മലയാളി പ്രേക്ഷകരെ മുഴുവൻ വേദനയിലാഴ്ത്തിയ ഒരു മരണമായിരുന്നു കൊല്ലം സുധിയുടെ മരണം. വളരെ അകാലത്തിൽ തന്നെ കുടുംബത്തെയും കുട്ടികളെയും വിട്ട് വേർപെട്ടു പോവേണ്ട അവസ്ഥയായിരുന്നു കൊല്ലം സുധിയ്ക്ക് ഉണ്ടായിരുന്നത്. ഒരു വേദനയോടെ തന്നെയാണ് എല്ലാവരും കൊല്ലം സുധിയുടെ മരണവാർത്ത കേട്ടതും, കൊല്ലം സുധിയുടെ മരണവാർത്തയോടെ ഇപ്പോഴും പൊരുത്തപ്പെടാൻ സാധിക്കാത്ത ഒരു വ്യക്തിയാണ് ഭാര്യയായ രേണു. സുധി ചേട്ടൻ എവിടെയോ ജോലിക്ക് പോയിരിക്കുകയാണ് എന്ന് മാത്രമാണ് തനിക്ക് തോന്നാറുള്ളത് എന്നാണ് പറയാറുള്ളത് എന്നാൽ ഈ ക്രിസ്മസ് ദിനം ഇവർക്ക് ഒട്ടും തന്നെ സന്തോഷമുള്ള ദിവസമല്ല
സുധി ഇല്ലാത്തതു കൊണ്ട് തന്നെ ഇവർ വളരെയധികം വേദനകളുടെയാണ് ഈ ഒരു ക്രിസ്മസ് ദിനത്തെ വരവേറ്റത് എന്നാൽ ഇവർക്ക് സന്തോഷം നൽകാനായി അവിടെ ഒരാൾ എത്തിയിരുന്നു അത് മറ്റാരുമല്ല ലക്ഷ്മി നക്ഷത്രയാണ്. ഈ ക്രിസ്മസ് ദിനം സുധിയുടെ മക്കൾക്കൊപ്പം ആഘോഷിക്കുവാൻ വേണ്ടിയാണ് ലക്ഷ്മി നക്ഷത്ര എത്തിയത്. അതിനുവേണ്ടി കുറച്ച് അധികം സമ്മാനങ്ങളും കുടുംബത്തിന് വേണ്ടി വാങ്ങിയിരുന്നു സുധി ഇല്ലാത്തതുകൊണ്ടുതന്നെ ക്രിസ്മസ് ആഘോഷം ഒരുപാട് ഒന്നുമില്ല എന്നായിരുന്നു പറഞ്ഞത്.
മകന്റെ സന്തോഷത്തിനു വേണ്ടി ഒരു സ്റ്റാർ മാത്രമാണ് ഇട്ടിട്ടുള്ളത് എന്നും താരം വ്യക്തമാക്കിയിരുന്നു. ലക്ഷ്മി നക്ഷത്ര കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ അടക്കം ഉള്ള സാധനങ്ങൾ വാങ്ങി കൊണ്ടാണ് ചെന്നത് വലിയ സന്തോഷത്തോടെ ആയിരുന്നു പലരും ഇത് നോക്കി കണ്ടത്.
ലക്ഷ്മി ഇങ്ങനെ ഒരു തീരുമാനം എടുത്തത് നന്നായെന്നും തീർച്ചയായും ഈ കുടുംബത്തോടൊപ്പം വേണം ഈ നല്ല ദിവസം ആഘോഷിക്കാൻ എന്നും ഒക്കെയാണ് പലരും കമന്റുകളിലൂടെ പറഞ്ഞത്.
എന്നാ സുധി ജീവിച്ചിരുന്നപ്പോൾ നിങ്ങൾ ആരും സഹായിച്ചില്ലല്ലോ എന്ന തരത്തിലുള്ള ചില കമന്റുകളും വന്നിരുന്നു. അതിനൊക്കെയുള്ള ഒരു മറുപടി കൂടി നൽകുന്നുണ്ട് ലക്ഷ്മി നക്ഷത്ര.
സുധി ജീവിച്ചിരുന്ന സമയത്ത് എന്തുകൊണ്ടാണ് തങ്ങൾ സഹായിക്കാതിരുന്നത് എന്ന ലക്ഷ്മി നക്ഷത്രം പറയുന്നു. യാതൊരു വിഷമങ്ങളും ആരുമായും പങ്കുവയ്ക്കുന്ന കൂട്ടത്തിൽ ആയിരുന്നില്ല, അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾ ഒന്നും തന്നെ തങ്ങൾ അറിഞ്ഞിട്ടും ഉണ്ടായിരുന്നില്ല എന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്.
മരിക്കുന്നതിന്റെ തലേദിവസം പോലും സുധി മീൻ കറി വച്ചതിനു ശേഷം ഞങ്ങൾക്കെല്ലാവർക്കും വിളമ്പി തന്നു എന്നാണ് ഭാര്യയായ രേണു പറയുന്നത്. എല്ലാവർക്കും വിളമ്പി തന്നതിനു ശേഷം ചേട്ടന് കഴിക്കാൻ ഉണ്ടായിരുന്നില്ല ചേട്ടൻ കഴിക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ നിങ്ങളൊക്കെ കഴിക്കുന്നതാണ് എന്റെ സന്തോഷം എന്നായിരുന്നു പറഞ്ഞത്.