എന്തിനു മഹിമ നമ്പ്യാരെ 7 വര്ഷം വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു ആ കാരണം പറഞ്ഞു ഉണ്ണി മുകുന്ദൻ

163

മലയാള സിനിമയിലെ യുവ തലമുറ നടന്മാരിൽ വളരെ പ്രതീക്ഷയോടെ നോക്കുന്ന ഒരു താരമാണ് ഉണ്ണി മുകുന്ദൻ. ഒരു ഗോഡ് ഫാദറിന്റെയും സഹായമില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി ഉയർന്നുവന്ന ഇന്ന് നിരവധി ചിത്രങ്ങളിൽ നായകനായി മുൻനിരയിൽ തന്നെയുള്ള താരമാണ് ഉണ്ണിമുകുന്ദൻ. ഒരു നടൻ എന്നതിനപ്പുറം ഇപ്പോൾ ഒരു നിർമ്മാതാവ് കൂടിയാണ് ഉണ്ണി. ഉണ്ണി നടിയായ മഹിമ നമ്പ്യാർ താനും ഉണ്ണിമുകുന്ദനും തമ്മിലുള്ള ബന്ധവും എന്തിനാണ് ഉണ്ണിമുകുന്ദൻ തന്നെ കഴിഞ്ഞ ഏഴ് വർഷങ്ങൾ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തത് എന്ന കാരണവും വ്യക്തമാക്കുകയാണ്.

മലയാളത്തിൽ പോപ്പുലർ ആകുന്നതിനുമുമ്പ് തന്നെ തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ വളരെയധികം പ്രശസ്തി നേടിയെടുത്ത മികവുറ്റ ഒരു അഭിനയാത്രിയാണ് മഹിമാൻ നമ്പ്യാർ. മഹിമയും ഉണ്ണിയും ഒന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായ മാസ്റ്റർപീസ്. ആ ചിത്രത്തിന് ശേഷം പിന്നീട് മഹിമയെ അധികമാരും കണ്ടിട്ടുമില്ല. ആദ്യമൊക്കെ ചെറിയ സപ്പോർട്ട് റോളുകളിലൂടെ വന്ന മഹിമ പിന്നീട് തമിഴിലും തെലുങ്കിലും മുൻനിര താരം ആവുകയായിരുന്നു. പിന്നീട് ആര്‍ ഡിഎക്സ് എന്ന ചിത്രത്തിലൂടെയാണ് മഹിമ മലയാളത്തിൽ നായികയായി എത്തുന്നത്. പിന്നീട് ഉണ്ണിമുകുന്ദൻ നായകനായ ജയ് ഗണേശിൽ മഹിമ നായികയായി എത്തി. ഈ ചിത്രത്തിൻറെ പ്രമോഷൻ സമയത്താണ് മഹിമ താനും ഉണ്ണിമുകനും തമ്മിലുണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ച് താരം വെളിപ്പെടുത്തുന്നത്.

ADVERTISEMENTS
   

തങ്ങളുടെ ഇരുവരും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമായ മാസ്റ്റർപീസു ചെയ്യുന്ന സമയത്ത് താനും ഉണ്ണിയും തമ്മിൽ വലിയ ബന്ധമൊന്നുമില്ല അധികം സംസാരിച്ചിട്ട് പോലുമില്ല എന്നും മഹിമാൻ നമ്പ്യാർ പറയുന്നു. അന്ന് ഉണ്ണി മുകുന്ദൻ വലിയ ചൂടനാണ് വളരെ കുറച്ചു മാത്രമേ സംസാരിക്കുകയുള്ളൂ. ആ സമയത്ത് തന്റെ പേര് മാത്രമാണ് ഉണ്ണിമുകുന്ദൻ ചോദിച്ചിട്ടുള്ളത് അതിൽ കൂടുതൽ ഒന്നും സംസാരിച്ചിട്ടില്ല. താൻ വലിയ ഒരു നയാ സ്നേഹിയാണ് താൻ വീട്ടിൽ നായകളെ വളർത്തുന്നുണ്ട് . അതേപോലെ ഉണ്ണിമുകനും ഡോഗുകളെ വളരെ ഇഷ്ടമുള്ള വ്യക്തിയാണ്. തന്റെ ഡോഗിന്റെ ട്രെയിനർ ഒരിക്കൽ തന്നോട് പറഞ്ഞു അവർ റോഡ് വീലർ ഇനത്തിലുള്ള നായകളെ ബ്രീഡ് ചെയ്യുന്നുണ്ട് അയാൾക്ക് ഉണ്ണിമുകുന്ദന് ഒരു റോട്ടു വീലർ ഇനത്തിലുള്ള നായയെ സമ്മാനമായി നൽകാൻ ആഗ്രഹമുണ്ട് ഒന്ന് ഉണ്ണിയോനോട് അതിനെക്കുറിച്ച് സംസാരിക്കുമോ എന്നായിരുന്നു ചോദിച്ചത്.

