Advertisement
Home MOVIES മൂന്നോ നാലോ ഫുള്‍ കുപ്പി മദ്യം വെള്ളം ഒഴിക്കാതെ അടിച്ചു ജോഗിങിന്...

മൂന്നോ നാലോ ഫുള്‍ കുപ്പി മദ്യം വെള്ളം ഒഴിക്കാതെ അടിച്ചു ജോഗിങിന് പോയ തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണ ഇയാൾ സത്യത്തിൽ മനുഷ്യനാണോ എന്ന് അന്ന് പ്രിയദർശൻ ചോദിച്ചു അപാര കപ്പാസിറ്റി നന്ദു വെളിപ്പെടുത്തുന്നു

24293
ADVERTISEMENTS

ഒരു ഫുൾ ബോട്ടിൽ വെള്ളം ഒഴിക്കാതെ അടിച്ച തെലുങ്ക് സൂപ്പർസ്റ്റാർ

മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട നടന്മാരിൽ ഒരാളാണ് നന്ദു എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന നന്ദലാൽ കൃഷ്ണമൂർത്തി. 30 വർഷത്തിലേറെയായി അദ്ദേഹം ഇൻഡസ്ട്രിയിലാണെങ്കിലും, രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാലിന്റെ സ്പിരിറ്റിലെ പ്രകടനത്തിന് ശേഷമാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തത്.പ്രീയദര്ശന്റെ അടുത്ത സുഹൃത്തും സഹചാരിയുമായിരുന്നു നന്ദു ഒരുകാലത്തു. നിരവധി പ്രിയദർശൻ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ ചർച്ചയായിരുന്നു തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷണയെ കുറിച്ച് നന്ദു വെളിപ്പെടുത്തിയ തന്റെ അനുഭവത്തെ കുറിച്ചാണ്.പ്രീയദർശന്റെ ബോളിവുഡ് ചിത്രം കർദിഷിന്റെ സിൽവർ ജൂബിലി ആഘൂഷ വേളയിൽ അതിഥിയായി ഇന്ത്യൻ സിനിമ ലോകത്തെ ധാരാളം മഹാരഥന്മാർ എത്തിയിരുന്നു. അതിൽ ബാലകൃഷ്ണയും ഉണ്ടയിരുന്നു. അന്ന് ഹോട്ടലിൽ വച്ച് ഉണ്ടായ അതിശയിപ്പിക്കുന്ന ഒരു സംഭവമാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നന്ദു പറഞ്ഞത്.

ADVERTISEMENTS

നന്ദുവിന്റെ വാക്കുകൾ ” ചിത്രത്തിന്റെ സിൽവർ ജൂബിലി ചടങ്ങുകൾക്കായി അതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണയും നേരത്തെ താനാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആർ മോഹൻ ബാലകൃഷ്ണക്കായി ജൂലിയസ് സീസർ എന്ന ബ്രാൻഡിലുള്ള മദ്യത്തിന്റെ നാല് ഫുൾ ബോട്ടിലുകൾ ആ ഹോട്ടലിൽ ഇല്ലാത്തതിനാൽ മറ്റൊരു ഹോട്ടലിൽ നിന്നും വാങ്ങി അവിടെയുള്ള ജോലിക്കാരെ ഏൽപ്പിച്ചിരുന്നു. ഒരു കരണമാവശാലും മറ്റൊരാൾക്കും ഇത് കൊടുക്കരുത് എന്ന കർശന നിർദേശവും നൽകിയിരുന്നു. ചടങ്ങു കൊഴുക്കുന്നതിന്ടെ തന്നെ രണ്ടര കുപ്പി ബാലകൃഷ്‌ണ അകത്താക്കിയിരുന്നു. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡിറക്റ്റേഴ്സിനൊപ്പം എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ഞാനും ആ സമയം അവിടെ ഉണ്ടായിരുന്നു അത് കൊണ്ട് എല്ലാം ഞാനും കാണുന്നുണ്ടായിരുന്നു.

READ NOW  ഒരിക്കൽ നായകനായിരുന്ന ആ നടൻ അന്ന് റൂമിലേക്ക് ഇടിച്ചു കയറി വന്നു - അന്ന് നടന്നത് -നടി മഹിമ പറഞ്ഞത്.

രാത്രി ഏകദേശം പന്ത്രണ്ടര ആയപ്പോൾ ബാലകൃഷ്ണ എത്തി മദ്ധ്യം ആവശ്യപ്പെട്ടു. പക്ഷേ അപ്പോൾ അവിടെ നിന്നിരുന്ന ആൾ ആ ബ്രാൻഡ് ഇല്ല എന്നും തീർന്നു പോയി എന്നും പറഞ്ഞു അതോടെ അദ്ദേഹം അകടുത്ത ദേഷ്യത്തിൽ സംസാരിക്കാൻ തുടങ്ങി .ഇനിക്ക് എന്റെ ഡ്രിങ്ക് വേണം എന്ന രീതിയിൽ ദേഷ്യത്തിൽ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ നേരത്തെ നിർമ്മാതാവ് മദ്ധ്യം സൂക്ഷിക്കാൻ ഏൽപ്പിച്ച പയ്യൻ ഓടിയെത്തി ഒരു ഫുൾ ബോട്ടിൽ എടുത്തു നൽകി.ദേഷ്യത്തിൽ അപ്പോൾ തന്നെ അടപ്പു തുറന്നു ബാലകൃഷ്ണ ആ ഫുൾ ബോട്ടിലെ മുഴുവൻ ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ അകത്താക്കി. ആരും പറഞ്ഞാൽ വിശ്വസിക്കില്ല അതിനു ഷെഹ്സാൻ കൂൾ ആയി എല്ലാവരോടും സംസാരിച്ചു. പക്ഷേ 25 എണ്ണുന്ന സമയത്തിനുള്ളിൽ ആൾ ഫ്‌ലാറ്റ് ആയി. പിന്നീട് ഞാനും മറ്റു അസ്സോസിയേറ്റുകളും ചേർന്ന് അദ്ദേഹത്തെ മുറിയിൽ കൊണ്ട് പോയി കിടത്തി.

