണ് മമ്മൂട്ടി.പക്ഷേ വ്യക്തിപരമായി അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്ന അദ്ദേഹത്തിന്റെ പരിവേഷത്തിൽ അദ്ദേഹം തികച്ചും മറ്റൊരാളാണ്.

പൊതുവേ മലയാള സിനിമയിൽ മമ്മൂട്ടിയോട് വളരെ അടുത്ത് നിൽക്കുന്ന സൗഹൃദം ഉള്ളയാളാണ് മുകേഷ്. മമ്മൂക്കയോട് എന്ന് മാത്രമല്ല മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളോടും മുകേഷിന് നല്ല ബന്ധമാണ് ഉള്ളത്. അതുകൊണ്ടു തന്നെ സിനിമയുടെ ഉള്ളറകളിൽ അധികമാർക്കും ഏരിയ രഹസ്യങ്ങൾ എല്ലാം മുകേഷിന് മനഃപാഠം ആണ്. അത്തരത്തിലുള്ള പല സ്റ്റോറുകളും അദ്ദേഹം ചില പരുപാടികൾക്കിടയിൽ പറയാറുണ്ട്.അത്തരത്തിലുള്ള കഥകൾ മുകേഷ് അവതരിപ്പിക്കുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണ്.

ADVERTISEMENTS
   
READ NOW  അവസാനം അവൻ എന്റെ മുറിയിൽ എത്തി ജനലിലൂടെ എന്നെ തന്നെ തുറിച്ചു നോക്കി നിന്ന് – പിന്നെ വീട്ടുകാർ ചെയ്തത് ഇങ്ങനെ ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

മമ്മൂട്ടിയെ കുറിച്ച് പലപ്പോഴും അതീവ രസകരമായ അനുഭവങ്ങൾ മുകേഷ് പങ്ക് വെക്കാറുണ്ട്.ഇപ്പോൾ മമ്മൂക്കയെ കുറിച്ച് മുകേഷ് പറഞ്ഞ ചില കാര്യങ്ങൾ ആണ് വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിൽ വൈലറായികൊണ്ടിരിക്കുന്നത്.തന്റെ വ്യക്തി ജീവിതത്തിൽ ഒരു ജ്യേഷ്ഠനായും സുഹൃത്തായും ഉപദേശിക്കുന്നയാളായുമൊക്കെ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് മാമൂട്ടി എന്ന് മുകേഷ് പറയുന്നു.അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല മനുഷ്യനെന്ന നിലയിലും അദ്ദേഹം ഒരു റോൾ മോഡലാണ്. മമ്മൂട്ടിയുടെ ഒരു ഗുണമായി മുകേഷ് പറയുന്ന കാര്യം ദേഷ്യമായാലും വിഷമമായാലും ആ സമയത്തു കേട്ട് പ്രതികരിച്ചു മറന്നു കളയും.

ഇപ്പോൾ നായർ സബ് സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ഒരു സംഭവമാണ് മുകേഷ് പങ്ക് വെക്കുന്നത് ” ഞങ്ങൾ ഒൻപതു പേർ കമാൻഡോകളും അദ്ദേഹം ഓഫീസറും ആയാണ് ചിത്രത്തിൽ . യഥാർത്ഥ ആർമി സ്ഥലങ്ങളിൽ വച്ച് തന്നെയാണ് ആ ചിത്രം ഷൂട്ട് ചെയ്യുന്നത്.യൂണിഫോം ഇട്ടു പരേഡും എക്സർസൈസും ക്ലാസും ഒക്കെയുണ്ട്ഈ ചിത്രീകരണമൊക്കെ ഒരു സീനിയർ ആർമി ഓഫിസർ വാലേ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ ഈ സ്പിരിറ്റും ഓഫീസർ ഗെറ്റപ്പും സൗന്ദര്യവും എനർജിയും ഒക്കെ വളരെ മികച്ചതാണ്.നിങ്ങൾ ഇതിനു ഹോം വർക്ക് ചെയ്തിട്ടുണ്ടോ എന്നെനിക്കറിയില്ല. ഞങ്ങളുടെ കൂട്ടത്തിൽ പോലും വളരെ കുറച്ചു ഓഫീസർ മാരെ ഉള്ളു എങ്ങനെ എന്ന് പറഞ്ഞു അദ്ദേഹം അഭിനന്ദിച്ചു.ഞാൻ ഈ കഥ പറഞ്ഞപ്പോൾ എല്ലാവരും കൈയ്യടിച്ചു.

READ NOW  ബോളിവുഡിന്റെ ഈ 8 സൂപ്പർ താരങ്ങൾ ടിവി ഷോ അവതാരകരായി എത്തിയതിനു ശേഷമാണു സിനിമയിലേക്കെത്തിയത്.

” ഞാൻ ഇതൊക്കെ എന്നെ മറന്നു പോയി ,നീ അത് പറഞ്ഞപ്പോൾ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു.ഇങ്ങാനെയുള്ള കാര്യങ്ങളൊക്കെ നീയേ പറയാറുള്ളൂ. വേറെ ആരും എന്നെ കുറിച്ച് ഇങ്ങനെ ഒന്നും പറയാറില്ല എന്ന് ഇതറിഞ്ഞ മമ്മൂട്ടി തന്നോട് പറഞ്ഞു എന്ന് മുകേഷ് പറഞ്ഞു . അത് തനിക്കു വലിയ ഒരു അംഗീകാരം ആയിരുന്നു എന്ന് മുകേഷ് പറയുന്നു.

ADVERTISEMENTS