മീരാജാസ്മിനാണ് ആദ്യമായി എന്റെ അഹങ്കാരത്തിനു ഒരടി നൽകുന്നത് – അന്ന് മീര അങ്ങനെ പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി – ആ സംഭവം പറഞ്ഞു ലാൽ ജോസ്.

5663

പ്രതിഭാധനരായ അഭിനേതാക്കളും സംവിധായകരും എഴുത്തുകാരെയുംമൊക്കെ കൊണ്ട് സമ്പന്നമാണ് മലയാളം സിനിമ. അതുല്യ പ്രതിഭകളായ നടിമാർ നിരവധിയുണ്ട് മലയാള സിനിമയ്ക്ക് .അത്തരത്തിൽ 2001 കാലഘട്ടത്തിൽ മലയാളത്തിൽ നിറഞ്ഞു നിന്ന ഒരു അതുല്യ പ്രതിഭയാണ് മീര ജാസ്മിൻ . വളരെ ചുരുക്കം കാലം കൊണ്ട് മലയാളികളുടെ പ്രീയങ്കരിയായി തീർന്ന നടി. സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ മീരയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ചുരുക്ക കാലം കൊണ്ട് മീര തന്റെ പ്രതിഭയുടെ മികവ് കൊണ്ട് തിരിച്ചറിയപ്പെട്ടു.

ഇപ്പോൾ മലയാളത്തിൻറെ അനുഗ്രഹീത സംവിധായകൻ ലാൽ ജോസ് ഒരിക്കൽ മീരാജാസ്മിൻ പറഞ്ഞ ചില കാര്യങ്ങളാണ് തന്റെ അഹങ്കാരത്തിന് ജീവിതത്തിൽ ആദ്യമായി കിട്ടുന്ന അടി എന്ന് വെളിപ്പെടുത്തുകയുണ്ടായി ഒരു യൂട്യൂബ് ചാനൽ നൽകി അഭിമുഖത്തിലാണ് ലാൽജോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായത്.

ADVERTISEMENTS
   

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ മീര അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളിൽ ഒരിക്കലും നായകന്റെ നിഴലായോ അഭിനയ പ്രാധാന്യമില്ലാത്ത വേഷങ്ങളിലോ മീര ജാസ്മിനെ നമുക്ക് കാണാൻ സാധിക്കുകയില്ല. മിക്ക ചിത്രങ്ങളിലും ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ആയിരിക്കും അഭിനയിച്ചിട്ടുണ്ടാവുക. അത്തരത്തിൽ സിനിമ തിരഞ്ഞെടുക്കുന്നതിൽ മീര വളരെയധികം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.

READ NOW  മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത ചിത്രം എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ് - കാണാം

ഒരിക്കൽ തന്റെ ഒരു സിനിമയ്ക്ക് മീരയെ ബുക്ക് ചെയ്യാൻ പോയപ്പോൾ ആണ് തന്റെ ചില പ്രശ്നങ്ങൾ താൻ മനസ്സിലാക്കുന്നതെന്ന് ലാൽ ജോസ് പറയുന്നുണ്ട്. തനിക്ക് പൊതുവേ ഒരു ആർട്ടിസ്റ്റിനോട് കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് കുറവാണ് എന്ന് താൻ മനസ്സിലാക്കിയത് അത്തരത്തിൽ ഒരു അവസരത്തിൽ ആണെന്ന് ലാൽ ജോസ് പറയുന്നു.

പൊതുവെ പല ആർട്ടിസ്റ്റുകളും തൻറെ മുൻകാല ചിത്രങ്ങളുടെ പേര് വെച്ച് താൻ കഥപറയാൻ ചെല്ലുമ്പോൾ പൂർണമായും തന്നെ കഥ പറയാൻ അനുവദിക്കാതെ സിനിമ ചെയ്യാൻ സമ്മതിക്കുകയാണ് പതിവ്. ദിലീയം മീര ജാസ്മിനും നായിക നായകന്മാരായ കൽക്കട്ട ന്യൂസ് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഡൽഹിയിൽ വച്ച് നടക്കുമ്പോൾ തന്റെ മുല്ല എന്ന ചിത്രത്തിൽ നായികയാക്കാൻ വേണ്ടി മീരായേ ബുക്ക് ചെയ്യാൻ താനും അവിടെ പോയിരുന്നെന്നു ലാൽ ജോസ് പറയുന്നു.

