സിൽക്ക് സ്മിതയുടെ ജീവിതത്തിലെ ഏറ്റവും വലയ ആഗ്രഹം താനാണ് സാധിച്ചു കൊടുത്തത് – മധുപാൽ പറഞ്ഞത്

932

ഒരു സമയത്ത് മലയാള സിനിമയെ അടക്കിവാണിരുന്ന ഒരു നായികയാണ് സിൽക്ക് സ്മിത. ഒരുകാലത്ത് സ്മിതയുടെ അത്രയും പ്രതിഫലം വാങ്ങിയിട്ടുള്ള ഒരു നടി മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാണ് സത്യം. ഏതൊരു പെൺകുട്ടിയെയും പോലെ ഒരുപാട് മികച്ച കഥാപാത്രങ്ങളെ ആഗ്രഹിച്ചു തന്നെയാണ് സിനിമയിലേക്ക് സ്മിതയും എത്തിയത്. എന്നാൽ അവർക്ക് ലഭിച്ചത് മുഴുവൻ അങ്ങേയറ്റം ഗ്ലാമറസായിട്ടുള്ള വേഷങ്ങൾ ആയിരുന്നു.

പലരും ആഗ്രഹിച്ചിരുന്നത് അവരുടെ അങ്കലാവണ്യം കാണാൻ വേണ്ടി മാത്രമായിരുന്നു. അതിനുവേണ്ടി മാത്രം അവരെ സിനിമയിൽ ഉപയോഗിക്കുകയാണ് പല സംവിധായകന്മാരും ചെയ്തിട്ടുള്ളത്. ഒപ്പം അവരുടെ ശരീരവും മോഹിച്ചു നടന്ന ഒരു കൂട്ടരും. ആരില്‍ നിന്നും നന്ദിയും സ്നേഹവും അവര്‍ക്ക് ലഭിച്ചിട്ടില്ല എന്നും മരിച്ചു നന്ദികേടും ചതിയുമനു അവര്‍ക്ക് കൂടുതല്‍ കിട്ടിയിട്ടുള്ളത് എന്ന് അടുപ്പമുള്ള പലരും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS
   
READ NOW  വിനീത് ശ്രീനിവാസന്റെ സിനിമകൾ എല്ലാം വിജയിക്കാനുള്ള കാരണം ഈ വിജയ ഫോര്‍മുലയാണ്.

പലപ്പോഴും മികച്ച കഥാപാത്രങ്ങളെ സ്മിത ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് മനസ്സിലാക്കുകയാണ് ഇപ്പോൾ നടനായ മധുപാൽ പറയുന്ന വാക്കുകളിലൂടെ. സിൽക്ക് സ്മിത നല്ല വേഷങ്ങൾ ചെയ്യാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാണ് മധുപാൽ പറയുന്നത്.

 

എന്റെ കൂടെ കുറച്ചുനാൾ അഭിനയിച്ച ഒരു നടിയാണ് സിൽക്ക് സ്മിത. ആ സമയത്ത് അവർ എന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു എന്നാണ് മധുപാൽ പറയുന്നത്. അവരുടെ വലിയ ആഗ്രഹമായിരുന്നു സിനിമയിൽ എങ്കിലും ഒരു വധുവായി അഭിനയിക്കണം എന്നുള്ളത്. അത് എന്റെ കൂടെ ആയിരുന്നു സാദിച്ചത്.

സ്മിതയെ വിവാഹം കഴിക്കുന്ന ഒരു വേഷം സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത് ഞാനായിരുന്നു. ആ സമയത്ത് എന്റെ കയ്യിൽ പിടിച്ച് അവർ പറഞ്ഞിട്ടുണ്ടായിരുന്നു ഇങ്ങനെയൊന്ന് ജീവിതത്തിൽ സംഭവിക്കുമോ എന്ന് തനിക്കറിയില്ല. പക്ഷേ സിനിമയിലെങ്കിലും ഇങ്ങനെ ഒരു രംഗം ഉണ്ടാവണമെന്ന് താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.

READ NOW  നാരായണീൻ്റെ മൂന്നാണ്മക്കൾ: സഹോദരങ്ങൾക്കിടയിലെ ലൈംഗിക രംഗങ്ങൾക്കെതിരെ വിമർശനം, ഡെന്നിസ് അറയ്ക്കലിൻ്റെ പോസ്റ്റ് ചർച്ചയാകുന്നു

അത് ചെയ്തതിന് താങ്ക്സ് എന്ന് അവരെന്റെ കയ്യിൽ പിടിച്ച് പറഞ്ഞിരുന്നു. ഏറ്റവും കൂടുതൽ കാശു വാങ്ങുന്ന ഒരു സ്ത്രീയായി മാറിയപ്പോഴും അവരുടെ ഉള്ളിൽ ഒരു അമ്മയുണ്ടായിരുന്നു. അവരുടെ പെരുമാറ്റത്തിൽ ഞാൻ ആ അമ്മയെ കണ്ടിട്ടുണ്ടായിരുന്നു.

അവരുടെ ജീവിതത്തിൽ നിന്നും ഞാനത് മനസ്സിലാക്കിയിരുന്നു. നിങ്ങളോട് മാത്രമായിട്ടാണ് ഞാൻ സംസാരിച്ചത് ഇത്രയും കൂടുതൽ എനിക്ക് മറ്റൊരാളോട് സംസാരിക്കാൻ തോന്നിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് എന്നോട് അവർ സംസാരിച്ച കുറച്ചു കാര്യങ്ങൾ ഉണ്ട്.

സിനിമ റിലീസ് ചെയ്തതിനു ശേഷം ആണ് ഞാൻ അവരോട് സംസാരിച്ചത്. പിന്നെ ഞാൻ സംസാരിച്ചിട്ടില്ല. അതിനുശേഷം അവർ മരിച്ചു പോവുകയും ചെയ്തു. സിനിമ റിലീസ് ആയി 5-6 മാസം കഴിഞ്ഞപ്പോഴായിരുന്നു അവർ മരണപ്പെട്ടത്

ADVERTISEMENTS