മലയാളി അല്ലെങ്കിലും മലയാളത്തനിമയും കേരളീയ സൗന്ദര്യവും നിറഞ്ഞ മുഖവുമുള്ള നായികയാണ് കർണാടകയിൽ നിന്നുള്ള ലക്ഷ്മി ഗോപാലസ്വാമി. മികച്ച ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ലക്ഷ്മി ലക്ഷ്മി ഗോപാലസ്വാമി. അഭിനയത്തിൽ മാത്രമല്ല ക്ലാസ്സിക്കൽ ഡാൻസായ ഭരതനാട്യത്തിലും ലക്ഷ്മി ഗോപാലസ്വാമി തന്റെ മികവ് പുലർത്തിയിട്ടുണ്ട് . വിധേയ എന്ന കന്നഡ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കർണാടക സ്റ്റേറ്റ് ഫിലിം അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
രണ്ടായിരത്തിൽ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ് മലയാളത്തിലേക്ക് എത്തുന്നത് തുടർന്ന് ആ വര്ഷം തന്നെ ജയറാമിന്റെ നായികയായി കൊച്ചു സന്തോഷങ്ങളിലെ നായികയായി ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചിരുന്നു. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് ലക്ഷ്മി ഗോപാലസ്വാമി നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. എന്തുകൊണ്ടാണ് താൻ വിവാഹം കഴിക്കാനോ ഒരു കുഞ്ഞിനെ പ്രസവിക്കാൻ ആഗ്രഹിക്കാത്ത എന്നുള്ളതിന്റെ കാരണവും ലക്ഷ്മി ഗോപാലസ്വാമി പറയുന്നുണ്ട്.
അമ്മയാകുന്നതും കുട്ടികളെ വളർത്തുന്നതും അല്ല എൻറെ ജീവിതം എന്ന് തീരുമാനിച്ച സമയം എപ്പോഴാണ് എന്നുള്ള തരത്തിൽ ഒരു ചോദ്യമാണ് ആദ്യം ഉണ്ടായത്. അതിന് ലക്ഷ്മി ഗോപാലസ്വാമി പറയുന്ന മറുപടി ഇങ്ങനെ.
അതിൻറെ ഏറ്റവും പ്രധാന കാരണം ജീവിതത്തിൽ ഇത്രയും നാളായിട്ടും തനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകുന്നില്ല എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. അതാണ് അതിന്റെ ആദ്യത്തെ കാരണം .താൻ ഇങ്ങനെ ഓരോ ഇടങ്ങളിലൂടെ പോകുമ്പോൾ പല അമ്മമാരും രാവിലെ കുട്ടികളെയൊക്കെ സ്കൂൾ ബസിൽ കയറ്റി വിടാനായി മറ്റും ബസ് കാത്തുനിൽക്കുന്നതും ഒക്കെ കാണാറുണ്ട്. അപ്പോൾ താൻ ആലോചിക്കും ഇതൊക്കെ എന്ത് സ്ട്രസ്സ് ഉള്ള ജോലിയാണ് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഒരു അമ്മ എന്ന നിലയിൽ അവർ അനുഭവിക്കുന്നത് എന്നൊക്കെ. ഒരു അമ്മ ആകുക എന്നുള്ള വളരെ നിസ്സാരമായ ഒരു കാര്യമല്ല എന്ന് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
എൻറെ കാര്യങ്ങൾ ആലോചിച്ച് എൻറെ അമ്മ എപ്പോഴും വിഷമിക്കുന്നതും ടെൻഷൻ അടിക്കുന്നത് ഒക്കെ താൻ കാണാറുണ്ട് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. അങ്ങനെ ഒരു ആഗ്രഹം അങ്ങനെ ഒരു കുഞ്ഞു വേണം എന്നുള്ള ഒരു ഒരു താല്പര്യമെന്നും ഉണ്ടായിട്ടില്ല സ്ത്രീകൾക്കും അത്തരം ആഗ്രഹങ്ങൾ ഒക്കെ തന്നെ വരും പക്ഷേ തനിക്ക് ജീവിതത്തിൽ ഇന്നേ വരെ അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകുന്നില്ല എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.
