മമ്മൂട്ടി നോ പറഞ്ഞ ചിത്രം 10 വര്ഷങ്ങള്ക്കു ശേഷം ദിലീപ് നായകനായി ബോക്സ് ഓഫീസ് തകർത്തു മമ്മൂട്ടിക്ക് നഷ്ടമായ മെഗാഹിറ്റുകൾ മൂലം മോഹൻലാലിന് ലഭിച്ച സൂപ്പർഹിറ്റുകൾ -.നഷ്ടമായ ചിത്രങ്ങൾ ഇതൊക്കെ

36938

മോളിവുഡിൻറെ സ്വകാര്യ അഹങ്കാരം എന്ന് അറിയപ്പെടുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും .ഇവരെ വച്ച് എടുക്കുന്ന സിനിമകൾക്ക് വ്യാവസായിക മൂല്യം കൂടുതലാണ്. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന സംവിധായകർ ഏറെയാണ്.എന്നാൽ പല വിധ കാരണങ്ങളാലും , മമ്മൂട്ടി ചെയ്യണമെന്ന് ആഗ്രഹിച്ച് ചിട്ടപ്പെടുത്തിയ കുറെ ഏറെ കഥാപാത്രങ്ങള്‍ മറ്റു നായകന്മാരെ വച്ച് ചെയ്യേണ്ടിവന്നിട്ടുണ്ട് പല സംവിധായകർക്കും.അങ്ങനെ മമ്മൂട്ടി നായകനാകാൻ ആവാഞ്ഞ സിനിമകളെ കുറിച്ചും അതിനുള്ള കാരണങ്ങളും ഇവിടെ കുറിക്കുന്നു.

ഏകലവ്യന്‍

ADVERTISEMENTS
   

1993 ൽ ഇറങ്ങിയ ഏകലവ്യൻ സിനിമയിലെ മാധവൻ IPS ആയി എത്തിയ സുരേഷ് ഗോപി കഥാപാത്രത്തിന് പകരം തിരക്കഥാകൃത്ത് രണ്‍ജി പണിക്കർ മനസ്സിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു. രെഞ്ജിയുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ പൊൻതൂവൽ ആയിരുന്നു.സുരേഷ് ഗോപിയെ ലയാളത്തിലെ ആക്ഷന്‍ കിംഗ് ആക്കിയ ചിത്രമാണ് ഏകലവ്യന്‍
ഇരുവർ
1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു എപ്പിക് പൊളിറ്റിക്കൽ ഡ്രാമ ആയിരുന്നു ഇരുവർ.ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിച്ച തമ്മിൽ സെൽവൻ എന്ന കഥാപാത്രമായി ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു.എന്നാൽ സ്‌ക്രീനിങ്ങും ഫോട്ടോഷൂട്ടും വരെ കഴിഞ്ഞതിനു ശേഷം മമ്മൂട്ടി ആ റോൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ആ സിനിമയിൽ പ്രകാശ് രാജ് നു ദേശീയ പുരസ്‌കാരം കിട്ടുകയും ചെയ്തു.

സച്ചിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത റൺ ബേബി റണ്ണിൽ മോഹൻലാൽ അവതരിപ്പിച്ച ക്യാമെറാമാൻ വേണുവിന്റെ വേഷം ആദ്യം ക്ഷ ണിച്ചത് മമ്മൂട്ടിയെ ആരുന്നു ചിത്രത്തില്‍ പിന്നീട് നായകനായത് മോഹന്‍ലാല്‍. ചിത്രം വമ്പൻ ബോക്സ് ഓഫീസിൽ ഹിറ്റാകുകയും ചെയ്തു.

1994 ൽ . ഉദയ് കൃഷ്ണ – സിബി കെ തോമസ് വാളയാര്‍ പരമശിവത്തിന്റെ കഥയുമായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആണ്. ബാലു കിരിയത്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ മമ്മൂട്ടി ആ സിനിമയിൽ നിന്നും പിന്മാറി.അതിനു ശേഷം 10 വര്ഷങ്ങള്ക്കു ശേഷം 2004 ൽ അവർ ഈ ചിത്രം ദിലീപിനെ കൊണ്ട് ചെയ്യിക്കുകയും ജോഷിയുടെ സംവിധാനത്തിൽ എടുത്ത പടം ദിലീപിന്റെ സിനിമ ജീവിതത്തിലെ നാഴിക കല്ലാകുകയും ചെയ്തു
ഡെന്നീഫ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ അധോലോക നായകന്‍ വിന്‍സന്റ് ഗോമസ് എന്ന വേഷത്തിലേക്ക് ആദ്യം ക്ഷണിച്ചത് മമ്മൂട്ടിയെയായിരുന്നു എന്നാൽ ആ കഥാപാത്രത്തെ മമ്മൂട്ടി നിരസിച്ചു.അത് മൂലം മമ്മൂട്ടിക്ക് നഷ്ടമായത് മലയാളികൾ എക്കാലവും ഓർത്തിരിക്കാവുന്ന ഒരു അനശ്വര വേഷമാണ്
മലയാളത്തിൽ കോളിളക്കം സൃഷ്ടിച്ച ദൃശ്യം എന്ന നൂറു കോടി ക്ലബ്ബിൽ കയറിയ ചിത്രത്തിലും മോഹൻലാലിന് പകരം മമ്മൂട്ടിയെ ആയിരുന്നു പരിഗണിച്ചത്. മമ്മൂട്ടിയുടെ വിസമ്മതത്തെ തുടർന്നാണ് ജോർജു കുട്ടി എന്ന കഥാപാത്രം മോഹൻലാലിന് ലഭിക്കുന്നത്

ADVERTISEMENTS