READ NOW  പരാജയപ്പെടാൻ വലിയ സാധ്യതയുണ്ട് എന്ന ബോധ്യത്തോടെ ഇറക്കിയ പരീക്ഷണ ചിത്രം- ഹോളിവുഡിൽ നിന്നെത്തിയ കഥ – വില്ലനും നായകനും മമ്മൂട്ടി തന്നെ പക്ഷേ ആ ചിത്രത്തിന് സംഭവിച്ചത്.

അടുത്ത ദിവസം രാവിലെ പ്രീയൻ ചേട്ടനും (പ്രിയ ദർശൻ ) ബാലകൃഷ്ണക്കും ചെന്നൈയ്ക്കും എനിക്ക് തിരുവനത പുരത്തും പോകേണ്ടതായത്കൊണ്ട് രാവിലെ ഉണരണം എന്നും ആര് മണിക്ക് പ്രിയൻ ചേട്ടനെ വിളിച്ചുണർത്തനം എന്നും അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ വെളിപ്പിനെ ഒരു അഞ്ചു മണിയായപ്പോൾ പെട്ടന്ന് പ്രിയൻ ചേട്ടൻ ഉണർന്നു വന്നു എന്നെ വിളിച്ചു പറഞ്ഞു എടാ ആ ബാലകൃഷ്ണ രാത്രി ഒരു ഫുൾ ബോട്ടിൽ വെള്ളമില്ലാതെ കഴിച്ചു ബോധം പോയതാ നീ മുറിയിൽ പോയി നോക്ക് വല്ലതും പറ്റിയോ ഇല്ലയോ എന്ന്. ഇത് കേട്ട് ഞാൻ ഒന്ന് അമ്പരന്നു അയാൾ മുറി പൂട്ടിക്കാണില്ലേ എന്ന് തിരക്കി. അതൊന്നും നോക്കേണ്ട ചവിട്ടി പൊളിച്ചായാലും വാദി തുറക്കണം എന്ന് പറഞ്ഞു.

ഞാൻ വേഗം മുറിയിലെത്തിയപ്പോൾ ശെരിക്കും ഞെട്ടി പ്പോയി പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ല. രാത്രി പന്തണ്ട് മണിക്ക് കുടിച്ചു ബോധരഹിതനായി മുറിയിൽ കൊണ്ടിട്ട ആൾ അതും മൂന്നോ നാലോ ഫുൾ ബോട്ടിൽ മദ്ധ്യം കഴിച്ചു അവശനായ ആൾ ഞാൻ ചെല്ലുമ്പോൾ ജോഗിങിന് പോയതിനു ശേഷം വിയർത്തു കുളിച്ചു നിന്ന് വീണ്ടും എസ്‌സർസൈസ് ചെയ്യുന്നു. എവിടെ പോയി എന്ന് തിരക്കിയപ്പോൾ ജൂഹു ബീച്ചിൽ വെളുപ്പിനെ മൂന്നരക്ക് നടക്കാൻ പോയിട്ടു വരുവാണെന്നു. സത്യത്തിൽ ഞാൻ അമ്പരന്നു പോയി വിവരം പ്രിയൻ ചേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം വാക്കുകൾ ഇല്ലാതെ അമ്പരന്നു നിൽക്കുകയാണ്. ഇയാൾ ശെരിക്കും മനുഷ്യൻ തന്നെയാണോ എന്ന് അന്ന് പ്രിയദർശൻ ചോദിച്ചു എനിക്കും അങ്ങനെയാണ് തോന്നിയത് അത്രക്കും കപ്പാസിറ്റി അണയാൾക്ക്.

READ NOW  ബച്ചൻ കുടുംബത്തിലെ അതിസമ്പന്നൻ ആര്? അമിതാഭ് ബച്ചനോ മരുമകൾ ഐശ്വര്യയോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

ആൾക്കാർ കക്ഷി ട്രെയിൻ ചൂണ്ടു വിരൽ കൊണ്ട് നിർത്തുന്നതിനെയും മറ്റും ട്രോള് ആക്കുമ്പോൾ തോന്നിപ്പോകും അയാളുടെ കപ്പാസിറ്റിക്ക് വേണേൽ വല്ല ചൊവ്വ ഗ്രഹത്തെ വേണേലും എടുത്തെറിയുമെന്നു . എന്നിട്ട് തന്നോട് ബാലകൃഷ്ണ പറഞ്ഞ മറ്റൊരു രസകരമായ കാര്യം കൂടി നന്ദു വെളിപ്പെടുത്തി താൻ ഇവിടെ നിൽക്കാതെ പോയി ആ പ്രിയദർശൻ വേഗം വിളിച്ചെണീപ്പിക്ക് അയാൾ ഇന്നലെ ഒരുപാടു മദ്യപിച്ചു ഓഫ് ആയി കാണും എന്ന്.

ADVERTISEMENTS