മലയാള സിനിമയിലെ ആക്ഷൻ കൊറിയോഗ്രാഫർമാരിൽ മുൻനിരയിൽ നിൽക്കുന്ന ഒരാളാണ് മാഫിയ ശശി. ഈ തലമുറയിലെ ഒട്ടുമിക്ക നായകന്മാർക്കും വേണ്ടി ആക്ഷൻ സീക്വൻസുകൾ തയ്യാറാക്കിയിട്ടുള്ള അദ്ദേഹം സംഘടന രംഗങ്ങളിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിരുചിയെക്കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞത് വൈറലായിരിക്കുകയാണ് .
കയർ ഉപയോഗിക്കുന്നതിൽ മമ്മൂട്ടിക്ക് വലിയ താൽപ്പര്യമുണ്ടെന്നും സംഘട്ടന രംഗങ്ങളിൽ കൂടെയുള്ളവരുടെ സുരക്ഷയും ശ്രദ്ധിക്കുന്ന ആളാണ് മമ്മൂട്ടി എന്നും അദ്ദേഹം പറയുന്നു
മമ്മൂട്ടിക്ക് ഒരു സ്റ്റൈലുണ്ട്. കയറിൽ സംഘട്ടന രംഗങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് താല്പര്യമാണ് റോപെടുത്താൽ പിന്നെ എല്ലാ സീനുകളും എടുത്തതിനു ശേഷമേ റോപ് താഴെ വെക്കുകയുള്ളു. മമ്മൂക്ക ആക്ഷൻ സീനുകളും സംഘടനാ രംഗംങ്ങളും നല്ല പവറോടെയാണ് ചെയ്യുന്നത് എന്ന് മാഫിയ ശശി പറയുന്നു.
എന്നാൽ മോഹൻലാലിന്റെ ശൈലി വ്യത്യസ്തമാണെന്ന് അദ്ദേഹം പറയുന്നു. ഇതുവരെ ഫൈറ്റ് സീനുകൾ ചെയ്യാത്ത ഒരാൾ കൂടെയുണ്ടെങ്കിൽ ലാലേട്ടൻ തന്നെ അവനെക്കൊണ്ട് എല്ലാം ചെയ്യിക്കും. വില്ലൻ വേഷത്തിൽ പുതുമുഖം വന്നാൽ മറ്റുള്ളവർക്ക് ഒരു പേടിയുണ്ടാകും.നമുക്ക് അടി കിട്ടുമോ എന്നൊക്കെ.
അവിടെയാണ് ലാലേട്ടന്റെ രീതി വ്യത്യസ്തമാകുന്നത്. ലാലേട്ടൻ തന്നെ ഒപ്പം നിന്ന് എല്ലാം ചെയ്യിക്കും. കിരീടത്തിൽ വില്ലനായി എത്തിയത് പുതുമുഖമായ മോഹൻരാജാണ്. എതിരെ ലാലേട്ടനായതുകൊണ്ടാണ് ഫൈറ്റ് സീനുകൾ എല്ലാം മികവുറ്റതായതു.
മോഹൻലാലിൻറെ കരിയർ ബെസ്റ് എന്നറിയപ്പെടുന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ സംഘടന രംഗങ്ങൾ എല്ലാം വലിയ പ്രശംസ നേടിയവയായിരുന്നു.അത് പൂർണമായും ലാലേട്ടന്റെ കഴിവാണ് എന്ന് മാഫിയ ശശി പറയുന്നു.സംഘടന രംഗനാണ് പരമാവധി ഡ്യൂപ്പുകളെ ഒഴിവാക്കി ചെയ്യുന്നതാണ് മോഹൻലാലിനിഷ്ടം എന്നും ശശി പറയുന്നു.