READ NOW  എത്ര പറഞ്ഞാലും മോഹൻലാലിന് അത് മനസ്സിലാവില്ല എന്ന് മമ്മൂക്ക എന്നോട് പറയും - മുകേഷ് പറഞ്ഞത്

തനിക്ക് അന്ന് ഉണ്ണിമുകുന്ദനെ പേഴ്സണലായിട്ട് അറിയത്തില്ല തിരകകഥാകൃത്തു ഉദയകൃഷ്ണ അദ്ദേഹത്തെ വിളിച്ചു അദ്ദേഹം തന്റെ ഗോഡ് ഫാദർ ആണ് തനിക്ക് വളരെ അടുപ്പമുള്ള വ്യക്തിയാണ്. അദ്ദേഹത്തെ താൻ ഉദയൻ എന്നാണ് പൊതുവെ വിളിക്കാറ്. ഞങ്ങൾ തമ്മിൽ അത്രയും നല്ല അടുപ്പമാണ്അപ്പോൾ ഉദയേട്ടനോട് താൻ പറഞ്ഞു ഉണ്ണിമുകുന്ദനോട് ഒന്ന് സംസാരിക്കണം ഇങ്ങനെ ഒരു കാര്യമുണ്ട് അദ്ദേഹത്തിൻറെ നമ്പർ ഒന്ന് മേടിച്ച് തരണം മഹിമ വിളിക്കുമെന്ന് പറഞ്ഞാൽ മതി എന്ന്

അങ്ങനെ നമ്പർ കിട്ടി താൻ ഉണ്ണി മുകുന്ദന് ആദ്യം ഒരു വാട്സ്ആപ്പ് വോയിസ് നോട്ട് ആണ് അയക്കുന്നത്. മഹിമയാണ് എന്നെ മനസ്സിലായെന്ന് വിശ്വസിക്കുന്നു ഇങ്ങനെ ഒരു കാര്യമുണ്ട് ഉദയനാണ് എനിക്ക് നമ്പർ തന്നത്. ഉദയൻ പറഞ്ഞു നേരിട്ട്സംസാരിക്കാൻ അപ്പോൾ ഞാൻ ഈ പറയുമ്പോഴൊക്കെ ഉദയൻ ഉദയൻ എന്നാണ് സംസാരിക്കുതു അപ്പോൾ തനിക്ക് ഒന്നും മനസ്സിലാകുന്നില്ല. പക്ഷേ അത് കഴിഞ്ഞ് താൻ അടുത്ത വോയ്‌സ് നോട്ട് വിടാനായി മെസ്സേജു റെക്കോർഡ് ചെയ്തപ്പോഴാണ് മനസ്സിലാകുന്നത് ഉണ്ണി മുകുന്ദൻ തന്നെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു എന്ന്.

READ NOW  ലോക പ്രശസ്ത സൂപ്പർ ഹിറ്റ് ചിത്രം ഗോഡ്ഫാദറിൽ മോഹൻലാലും മമ്മൂട്ടിയും ഫഹദും അഭിനയിച്ചാൽ വീഡിയോ വൈറൽ

താനും ഉദയേട്ടനോടുള്ള ഒരു ബന്ധം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അദ്ദേഹത്തെ ഉദയൻ ഉദയൻ എന്നാണ് താൻ പണ്ട് തൊട്ടേ വിളിക്കാറ്. അതുകൊണ്ട് സ്വാഭാവികമായിട്ടും സംസാരിച്ചപ്പോൾ അങ്ങനെയാണ് മെസ്സേജിൽ ഒന്ന് രണ്ട് തവണ പറഞ്ഞത്. അതുകഴിഞ്ഞപ്പോൾ ഉദയേട്ടൻ തന്നെ വിളിച്ചു അദ്ദേഹം പറഞ്ഞു നീ ഉദയൻ ഉദയൻ എന്നാണോ മെസ്സേജിൽ പറഞ്ഞു അയച്ചത് എന്ന് എന്നോട് ചോദിച്ചു. അപ്പൊ താൻ പറഞ്ഞ അതേ അത് അറിയാതെ വന്നുപോയി അതെന്താണ് എന്ന് ചോദിച്ചപ്പോൾ ഉണ്ണി ഉദയേട്ടനെ വിളിച്ചിട്ട് പറഞ്ഞു എന്ന് അവൾ എന്തൊരു അഹങ്കാരിയാണ് അവൾ ഉദയ ഉദയ എന്ന് വിളിച്ചു ഇങ്ങനെയാണോ മുതിർന്നവരോട് സംസാരിക്കുന്നത് എന്ന് പറഞ്ഞാണ് തന്നെ ബ്ലോക്ക് ചെയ്തത് എന്ന് ഉദയേട്ടൻ പറഞ്ഞു.

