മോഹൻലാൽ മമ്മൂട്ടി എന്നീ പേരുകൾ ആദ്യം വരുമ്പോൾ തന്നെ ഉയർന്നു വരുന്ന ഏറ്റവും വലിയ ചോദ്യങ്ങളിൽ ഒന്നാണ് ഇവരിൽ ആരാണ് കേമൻ. എന്നാൽ ഇരുവരുടെയും ആരാധകർക്ക് സ്വാഭാവികമായും വിഭിന്നമായ അഭിപ്രായങ്ങൾ ഉണ്ടാകും. എന്നാൽ ഇവരിൽ മികച്ച ആൾ ആരെന്നു പറയാൻ അവരോടപ്പം നിരവധി സിനിമകൾ ചെയ്ത, സൂപ്പർ ഹിറ്റുകൾ സൃഷ്ട്ടിച്ച തിരക്കഥ കൃത്തായ ലോഹിതദാസ് പറയുമ്പോൾ കൂടുതൽ ക്രെഡിബിലിറ്റി ഉണ്ടാകും.
ഒരിക്കൽ അദ്ദേഹവും ഇത്തരത്തിൽ ഒരു ചോദ്യം നേരിട്ടിരുന്നു; ഇരുവരും മികച്ചതാണ് എന്നാണ് ലോഹിതദാസ് തതുല്യമായി ഇരുവർക്കുമൊപ്പം നിന്ന് പറഞ്ഞത്. മമ്മൂട്ടിയാണ് മോഹൻലാലിനെക്കാൾ കൂടുതൽ ഫ്‌ളെക്‌സിബിൾ എന്നാണ് ലോഹിതദാസിന്റെ അഭിപ്രായം. അതിനു വ്യക്തമായ കാരണവും അദ്ദേഹം മുന്നിലേക്ക് വെയ്ക്കുന്നുണ്ട്.
ഒരു കാലത്തു മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള തിരക്കഥകൃത് മനുഷ്യ ജീവിതത്തോട് അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ ഏറ്റവും മിടുക്കു കാട്ടിയിട്ടുള്ള തിരക്കഥ കൃത് ശ്രീ ലോഹിതദാസ്. മരണം വരെ അദ്ദേഹത്തിന്റെ തിരക്കഥയ്ക്കായി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളും കാത്തിരുന്നിട്ടുണ്ട് അതിനു പ്രധാന കാരണം അവയിൽ മിക്കതും സൂപ്പർ ഹിറ്റുകളാണ്.
എന്തിനേറെ പറയുന്നു മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും അവരുടെ സിനിമ ജീവിതത്തിലെ ഒട്ടുമിക്ക കരിയർ ബെസ്റ് പ്രകടനങ്ങളും പിറന്നത് ലോഹിതദാസിന്റെ തൂലികയിൽ നിന്നാണ്. പ്രേക്ഷകർക്ക് വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്ന ചുരുക്കം ചില തിരക്കഥ രചയിതാക്കളിൽ ഒരാളായ ലോഹിതദാസിനോട് ഒരിക്കൽ മോഹൻലാലോ മമ്മൂട്ടിയോ ആരാണ് മികച്ച നടൻ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. വളരെ വ്യക്തമായി തന്നെ അദ്ദേഹം അതിനുള്ള മറുപിടിയും പറഞ്ഞു. ഇരുവരും മികച്ചവരാണ് പക്ഷെ മമ്മൂട്ടി കൂടുതൽ ഫ്ലെക്സിബിൾ ആണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അദ്ദേഹം വെറുതെ അഭിപ്രായം മാത്രം പറഞ്ഞു പോവുകയല്ല ചെയ്‍തത് തന്റെ വാദത്തിനു അദ്ദേഹത്തിന് കൃത്യമായ വിശകലനവും ഉണ്ടായിരുന്നു. മോഹൻലാൽ എന്ന നടൻ അസാമാന്യ പ്രതിഭയാണ് വളരെ നാച്ചുറൽ ആയി അഭിനയിക്കുന്ന താരമാണ് പക്ഷെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ എല്ലാം അദ്ദേഹത്തിന്റെ ഒരംശം നമുക്ക് കാണാൻ കഴിയും എന്നാണ് ലോഹിതദാസ് പറഞ്ഞത്. പക്ഷെ മമ്മൂട്ടി എന്ന നടൻ അങ്ങനെ അല്ല എന്നതാണ് ലോഹിയുടെ പക്ഷം.
ഒരു കഥാപത്രം ആയാൽ അവിടെ പിന്നെ മമ്മൂട്ടി എന്ന വ്യക്തിയെ ലവലേശം കാണാൻ കഴിയില്ല എന്നാണ് ലോഹിതദാസ് പറയുന്നത്. ആ സിനിമയിൽ പിന്നെ മമ്മൂട്ടിയില്ല ആ കഥാപത്രം മാത്രം എന്നാണ് ലോഹിതദാസ് ഒരഭിമുഖത്തതിൽ പറഞ്ഞിട്ടുള്ളത്.
അതിനായി ലോഹിത ദാസ് ഉദാഹരണമായി തന്റെ മമ്മൂട്ടിക്കൊപ്പമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഭൂതക്കണ്ണാടിയും പൊന്തൻ മാടയുമൊക്കെ പറയുന്നുണ്ട്, ആ ചിത്രങ്ങളിൽ ഒന്നും മമ്മൂട്ടിയെ കാണാൻ സാധിക്കില്ല, അമരവും തനിയാവർത്തനവുമൊക്കെ നല്ല ഉദാഹരണങ്ങൾ ആണെന്നാണ് ലോഹി പറഞ്ഞത് . അതിലെല്ലാം കഥാപാത്രങ്ങളെ മാത്രമേ കാണാൻ സാധിക്കൂ.
ആ അർത്ഥത്തിൽ, അതായത് വ്യത്യസ്തമായ കഥാപാത്രങ്ങളായി മാറാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ മമ്മൂട്ടിയാണ് കൂടുതൽ ഫ്‌ലെക്‌സിബിലിറ്റിയുള്ള നടൻ. ലോഹിതദാസ് മുമ്പ് ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞതാണ് ഇത്.
ഒട്ടേറെ അനശ്വരങ്ങളായ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ആണ് ലോഹിതദാസ് തനിയാവർത്തനം മുതൽ കിരീടവും ചെങ്കോലുമായി കൗരവരും പാഥേയവും ദശരഥവും കമലദളവും ഭരതവും അമരവും ഒക്കെ അതിനുദാഹരണമാണ്. അതോടൊപ്പം സംവിധായകനായി ഭൂതക്കണ്ണാടിയും, ജോക്കറും, കസ്തൂരിമാനും നമുക്ക് നൽകിയ ഇതിഹാസമാണ് അദ്ദേഹം