
മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. മലയാളി അല്ലെങ്കിലും പലരും മലയാളി ആയി തെറ്റിദ്ധരിക്കുനന് നായിക കൂടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ഒരു കേരളീയ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന രൂപമാണ് ലക്ഷ്മി ഗോപാലസ്വാമിയുടെത്.
മോഹൻലാലിൻറെ നായികയായി മീന കഴിഞ്ഞാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നടി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ ലക്ഷ്മി ഗോപാല സ്വാമി നായികയായി അഭിനയിച്ചിട്ടുണ്ട്. വാമനപുരം ബസ് റൂട്ട്, ഇവിടം സ്വർഗ്ഗമാണ്കീർത്തിചക്ര അങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
54 വയസ്സായിട്ടും ലക്ഷ്മി ഗോപാലസ്വാമി ഇതുവരെ വിവാഹിതയായിട്ടില്ല. താരം വിവാഹം കഴിക്കാത്തതിന്റെ കാരണവും അതേപോലെതന്നെ പല മലയാളം താരങ്ങളെ വച്ചുള്ള പലതരത്തിലുള്ള ഗോസിപ്പും താരത്തിനെതിരെ പലപ്പോഴും ഉണ്ടായിട്ടുമുണ്ട്. ഇതിനെല്ലാം കുറച്ചു നാള്‍ മുന്പ് കൊടുത്ത ഒരു അഭിമുഖത്തിൽ ലക്ഷ്മി ഗോപാലസ്വാമി മറുപടി പറയുന്നുണ്ട്. ഏറ്റവും അടുത്തിടെ ഉണ്ടായത് മുകേഷുമായി വിവാഹം കഴിക്കുന്നു എന്ന രീതിയിലുള്ള പ്രചരണം ആയിരുന്നു. അതേ പോലെതന്നെ മോഹൻലാലിന്റെ പേരിനൊപ്പം ലക്ഷ്മി ഗോപാല സ്വാമിയുടെ പേര് പലപ്പോഴും കേട്ടിട്ടുണ്ട്. ഇത്തരത്തിൽ തനിക്കെതിരെയുള്ള ഗോസിപ്പുകൾക്കും ലക്ഷ്മി ഗോപാലസ്വാമി അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട്.
മുകേഷിനെ പേരിൻറെ കൂടെ തന്റെ പേര് ചേർത്ത് മുകേഷ് തന്നെ വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തയോടാണ് ആദ്യം ലക്ഷ്മി ഗോപാലസ്വാമി പ്രതികരിച്ചത്. നടൻ മുകേഷുമായി തനിക്ക് സഹോദര ബന്ധമാണ് ഉള്ളതെന്നും അതേ ബന്ധം തന്നെയാണ് മോഹൻലാലും ജയറാമും ആയിട്ടും സുരേഷ് ഗോപിയായിട്ടും ഒക്കെ തനിക്കുള്ളത് എന്നും അവരോടൊക്കെയുള്ള നല്ല ബന്ധം അനാവശ്യ വിവാദങ്ങൾ പറഞ്ഞു ഉണ്ടാക്കി മോശമാക്കാൻ ശ്രമിക്കരുത് എന്ന് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
മോഹൻലാലിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന രഹസ്യം ലക്ഷ്മി ഗോപാലസ്വാമി പുറത്തുവിടുന്നു എന്നുള്ള തരത്തിലുള്ള ഒരു ഓൺലൈൻ ചാനലിന്റെ ടൈറ്റിലി നെക്കുറിച്ച് അവതാരിക ചോദിക്കുന്നുണ്ട് . ലക്ഷ്മി ഗോപാലസ്വാമിയുടെ പേര് വളരെ മോശമായി ആണ് കാലങ്ങളായി മോഹൻലാലുമൊത്തു പ്രചരിക്കുന്നത്. എന്നാൽ അവതാരികയുടെ ചോദ്യത്തിന് അത്തരത്തിൽ ഒരു കാര്യങ്ങളും ഒരു തരത്തിലുളള രഹസ്യങ്ങളും താനിന്നു വരെ പറഞ്ഞിട്ടില്ല. എന്നും അതെല്ലാം ഫേക്ക് ന്യൂസുകൾ ആണെന്നും ദയവുചെയ്ത് അത്തരത്തിലുള്ള വാർത്തകൾ ഇനി ഒരിക്കലും ആരും പുറത്ത് വിടരുതെന്നും ഇങ്ങനെയുള്ള ഒരു കാര്യങ്ങളും താൻ പറഞ്ഞിട്ടില്ല എന്നും അവരോടൊക്കെ വളരെ നല്ല ബന്ധമാണ് തനിക്കുള്ളതൊന്നും ലക്ഷ്മി ഗോപാലസ്വാമി മറുപടി പറയുന്നു. മേലിൽ അത്തരത്തിലുള്ള വാർത്തകൾ ആരും ഉണ്ടാക്കരുത് എന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.