തന്റെ സിനിമയിലൂടെ സ്റ്റാര്‍ ആയ ആ നടന്‍ പ്രതിഫലം കുറഞ്ഞെന്നു പറഞ്ഞു കൊടുത്ത പണം വലിച്ചെറിഞ്ഞു- നടൻ പ്രേം പ്രകാശ്.

4116

മലയാള സിനിമയിലെ മുതിർന്ന നടനും നിർമ്മാതാവുമായ പ്രേം പ്രകാശ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ അദ്ദേഹം ആദ്യം തൻ്റെ സിനിമകളിലൂടെയാണ് ക്ലച്ച് പിടിച്ചതെന്നും പിന്നീട് വലിയ സ്റ്റാറായപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുള്ള കാലത്ത് താൻ നൽകിയ പ്രതിഫലം പോരാ എന്ന് പറഞ്ഞ് നൽകിയ തുക വലിച്ചെറിഞ്ഞ കാര്യമാണ് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

19 ഓളം ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവാണ് അദ്ദേഹം. നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിൽ നൽകിയ വ്യക്തി അതോടൊപ്പം നിരവധി ചിത്രങ്ങളിൽ ക്യാരക്ടർ റോളുകൾ ചെയ്ത ഇന്നും സിനിമയിൽ നിലനിൽക്കുന്ന മുതിർന്ന നടന്മാരിൽ ഒരാളാണ് പ്രേം പ്രകാശ്. അന്നത്തെ ആ നടൻ ആരെന്നു അദ്ദേഹം പറയുന്നില്ല എങ്കിലും അത് ആരാണ് എന്ന് മനസിലാക്കാൻ ചില കാര്യങ്ങൾ അദ്ദേഹത്തെ തന്നെ പറയുന്നുണ്ട്. കേൾക്കുന്നവർ അത് മനസിലാക്കി എടുക്കുക എന്നതാണ് അദ്ദേഹം പറയുന്നത്.

ADVERTISEMENTS
   
READ NOW  ആ കൊള്ളാം ആദ്യരാത്രി കൂടി ഷൂട്ട് ചെയ്യണം എന്നിട്ടു അത് കൂടി ഭാവിയിൽ മക്കൾക്കും കൊച്ചു മക്കൾക്കും കാണിച്ചു കൊടുത്തേക്ക് - ദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ടിനെതിരെ സദാചാര ആക്രമണം

അദ്ദേഹത്തിന് വാക്കുകൾ ഇങ്ങനെയാണ്.

മലയാളത്തിലെ ഇന്നത്തെ ഒരു സൂപ്പർസ്റ്റാർ തൻറെ ഒരു സിനിമയിലൂടെ നല്ലൊരു വേഷം ചെയ്താണ് അദ്ദേഹത്തിന് സിനിമയിൽ ഒരു ഐഡന്റിറ്റി ഉണ്ടാകുന്നത്. അതിനുഅതിനു മുൻപ് മിമിക്രികളിലും മറ്റും ചെയ്തു മുന്നോട്ടു പോകുണ്ണ ഒരു ആളാണ്. തൻറെ ചിത്രത്തിൽ നല്ലൊരു വേഷം കൊടുത്തു അങ്ങനെ അദ്ദേഹം മുന്നോട്ടു വന്നു, പിന്നീട് വലിയ താരമായി മാറി. അന്ന് തന്നോട് വലിയ ബഹുമാനത്തോടെയും സ്നേഹത്തോടെയാണ് നിന്നിരുന്നത്.

അന്ന് ആദ്യമായി ഒരു തുക ആ ചിത്രത്തിൽ അഭിനയിച്ചതിന് ശമ്പളമായി കൊടുത്തപ്പോൾ അതൊന്നും വേണ്ട എന്ന് വരെ പറഞ്ഞു ഒരു വ്യക്തിയാണ്പിന്നീട് വർഷങ്ങൾക്കുശേഷം ഞാനൊരു സിനിമ എടുക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹത്തെ വിളിച്ച.ത് അപ്പോൾ കക്ഷിക്ക് തന്നോട് റേറ്റിനെക്കുറിച്ച് നേരിട്ട് സംസാരിക്കാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ട് പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചാണ് അതൊക്കെ പറഞ്ഞത്.

