11 വയസ്സുകാരി ‘ഫേസ്‌ബുക്ക് സുഹൃത്തിനെ’ തടവിലാക്കി വച്ച് ഒന്നര വർഷത്തോളം ബലാത്സംഗം ചെയ്തു സംഭവം ഇങ്ങനെ

37976

ഇന്നത്തെ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള അവസരം ലഭിക്കുകയാണ്. മിക്ക സോഷ്യൽ മീഡിയ അക്കൗണ്ടുകളും മിനിമം 13 വയസ്സ് പ്രായ പരിധി അംഗമാകാൻ നിർബന്ധിതമാക്കുന്നുണ്ടെങ്കിലും കുട്ടികൾ അതിനും മൂന്ന് സോഷ്യൽ മീഡിയയിൽ അംഗമാകുകയും അത് ഉപയോഗിക്കുകയും ചെയ്യുന്ന അവസ്ഥ ആണ്.

വിദേശ രാജ്യങ്ങളിൽ കുട്ടികൾ 13 വയസ്സ് എന്ന് പറയുമ്പോൾ തന്നെ അവർക്ക് സമൂഹത്തെ കുറിച്ച് വേണ്ട അവബോധം ഉണ്ടാകും ആ രീതിയിലാണ് അവിടെ ഉള്ള വിദ്യാഭ്യാസവും സാമൂഹിക സാഹചര്യവും പക്ഷേ നമുക്ക് അറിയാം നമ്മുടെ നാട്ടിലെ ഒരു പാതി മൂന്നുകാരിക്ക് എന്തെല്ലാം കാര്യങ്ങളിൽ അറിവുണ്ടാകും എന്ന്.

ADVERTISEMENTS
   

ഇപ്പോൾ പുറത്തു വരുന്ന വാർത്തയിൽ ഇരയായ പെൺകുട്ടി പ്രായം വെറും പതിനൊന്നു വയസ്സാണ് ആരാണ് പെൺകുട്ടിക്ക് ഈ സാഹചര്യത്തിൽ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് തുറന്നു കൊടുത്തത് അല്ലെങ്കിൽ അത് യഥേഷ്ടം ഉപയോഗിക്കാൻ ഫോണും മറ്റു സൗകര്യങ്ങളും നൽകിയത് . തങ്ങൾക്ക് ചുറ്റുമുള്ള ചതിക്കുഴികളെ കുറിച്ച് കുട്ടികൾക്ക് യാതൊരു അറിവുമുണ്ടാകില്ല എന്നതാണ് വസ്തുത.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ 11 വയസുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ തടവിൽ പാർപ്പിച്ച് ഒന്നര വർഷത്തോളം ബലാത്സംഗം ആണ് ബലാത്സംഗം ചെയ്തത് . ഇയാളെ അറസ്റ്റ് ചെയ്തതിന്ശേഷമാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്.

ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തത്. മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് വരാൻ ഇയാൾ 11 വായസ്സുകാരിയെ നിർബന്ധിച്ചു എത്തിക്കുകയായിരുന്നു പി[പലതും പറഞ്ഞു പറ്റിച്ചും പ്രലോഭിപ്പിച്ചും അയാൾ കുട്ടിയെ അവിടെ എത്തിച്ചു.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുള്ള പെൺകുട്ടിയെ 2021 ഡിസംബർ 24ന് കാണാതായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അവൾ എവിടെയാണെന്ന ആശങ്കയിൽ വീട്ടുകാർ ധാരാളം അന്വോഷിച്ചിരുന്നു ഒടുവിൽ അവളുടെ മുറി പരിശോധിച്ചപ്പോൾ രണ്ട് മൊബൈൽ നമ്പറുകൾ കണ്ടെത്തി.

ഒരു നമ്പറിൽ ബന്ധപ്പെട്ടപ്പോൾ, ഒരാൾ കോള് അറ്റൻഡ് ചെയ്തു, താൻ ഹൈദരാബാദിൽ നിന്നുള്ള ഷെയ്ഖ് ആണെന്ന് പറയുകയും തന്റെ കൂടെ 11 വയസ്സുള്ള പെൺകുട്ടിയുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.

അവൾ വീട്ടിലേക്ക് മടങ്ങി വരില്ലെന്ന് അവളുടെ വീട്ടുകാർക്ക് അയാൾ മുന്നറിയിപ്പ് കൊടുത്തു ഒപ്പം ചെയ്യുകയും അവളെ മറക്കാൻ ഉപദേശിക്കുകയും ചെയ്തു.

തുടർന്ന് പോലീസ് ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്യുകയും മൊബൈൽ നമ്പർ വഴി ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു.

മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്, പ്രായപൂർത്തിയാകാത്ത കുട്ടിയെ അവിടെ നിന്ന് പോലീസ് വിജയകരമായി കണ്ടെത്തി.

മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഔരാദ് ഷാജാനി ഏരിയയിൽ നിന്നുള്ള മനുദ്ദീൻ ബാദുരെയാണ് പ്രതിയെന്നു പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. ഉത്തർപ്രദേശ് പോലീസ് ബാദുരെയെ അറസ്റ്റ് ചെയ്യുകയും ഗോരഖ്പൂരിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. പിന്നീടാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ വെളിയിൽ വന്നത്.

ഫേസ് ബുക്കിലൂടെ പെൺകുട്ടിയുമായി ചങ്ങാത്തത്തിലായ ഇയാൾ കുട്ടിയെ വളരെ തന്ത്രപരമായി തന്റെ അരികിൽ എത്തിക്കുകയായിരുന്നു . പലവിധ പ്രലോഭനങ്ങൾ നൽകി ആണ് കുട്ടിയെ സ്വൊയം ട്രെയിൻ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുകയും തന്റെ അടുത്ത് എത്തിക്കുകയും ചെയ്തത്.

പെൺകുട്ടിയെ ലാത്തൂരിൽ ബന്ദിയാക്കുന്നതിന് മുമ്പ് താൻ ഗോരഖ്പൂരിൽ താമസിച്ചിരുന്നതായി പോലീസ് ചോദ്യം ചെയ്യലിൽ ബാദുരെ വെളിപ്പെടുത്തി.ആ സമയത്താണ് പെൺകുട്ടിയുമായി അടുത്തതും കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു വരികയായിരുന്നു. ഒടുവിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോയി തന്റെ ഒപ്പം മഹാരാഷ്ട്രയിൽ പാർപ്പിച്ചു ലംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) പ്രകാരമാണ് ബാദുരെയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടികൾക്ക് വേണ്ട ബോധവൽക്കക്കരണം നൽകേണ്ടതും വളരെ ചെറു പ്രായത്തിൽ തന്നെ അവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യൂസ് ചെയ്യാൻ അനുവദിക്കാതിരിക്കേണ്ടതും അനിവാര്യമാണ്. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ സോഷ്യൽ മീഡിയ, ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കേണ്ടതുമാണ്.

ADVERTISEMENTS