സുരേഷ് ഗോപിയെയും ഗോകുലിനെയും പോലെ അല്ല മാധവ്- സോഷ്യല്‍ മീഡിയ പറയുന്നതിലെ സത്യമെന്ത് ?

418

 

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതമായ ഒരു താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടെ. സുരേഷ് ഗോപിയുടെ പാതയിലൂടെ സിനിമയിലേക്ക് എത്തിയവരാണ് സുരേഷ് ഗോപിയുടെ ആൺമക്കൾ രണ്ടുപേരും. മൂത്ത മകനായ ഗോകുൽ സുരേഷും ഇളയ  മകനായ മാധവും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. വലിയ സന്തോഷത്തോടെയാണ് തന്റെ മക്കൾ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്.

ADVERTISEMENTS
   

എന്നാൽ അച്ഛൻ സിനിമ മേഖലയിലെ സ്റ്റാര്‍ എന്നുള്ള  യാതൊരുവിധ പ്രവിലേജുകളും ഉപയോഗിക്കാതെയാണ് ഇരുവരും സിനിമ ലോകത്തേക്ക് എത്തുന്നത്‌ . ഇപ്പോൾ ആദ്യമായി സിനിമ മേഖലയിലേക്കുള്ള കാല്‍വയ്പ്പിനെ  കുറിച്ച് സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ്  പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഒരു വലിയ പ്രൊഡക്ഷൻ ബ്രാൻഡ് വന്ന് നമ്മളെ വിളിച്ചിട്ട്  നമ്മൾ അവർക്ക് വേണ്ടി വർക്ക് ചെയ്യണം എന്ന് പറയുകയാണെങ്കില്‍ അത് വലിയ സന്തോഷമല്ലേ നൽകുന്നത് എന്ന്  മാധവ് ചോദിക്കുന്നു. ആ സിനിമയില്‍ പ്രണയവും ആക്ഷനും ഫുട്ബോള്‍ ഉം ഒക്കെയുണ്ട് എന്ന് മാധവ പറയുന്നു.

ഇത്രയും വലിയ ഒരു പ്രോഡക്ഷന്‍ ന്‍റെ ബാനറില്‍  സിനിമ ചെയ്യാന്‍  പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ എന്ത് പറഞ്ഞു എന്ന ചോദ്യത്തിന്  അച്ഛന്‍ പറഞ്ഞത് നിനക്ക് താല്പര്യമുണ്ടെങ്കില്‍ ചെയ്തോളൂ എന്നാണ്. അച്ഛൻ ആദ്യം ഈ ഒരു സിനിമയുടെ കഥയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നോട് സംസാരിച്ചതിനു ശേഷമാണ് അച്ഛനുമായി അവർ സംസാരിക്കുന്നത്. അച്ഛൻ പിന്നീടാണ് കഥ കേട്ടത് എന്നും പറയുന്നുണ്ട്.

മകന്റെ സിനിമയോട് ഒപ്പം  തന്നെ അച്ഛന്റെ ഒരു പുതിയ സിനിമ കൂടി വരാനിരിക്കുന്നു അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ വളരെ പക്വതയുള്ള മറുപടി തന്നെയാണ് മാധവ് പറഞ്ഞത്.അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ എനിക്ക് പറ്റില്ല. നമുക്ക് ഈ സിനിമയെക്കുറിച്ച് കൂടുതൽ പറയുന്നതായിരിക്കില്ലേ നല്ലത് എന്നായിരുന്നു മാധവ് ചോദിച്ചത്.

മാധവിന്റെ ശബ്ദം  ദുൽഖർ സൽമാന്‍റെ ശബ്ദവുമായി  ഒരുപാട് സമാനതയുള്ളതാണ് എന്നാണ് ഈ ഒരു വീഡിയോ കണ്ട് ആളുകൾ പറയുന്നത്. സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവൻ അങ്ങനെ അഭിമുഖങ്ങളിൽ ഒന്നും അധികമായി വന്നിട്ടില്ല. വളരെ പക്വതയുള്ള സംസാരമാണ് മാധവിന്റേത് എന്നും ഓരോ കാര്യങ്ങൾക്കും ശ്രദ്ധിച്ചു മാത്രം മറുപടി പറയുന്ന മാധവിന്റെ രീതി വളരെയധികം ഇഷ്ടപ്പെട്ടു എന്ന് ആണ് ചിലർ കമന്റുകളിലൂടെ പറയുന്നത്.

അതോടൊപ്പം ഗോകുലിനെ പോലെയോ സുരേഷ് ഗോപിയെ പോലെയോ അല്ല മാധവെന്നും വളരെ പക്വമായ രീതിയിലുള്ള മറുപടികളാണ് മാധവ് പറയുന്നത് എന്നും ചിലർ പറയുന്നുണ്ട്  .

ADVERTISEMENTS
Previous articleഎനിക്ക് ക്രഷ് തോന്നിയിട്ടുള്ളത് അദ്ദേഹത്തോട് മാത്രമാണ് – സീമ പറഞ്ഞത്
Next articleമമ്മൂക്കയെ ‘ഡാ’ എന്ന് ധൈര്യമായി വിളിക്കാന്‍ അപ്പോള്‍ മാത്രേ പറ്റൂ. സായി കുമാര്‍