READ NOW  അർഹിക്കുന്നതിൽ കൂടുതൽ പരിഗണന നൽകിയിട്ടും കേരളത്തെ മറന്ന വ്യക്തിയാണ് യേശുദാസ് -പറയാൻ കാരണം ഇത്

അന്ന് ഞാൻ മീരായോട് തൻറെ സിനിമയുടെ കഥ പൂർണമായും പറഞ്ഞു കൊടുത്തിരുന്നു എന്നാൽ പിന്നീട് അറിയിക്കാം എന്നാണ് അന്ന് മീര തന്നോട് പറഞ്ഞത്. അതിനുശേഷം നാട്ടിലെത്തിയ തന്നെ ദിലീപ് വിളിച്ചു പറയുന്നത് അത് നടക്കാൻ സാധ്യത ഇല്ല ലാലു എന്നും മീര എന്നോട് പറഞ്ഞത് കാര്യം ലാൽ സാർ വന്നു എന്നോട് പറഞ്ഞ കഥ തനിക്ക് എന്താണെന്ന് പോലും മനസ്സിലായില്ല എന്നാണ്. സത്യത്തിൽ അത് കേട്ടപ്പോൾ താൻ പൂർണമായും തകർന്നുപോയി എന്നാണ് ലാൽ ജോസ് പറയുന്നത്.

അതോടെ തന്റെ കോൺഫിഡൻസ് പൂർണമായും പോയി അങ്ങനെയാണ് താൻ പുതുമുഖ നടിമാരെ വെച്ച് സിനിമ ചെയ്യുക എന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നത്. അവർ ആവുമ്പോൾ നമുക്ക് കഥ പറഞ്ഞ് കൺവിൻസ്‌ ചെയ്യേണ്ട കാര്യമില്ല ക്യാരക്ടർ പറഞ്ഞു കൊടുത്തു മുന്നോട്ടു പോയാൽ മതി.

READ NOW  മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ പ്രണയം അന്നുണ്ടായ ആ ഗോസ്സിപ്പിനെ മമ്മൂക്ക നേരിട്ടത് ഇങ്ങനെ അതാണ് മമ്മൂട്ടി എന്ന് ആരാധകർ.

അങ്ങനെയാണ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ മീരാനന്ദൻ എന്ന പുതുമുഖനടി നായികയെ എത്തുന്നത്.ആ സിനിമയിൽ നായികയാക്കാനായിരുന്നു മീരയെ താൻ പോയി കണ്ടത്.എന്നാൽ മുല്ല എന്ന ചിത്രം വേണ്ട രീതിയിൽ ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെക്കാതെ പരാജയം ആവുകയായിരുന്നു.

ലാൽ ജോസർ ഇപ്പോൾ സംവിധാനം രംഗത്ത് അധികം സജീവമല്ല. 2014ൽ വിക്രമാദിത്യൻ എന്ന ദുൽഖർ സൽമാൻ സൽമാനെയും ഉണ്ണിമുകുന്ദനെ നായകന്മാരാക്കി ലാൽജസ് സംവിധാനം ചെയ്ത ചിത്രമാണ് അവസാനമായി അദ്ദേഹത്തിൻറെ വിജയചിത്രം. അതിനുശേഷം അദ്ദേഹം സോളമന്റെ തേനീച്ചകൾ എന്ന ചിത്രം 2022ൽ സംവിധാനം ചെയ്തെങ്കിൽ അത് പരാജയപ്പെടുകയായിരുന്നു.

എന്നാൽ നടി നീരാജാസ്മിൻ പിന്നീട് കരിയറിലെയും വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങൾ വിവാദങ്ങളും ഒക്കെ കൊട്നു സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയും എന്നാൽ 2024 വീണ്ടും സിനിമയിൽ സജീവമാകുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ADVERTISEMENTS