അപിന്നീട് താനാ വിഷയങ്ങൾ മറന്നുപോയെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. അത് കഴിഞ്ഞ് മഹിമ നമ്പ്യാരുടെ ആർ ഡി എക്സ് വലിയ ഹിറ്റായി വലിയ നായികയായി അത് കഴിഞ്ഞിട്ട് മഹിമയെ ജയ് ഗണേഷിൽ കാസ്റ്റ് ചെയ്ത സമയത്താണ് താൻ ഇക്കാര്യം ഓർക്കുന്നത് എന്നും ഇതേപോലെ ബ്ലോക്ക് ചെയ്തിരിക്കുകയാണല്ലോ എന്നും ആ കാര്യം. ഉണ്ണി അത് അജയ് വാസുദേവനോട് പറഞ്ഞിരുന്നുവെന്നും അവളെ എങ്ങനെ താൻ ഇനി ഫേസ് ചെയ്യുമെന്ന് പറഞ്ഞ കാര്യവും മഹിമ അവിടെ വെച്ച് തന്നെ പറയുന്നുണ്ട്.

READ NOW  പൃഥ്വിയും മീരയും തമ്മിൽ വിവാഹം കഴിച്ചിരുന്നുവെങ്കിൽ ഈ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ആ പ്രണയത്തിന്റെ സത്യാവസ്ഥ പല്ലിശ്ശേരി പറയുന്നു

പിന്നീട് താൻ മഹിമയെ അൺബ്ലോക്ക് ചെയ്ത് അതിനുശേഷം മഹിമയ്ക്ക് ഒരു മെസ്സേജ് അയച്ചു ഈ ചിത്രത്തിലേക്ക് എത്തിയതിന് വളരെ നന്ദി നമുക്ക് നന്നാക്കണം lets റോക്ക് എന്നൊക്കെ പറഞ്ഞ് മെസ്സേജ് അയച്ചു. അതിന് കാരണമായി ഉണ്ണിമുകുന്ദൻ പറയുന്നത് ഈ ചിത്രത്തിൻറെ കോ പ്രൊഡ്യൂസർ താനാണ് ഇനി പഴയ ദേഷ്യം വെച്ച് ഇവിടെ വന്ന് ബുദ്ധിമുട്ടുന്നു ഉണ്ടാകരുതല്ലോ എന്ന് കരുതിയാണ് എന്ന് തമാശ രൂപയാണ് ഉണ്ണി മുകുന്ദനും പറയുന്നു.

അതെ പോലെ തന്നെ പണ്ട് തനിക്ക് ഉണ്ണി മുകുന്ദനോട് ഒരു ക്രഷ് തോന്നിയിരുന്നു എന്നാ കാര്യവും mahima നമ്പ്യാര്‍ തുറന്നു പറഞ്ഞിരുന്നു. താന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഉണ്ണിയുടെ ആദ്യ ചിത്രങ്ങള്‍ ഒക്കെ റിലീസ് ആകുന്നത് അന്ന് ഉണ്ണിയുടെ ഏതോ ഇന്റര്‍വ്യൂ ഒക്കെ കണ്ടിട്ട് ക്രഷ് അടിച്ചു ഉണ്ണിക്ക് ഫസിബുക്കില്‍ മെസേജ് വിട്ടിട്ടുണ്ട് . ഞാന്‍ നിങ്ങളുടെ ബിഗ്‌ ഫാന്‍ ആണ് എന്നൊക്കെ പറഞ്ഞു. അന്ന് ഉണ്ണി അത് കണ്ടിരുന്നു എങ്കിലും മറുപടി ഒന്നും തന്നില്ല എന്ന് mahima പറയുന്നു.മറ്റൊരു അഭിമുഖത്തിലാണ് mahima ഇക്കാര്യം പറഞ്ഞത്.

ADVERTISEMENTS