ഞാൻ ഇത്ര രൂപയാണ് മേടിക്കുന്നത് എന്നൊക്കെ. തനിക്ക് പരിചയമുള്ള ആളായതുകൊണ്ടും സിനിമയിൽ നല്ലൊരു എൻട്രി കൊടുത്തത് താൻ ആയതുകൊണ്ട് ഒക്കെ ചെറിയൊരു ഇളവ് താനും അയാളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. സിനിമ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞു എല്ലാവർക്കും കഴിഞ്ഞപ്പോൾ താൻ ആ നടനെ കണ്ട് ഒരു തുക അയാൾക്ക് നൽകി. എന്നിട്ട് പറഞ്ഞു ഇപ്പോൾ ഇതേ ഉള്ളൂ ബുദ്ധിമുട്ടിലാണ് അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ തന്നെണ് ആ നടൻ പറഞ്ഞു ഇല്ല എനിക്ക് ഇതുപോരാ എന്ന്അങ്ങനെ പറയരുത് എന്റെ അവസ്ഥ ഇപ്പോൾ അത്ര മെച്ചമല്ല തീരെ മോശമല്ലാത്ത ഒരു തുകയാണ് ഇത് അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു.

READ NOW  അടിവസ്ത്രം ഊരി കാണിച്ചവനോട് മൂന്നു ദിവസം ചാറ്റ് ചെയ്തു ഉഗ്രൻ പണി കൊടുത്തു ഹനാൻ വീഡിയോ കാണാം

പുള്ളി ആ സമയത്ത് പുറത്തുനിന്ന് മേടിക്കുന്ന തുകയില്ല എന്നുള്ളത് സത്യമാണ് എങ്കിലും തീരെ മോശമല്ലാത്ത ഒരു തുക തന്നെയാണ് താൻ കൊടുത്തത്ഒടുവിൽ തൻറെ നിർബന്ധത്തിന് വഴങ്ങി പുള്ളി ആ കാശ് മേടിച്ചിട്ട് തൻറെ സ്യൂട്ട് കേസിലേക്ക് വലിച്ചെറിയുകയാണ് ഉണ്ടായത്. അത് തനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാര്യമാണെന്ന് പ്രേം പ്രകാശ് പറയുന്നു. ആ സംഭവം തനിക്ക് ഒരുപാട് വേദനയുണ്ടാക്കി എന്നും, ഒരുകാലത്ത് വളരെ സ്നേഹത്തോടെ ബഹുമാനത്തോടെയും നിന്ന ഒരു വ്യക്തി അങ്ങനെയൊരു ഫേവർ താൻ പ്രതീക്ഷിച്ചപ്പോൾ തന്റെ ഒരു മോശക്കാലത്ത് ഇത്രയും മോശമായി അയാൾ സംസാരിച്ചിരുന്നു എന്നും പ്രേം പ്രകാശ് പറയുന്നു.

അതോടൊപ്പം ഇനി മേലാൽ നിങ്ങളുടെ സിനിമയ്ക്ക് എന്നെ വിളിക്കരുത് എന്നും ആ നടൻ പറഞ്ഞു എന്നും പ്രേം പ്രകാശ് പറയുന്നു. എല്ലാം സമ്പത്തിന്റെ രീതിയിൽ കാണുമ്പോൾ അയാൾ ചെയ്തത് ശരിയാണ് എന്റെ ഇന്നത്തെ നില വച്ച് ഇത്ര വേണം എന്ന് പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട് പക്ഷേ ആ ചെയ്ത രീതി ഒരിക്കലും ഉൾക്കൊള്ളാൻ ആകില്ല എന്നും അദ്ദേഹം പറയുന്നു . ആളുകൾ നിരവധി താരങ്ങളുടെ പേരുകൾ വീഡിയോയ്ക്ക് താഴെ പറയുന്നുണ്ട്. ആരാണെന്നു നിങ്ങൾക്ക് മനസ്സിലായോ ?

READ NOW  പ്രിത്വിരാജുമായുള്ള ആ പഴയ പ്രണയവാര്‍ത്തയെ കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ സംവൃത സുനിലിന്റെ വെളിപ്പെടുത്തൽ.
ADVERTISEMENTS