മിക്ക സ്ത്രീകൾക്കും നമ്മളുടെ സ്വന്തം ഒരു ഫാമിലി ഉണ്ടാവണം നമ്മുടെ സ്വന്തം കുട്ടികൾ ഉണ്ടാകണമ് എന്നൊക്കെയുള്ള ഭയങ്കര ആഗ്രഹമാണ് പക്ഷേ തനിക്ക് ജീവിതത്തിൽ അത് ഒരിക്കലും ഉണ്ടായിട്ടില്ല എന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
തങ്ങളുടെ കുടുംബത്തിലും സൗഹൃദങ്ങളിലും ഒക്കെ ഉള്ളവർ മിക്കവരും കുടുംബവും കുട്ടികളുമായി നിൽക്കുമ്പോൾ അതൊന്നും നിങ്ങളെ ഇതുവരെയും ആകർഷിച്ചിട്ടില്ല അങ്ങനെ ഒരു കുടുംബം ഉണ്ടാക്കാൻ എന്ന് ചോദ്യത്തിനും ഇന്നേവരെ അത്തരത്തിൽ ഒന്നും കണ്ടിട്ട് തനിക്ക് ഒരു ആഗ്രഹവും ഉണ്ടായിട്ടില്ല എന്ന് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു
മറ്റു രസകരമായ കാര്യം എന്ന് പറഞ്ഞാൽ എൻറെ ധാരാളം സുഹൃത്തുക്കൾളിൽ സിംഗിൾ ആയ സ്ത്രീകൾ ഉണ്ട്. അതായത് വിവാഹം കഴിക്കാതെ തന്നെ ജീവിക്കുന്നവർ ഉണ്ട്. വിവാഹം കഴിച്ച് ബന്ധം ഒഴിഞ്ഞു വന്നവരുണ്ട്. എന്നാൽ ഒരുപാട് വിവാഹം കഴിക്കാത്തവരായ സ്ത്രീ സുഹൃത്തുക്കളാണ് തനിക്കുള്ളത് എന്നും ലക്ഷ്മി ഗോപാല സ്വാമി പറയുന്നു.
കുട്ടികളെ എനിക്കിഷ്ടമാണ് കുട്ടികൾക്ക് എന്നെയും ഇഷ്ടമാണ്. തൻറെ കസിൻസ് ഒക്കെ കുട്ടികളുണ്ട് പക്ഷേ നമുക്ക് കുട്ടികൾ എന്ന് പറഞ്ഞാൽ അത് മറ്റൊരു റെസ്പോൺസിബിലിറ്റി ആണ് എന്ന് ലക്ഷ്മി ഗോപാല സ്വാമി പറയുന്നു.
ഇത്രയും വർഷത്തിനിടയ്ക്ക് എപ്പോഴെങ്കിലും ജീവിതത്തിൽ ഒറ്റയ്ക്കാണ് എന്നുള്ള അല്ലെങ്കിൽ ഒറ്റയ്ക്ക് ജീവിച്ചു പോവുകയാണല്ലോ എന്നുള്ള ഒറ്റപ്പെടലിന്റെ ഒരു തോന്നൽ ഉണ്ടായിട്ടുണ്ടോ എന്ന് അവതാരിക ചോദിക്കുന്നുണ്ട്.
ചില സമയത്ത് തനിക്ക് അത്തരത്തിലൊരു തോന്നൽ ഉണ്ടാകാറുണ്ട് പക്ഷേ ഞാൻ അതിന് സൊലൂഷൻ കണ്ടെത്തുന്നത് എല്ലാ പ്രശ്നങ്ങൾക്കും നമ്മൾ തന്നെ ഒരു സൊല്യൂഷൻ കണ്ടെത്തണം അതാണ് വേണ്ടത്. ചില സമയത്ത് എനിക്ക് തോന്നാറുണ്ട് നമുക്കൊരു കമ്പാനിയൻ കൂടെ ഉണ്ടെങ്കിൽ പല കാര്യങ്ങളും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാമല്ലോ ഒരു ഡ്രൈവിന് പോവുകയോ അങ്ങനെ നെറ്റിൽ ഒക്കെ പോവുകയോ ഒക്കെ. പക്ഷേ ഏറ്റവും പ്രധാനം കറക്റ്റ് കമ്പാനിയൻ വേണം എന്നുള്ളതാണ്. മോശപ്പെട്ട ഒരാളാണെങ്കിൽ ഇതൊന്നും നമുക്ക് ചെയ്യാൻ കഴിയില്ല. പക്ഷേ അതിനെല്ലാം ഇപ്പോൾ മാർഗ്ഗങ്ങളുണ്ട് എൻറെ അതേ ചിന്തകളുള്ള അതേ ആഗ്രഹങ്ങളുള്ള പെൺ സുഹൃത്തുക്കൾ തനിക്കുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങൾ തനിക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടാറില്ല എന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.