ധാരാളം നായികമാർ വന്നു പോയി എങ്കിലും മലയാളത്തിൽ തന്റെ താര സിംഹാശാന്തിന് യാതൊരു കോട്ടവും തട്ടാതെ ഇന്നും ഉണ്ടെന്നു ധൈര്യപൂർവ്വം പറയാൻ പറ്റുന്ന ഒരു നടിയാണ് ശോഭന. ഒരു കാലത്തു മലയത്തിലെ ഏറ്റവും തിരക്കുള്ള താരം. പക്ഷേ പിന്നീട് നൃത്തത്തിന് സിനിമയേക്കാൾ പ്രാധാനയം കൽപ്പിച്ചു താരം കൂടുതൽ ശ്രദ്ധ നൃത്തത്തിന് നൽകി.എങ്കിലും വളരെ മികച്ച സ്ത്രീ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ ഇടക്കൊക്കെ മലയാളത്തിലേക്ക് ശോഭന എത്താറുണ്ട്.മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമൊക്കെ ഒരു കാലത്തേ പ്രീയങ്കരിയായ ജോഡിയാണ് ശോഭന. തമിഴിൽ സൂപ്പർ സ്റ്റാർ രജനിക്കും മമ്മൂട്ടിക്കുമൊപ്പം ശോഭന അഭിനയിച്ച ചിത്രമാണ് ദളപതി.ആ ചിത്രത്തിന്റെ ലൊക്കേഷൻ സംഭവിച്ച ഒരു കാര്യം ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ശോഭന തുറന്നു പറഞ്ഞിരുന്നു.
സിനിമ ജീവിതത്തിൽ താൻ ആകെ ഒരു തമിഴ് സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ ആദ്യമായും അവസാനമായും കരഞ്ഞിട്ടുള്ളത് അതാണ് സൂപ്പർ ഹിറ്റ് ചിത്രം ദളപതി. ”ആ സമയത് മുതുമലയിൽ ദളപതിയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ ഞാൻ രണ്ട് മലയാളം സിനിമകൾ ചെയ്തു തീർത്തിരുന്നു . അന്നൊക്കെ ഒരു മാലയാള ചിത്രം ഷൂട്ടിംഗ് തീരാൻ വെറും ഇരുപതു ദിവസമൊക്കെ മതി. മലയാളം ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് താൻ എത്തിയത് ദളപതിയുടെ ’ ലൊക്കേഷനിലേക്ക് ആയിരുന്നു. മമ്മൂക്കയും രജനി സാറും ഒക്കെ അന്ന് അവിടെ ഷൂട്ടിങ്ങിനായി കൂടെയുണ്ടായിരുന്നു
എനിക്കായി അന്ന് ആചിത്രത്തിൽ വളരെ കുറച്ചു സ്സീനുകൾ മാത്രമേ ഉള്ളു എത്രയും പെട്ടന്ന് ഷൂട്ടിങ് തീർത്തു വീട്ടിലേക്ക് മടങ്ങണം അതായിരുന്നു ഏക ചിന്ത. “ഇന്ന് പോകാം നാളെ പോകാം” എന്ന് പറഞ്ഞു. കാൾ ഷീറ്റ് എല്ലാം കഴിഞ്ഞു. പല തവണ തീയതി നീട്ടി വച്ച് അവസാനം പോകാനുള്ള തീയതി നിശ്ചയിച്ചു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു ആ സമയത് സംവിധായകൻ മണിരത്നം വന്നിട്ട് കുറച്ചു സ്സീനുകൾ കൂടെയുണ്ട് നാളെ പോയാൽ മതി എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞാൽ പിന്നാലെ മറ്റൊരു ഓപ്‌ഷൻ അവിടില്ല എനിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല.
കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ ഞാൻ കരഞ്ഞു ചുറ്റും ആരുമില്ല എന്ന ചിന്തയിൽ ഞാൻ പൊട്ടിക്കരഞ്ഞു. പക്ഷേ എല്ലാം കണ്ടു കൊണ്ട് മമ്മൂക്ക അവിടെ നിൽക്കുന്നുണ്ടായിരുന്നു . അദ്ദേഹം വേഗം അടുത്തേക്ക് വന്നു എന്തിനാണ് കരയുന്നതു എന്ന് ചോദിച്ചു.സത്യത്തിൽ വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഒരുപാട് ദിവസമായി ഷൂട്ടിംഗ് ഇത്രയും നീളുമെന്ന് അറിഞ്ഞിരുന്നില്ല. അമ്മയെ കാണണം എന്നൊക്കെ പറഞ്ഞു ഞാൻ കരഞ്ഞു. ഇതിനാണോ കരയുന്നതു എന്നൊക്കെ പറഞ്ഞു അദ്ദേഹം എന്നെ സമാധാനിപ്പിച്ചു.ഒരു പക്ഷേ അതെന്റെ പ്രായത്തിന്റെ ആകാം അന്നെനിക് വെറും ഇരുപതു വയസ്സായിരുന്നു പ്രായം. ശോഭന പറയുന്നു