Advertisement
Home MOVIES തന്റെ കഥാപാത്രങ്ങളായ ഒരാളിൽ നിന്ന് പോലും അദ്ദേഹം ഒരു നന്ദി വാക്ക് പോലും പ്രതീക്ഷിച്ചിട്ടില്ല അത്...

തന്റെ കഥാപാത്രങ്ങളായ ഒരാളിൽ നിന്ന് പോലും അദ്ദേഹം ഒരു നന്ദി വാക്ക് പോലും പ്രതീക്ഷിച്ചിട്ടില്ല അത് മോഹൻലാലിൽ നിന്നായാലും മമ്മൂട്ടിയിൽ നിന്നായാലും – ലോഹിതദാസിന്റെ ഭാര്യ

2925
ADVERTISEMENTS

അമ്പാഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ കെ ലോഹിതദാസ് എന്ന അനുഗ്രഹീത തിരക്കഥാകൃത്, സംവിധായകൻ ,നാടകകൃത് ,നിർമ്മാതാവ് എന്നീ സിനിമയുടെ അതി സങ്കീർണ്ണമായ വിവിധ മേഖലകളിൽ പ്രവർത്തിച്ചു അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തുമ്പോഴും ലാളിത്യമാർന്ന ചിരിയോടെ അതിനെ വളരെ നിസ്സാരമായി കാണുന്ന വ്യക്തിത്വം ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ പല തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങൾക്കും സൂപ്പർ ഹിറ്റുകൾ നൽകിയത് അദ്ദേഹത്തിന്റെ തൂലികയുടെ ശക്തിയായിരുന്നു.

ലോഹിതദാസ് ഈ ലോകത്തോട് വിട പറഞ്ഞിട്ടിപ്പോൾ 12 വർഷം കഴിഞ്ഞിരിക്കുന്നു. മുൻപൊരു ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ കുറിച്ച് വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് വേണ്ടി സൃഷ്ടിക്കുക മാത്രമാണ് ലോഹിത ദാസ് ചെയ്തതെന്നും അവരില്‍ നിന്ന് ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ലെന്നും സംവിധായകന്‍ ലോഹിതദാസിന്റെ ഭാര്യ സിന്ധു. ലോഹിതദാസിന്റെ മരണത്തിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ വിളിക്കുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്‌തോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

READ NOW  ജയറാമിനെ നായകനാക്കാൻ പത്മരാജന് എന്താ ഭ്രാന്ത് പിടിച്ചോ ? ജയറാമിന് വേണ്ടി വഴിപാട് കഴിച്ച സലിം കുമാർ അക്കഥ ഇങ്ങനെ

ADVERTISEMENTS

‘ലാലിനും മമ്മൂക്കയ്‌ക്കുമൊക്കെ സ്നേഹമുണ്ട് അവരൊക്കെ വിളിക്കാറുമുണ്ട്. സല്ലാപം എന്ന ചിത്രം തന്നെ ദിലീപിന്റെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു .അദ്ദേഹം പലപ്പോഴും വന്നിട്ടുണ്ട് ഇവിടെ പ്രധാനകാര്യം ഇവരൊക്കെ വളരെ തിരക്കുള്ള താരങ്ങളാണ് ലോഹിയും അങ്ങനെ അങ്ങോട്ടും പോയിട്ടുണ്ടാകാറില്ല. അത്തരം കാര്യങ്ങളെ വലിയ വൈകാരികതയുടെ കാണാൻ താൻ ഉദ്ദേശിക്കുന്നില്ല ലോഹിത ദാസ് ഇപ്പോഴും താൻ സൃഷ്ട്ടിച്ച കഥാപാത്രങ്ങൾക്ക് ചേരുന്നവരെ നോക്കിയാണ് നടന്മാരെ തിരഞ്ഞെടുത്തത് കിരീടത്തിലെ സേതുമാധവനായി മോഹൻലാലിനെ തിരഞ്ഞെടുത്തപോലെ തനിയാവർത്തനത്തിലേക്ക് മമ്മൂട്ടിയെ തിരഞ്ഞെടുത്തു.

ലോഹിതദാസ് ഇപ്പോഴും തന്റെ പ്രേക്ഷകർക്ക് വേണ്ടിയാണ് കഥാപാത്രങ്ങളെ ഒരുക്കിയത്.ഒരിക്കലും നായകന്മാർക്ക് വേണ്ടിയല്ല ,പ്രേക്ഷകർക്കയാണ് അദ്ദേഹം സിനിമകൾ ഒരുക്കിയത്. അതിനു വേണ്ടി നാടണമേ ഉപയോഗിച്ച് എന്ന് വേണമെങ്കിൽ പറയാം.ആരിൽ നിന്നും ഒരു നന്ദി വാക്കുപോലും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല അത് മോഹൻലാലിൽ നിന്നായാലും മമ്മൂട്ടിയിൽ നിന്നായാലും മറ്റാരിൽ നിന്നായാലും.

READ NOW  കീര്‍ത്തിയും അനിരുദ്ധ് രവിചന്ദറും പ്രണയത്തില്‍,വിവാഹം ഉടന്‍? വാര്‍ത്തകളോട് പ്രതികരിച്ച്‌ താരത്തിന്റെ പിതാവ്

ADVERTISEMENTS