ഗണപതി മിത്താണെന്നു താനോ ഷംസീറൊ പറഞ്ഞിട്ടില്ല എന്ന് സി പി എം സംസ്ഥാന സെക്രട്ടറി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രചരിക്കുന്നതൊകകെ നുണപ്രചാരണങ്ങൾ ആണ്. പരുശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായത് എന്നതാണ് മിത്തായി താൻ പറഞ്ഞത്. ഗണപതി മിത്താണ് എന്ന് ഷംസീറും പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.
തങ്ങൾ ഒരിക്കലും ഗണപതി ഒരു മിത്താണെന്നോ അതല്ല അള്ളാഹു ഒരു മിത്തല്ലന്നോ പറഞ്ഞിട്ടില്ല . അല്ലാഹുവും ഗണപതിയും ഇരു മത വിഭാഗങ്ങളിലെയും വിശ്വാസത്തിന്റെ പരമ പ്രധാനമായ ഭാഗങ്ങളാണ് അവയൊക്കെ മിത്താണെന്നു എങ്ങനെ പറയാൻ കഴിയും. താനോ ഷംസീറൊ അത്തരത്തിൽ ഒരു പരാമർശവും നടത്തിയിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.
ഇത് തങ്ങൾക്കെതിരെ തെറ്റിദ്ധാരണ പടർത്താനുള്ള നുണ പ്രചാരണമാണ് ഇത് എന്നാണ് അദ്ദേഹം പറയുന്നത്. കോൺഗ്രസ് നേതാവ് വി ഡി സതീശൻ അദ്ദേഹത്തിന്റെ നിലപാടുകളെ താൻ ചൂണ്ടി കാണിച്ചപ്പോൾ തങ്ങൾ വർഗീയവാദികൾ ആണ് എന്ന് പ്രചാരണം നടത്തുകയാണ് എന്നും അതേപോലെ ബി ജെ പി നേതാവ് സുരേന്ദ്രൻ ഹിന്ദു വർഗീയ വാദം കേരളത്തിൽ ഉയർത്തുന്നതിനുവേണ്ടിയുളള നിലപാടാണ് എടുക്കുന്നത് അദ്ദേഹത്തിന്റെ ഓരോ പ്രസ്താവനയിലെ അത് കാണാം.
താങ്ങൾ എന്നും വിശ്വാസികളുടെ ഒപ്പമാണ് . വർഗീയ വാദികൾ വിശ്വാസം ഒരു ഉപകരണമാക്കി സ്ഥിതി വഷളാക്കാൻ നോക്കുകയാണ്. അവർ യഥാർത്ഥ വിശ്വാസികൾ അല്ല എന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം ഈ വിഷയത്തെ കുറിച്ചും ഷംസീർ മാപ്പ് പറയേണ്ടതിന്റെ ആവശ്യകതയുണ്ടോ എന്ന രീതിയിലുളള ചോദ്യത്തിന് എം വി ഗോവിന്ദൻ പറഞ്ഞ ചില പരാമർശങ്ങൾ ആണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ പ്രതിപക്ഷം ചൂണ്ടി കാണിക്കുന്നത് .അദ്ദേഹത്തിന്റെ പത്ര സമ്മേളനത്തിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. അതിൽ താൻ പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കുന്നനിലപാടാണ് പ്രതിപക്ഷവും ബിജെപിയുമെടുക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
ഷംസീറിന്റെ പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിച്ചു എന്നാരോപിച്ചു എൻ എസ് എസും മറ്റു ചില ഹൈന്ദവ സംഘടനകളും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചതിനിടയിൽ ആണ് ഇപ്പോൾ എം വി ഗോവിന്ദന്റെ പരാമർശവും ചർച്ചയാകുന്നത്. തങ്ങൾ എന്നും വിശ്വാസികൾക്ക് ഒപ്പമാണ് അവർ സമൂഹത്തിന്റെ മുന്നിലുണ്ട് തങ്ങൾ എന്നും അവർക്കൊപ്പമാണ് എന്നാണ് അദ്ദേഹം തന്റെ പുതിയ പ്രസ്താവനയിൽ എടുത്തു പറയുന്നത്