എല്ലാവരുടെയും മുന്നിൽ നല്ലവനായി ഭാവിക്കുന്നന്നു ഈ മാന്യത ഒരു ഭാരമല്ലേ ? കുഞ്ചാക്കോ ബോബൻ നൽകിയ മറുപടി ഇങ്ങനെ.

562

മലയാളത്തിന്റെ എവർഗ്രീൻ റൊമാൻറിക് ഹീറോ.മലയാളികളുടെ സ്വന്തം ചാക്കോച്ചൻ 47ആം വയസ്സിലും നിറയൗവനത്തിൽ; ഇന്നും ഒരു കോളേജ് റൊമാൻറിക് ഹീറോ അഭിനയിക്കാൻകഴിയും എന്ന് നമ്മുക്ക് തോന്നുന്ന തരത്തിൽ തന്റെ യൗവ്വനം സൂക്ഷിക്കുന്നത്. മമ്മൂക്ക കഴിഞ്ഞാൽ നിത്യ യൗവ്വനം ഉള്ള താരം എന്നൊക്കെ നിരവധി പരിവേഷങ്ങൾ ഉള്ള താരമാണ് കുഞ്ചാക്കോ ബോബൻ.

വളരെ വിനയത്തോടെ ഉള്ള പെരുമാറ്റം, ആരെയും വെറുപ്പിക്കാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ പ്രത്യേകത. 1987 ൽ പുറത്തിറങ്ങിയ മോഹൻലാൽ ശ്രീവിദ്യ നായിക നായകന്മാരായ ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. അദ്ദേഹത്തിൻറെ പിതാവ് ബോബൻ കുഞ്ചാക്കോയാണ് ആ ചിത്രം നിർമ്മിച്ചത്. അതിനുശേഷം 1997 ൽ ഫാസിലിന്റെ സംവിധാനത്തിൽ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ മലയാളത്തിലേക്ക് നായകനായ എത്തുന്നത്.

ADVERTISEMENTS
   

അതുവരെയുള്ളതിലും ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായിരുന്നു അത്. അങ്ങനെ ഒറ്റരാത്രികൊണ്ട് മലയാളത്തിന്റെ സൂപ്പർ റൊമാൻറിക് നായകനായി കുഞ്ചാക്കോ ബോബൻ വളർന്നു. പിന്നിലുള്ളതെല്ലാം ചരിത്രമാണ്. ഏറ്റവും മാന്യമായ പെരുമാറ്റം ഇതാണ് കുഞ്ചാക്കോ ബോബനെ കുറിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും പറയുന്ന പ്രത്യേകത. ഒരിക്കൽ പോലും തന്റെ സ്റ്റാർഡം വിനിയോഗിക്കാത്ത അതിൻറെ യാതൊരു പൊങ്ങച്ചവും കാണിക്കാത്ത സാധാരണക്കാരിൽ സാധാരണക്കാരനായ നടൻ എന്നുള്ളതാണ് കുഞ്ചാക്കോയെ അടുത്തറിയുന്നവർ പറയുന്നത്.

അദ്ദേഹത്തിൻറെ സുഹൃത്തുക്കൾക്കും മറിച്ച് ഒരു അഭിപ്രായം ഇല്ല. ഉദയ കുടുംബത്തിലെ ഒരംഗം എന്നുള്ള നിലയിലുള്ള ഒരു അഹങ്കാരം നിറഞ്ഞ പെരുമാറ്റവും അദ്ദേഹം ഒരിക്കൽപോലും തന്റെ സുഹൃത്തുക്കളോട് കാണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് പല സുഹൃത്തുക്കളും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പുകളിൽ പറയുന്നു. ഒരുകാലത്ത് കുഞ്ചാക്കോ ബോബനു ചാക്ക് കണക്കിന് പ്രേമലേഖനങ്ങൾ ആയിരുന്നു ആരാധികമാർ അയച്ചുകൊണ്ടിരുന്നത് അതിനെക്കുറിച്ചും അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ പലരും പറഞ്ഞിട്ടുണ്ട്. എങ്കിലും തൻറെ പ്രണയനിയായി അദ്ദേഹം കണ്ടെത്തിയത് പ്രിയയാണ്. ദീർഘകാലത്തെ പ്രണയത്തിനോടാണ് ഇരുവരും വിവാഹിതരാകുന്നത്.

ഇപ്പോൾ തന്നെ റൊമാൻറിക് ചോക്ലേറ്റ് ഹീറോ പരിവേഷം മാറ്റിവെച്ച് അതിശക്തമായ കഥാപാത്രങ്ങളുമായി മുന്നോട്ടു പോവുകയാണ് അദ്ദേഹം. ഇപ്പോൾ വൈറലാകുന്നത് മലയാള മനോരമയുടെ നേരെ ചൊവ്വേ എന്ന പ്രോഗ്രാമിൽ അവതാരകൻ കുഞ്ചാക്കോ ബോബനോട് ചോദിക്കുന്ന ഒരു ചോദ്യത്തിന് താരം നൽകുന്ന മറുപടിയാണ്.

നിങ്ങൾ ഈ കൊണ്ടുനടക്കുന്ന മാന്യത പലപ്പോഴും നിങ്ങൾക്കൊരു അസ്വാതന്ത്ര്യം ആകാറില്ലേ ? താങ്കൾ എല്ലാവരുടെയും മുമ്പിൽ നല്ലവനായി ഭാവിക്കേണ്ടി വരും മനസ്സിലുള്ളത് മറച്ചു വെക്കേണ്ടി വരും ഇതായിരുന്നു ചോദ്യം.അതിന് കുഞ്ചാക്കോ ബോബൻ നൽകിയ മറുപടി കയ്യടി നേടുന്നതാണ്.

ആ ചോദ്യത്തിൽ ചെറിയൊരു പ്രശ്നം ഉള്ളത് ഞാൻ അത് ഭാവിക്കുകയല്ല പിന്നെ മാന്യത എന്നതിനേക്കാൾ ഉപരി ഇത് എൻറെ ഒരു സ്വഭാവമാണ്. അതൊരു മാന്യതയെ മാറുന്നുണ്ടെങ്കിൽ അത് എന്റെ സ്വഭാവത്തിന് ഭാഗമാണെന്ന് മാത്രമേ പറയാൻ കഴിയുള്ളൂ. ഇപ്പോൾ സാധാരണ സിനിമകളിലൊക്കെ തെറിവിളിക്കുന്നത് കേൾക്കാറുണ്ട്. എൻറെ ലൈഫിൽ എനിക്ക് തെറി വിളിക്കുന്നത് അല്ലേൽ ചീത്ത വിളിക്കുന്നത് ഞാൻ എന്നെക്കുറച്ച് കാണിക്കുന്ന പോലെയാണ് തോന്നാറുള്ളത്. ഇനി ഒരാളെ ഞാൻ തെറി വിളിക്കുകയാണെങ്കിൽ ഞാൻ അധഃപതിക്കുന്നു എന്നുള്ള തോന്നലാണ് എനിക്ക് വരുന്നത് എന്നാണ് കുഞ്ചാക്കോ ബോബൻ അതിനെക്കുറിച്ച് പറയുന്നത്.

ഈ ചോദ്യത്തിനുള്ള ഉത്തരം ഈ രീതിയിൽ മര്യാദയോട് പറഞ്ഞതുപോലും ചാക്കോച്ചന്റെ അന്തസ്സാണ് എന്നാണ് പലരും അഭിപ്രായം പറയുന്നത്. പ്രകോപനപരമായ ചോദ്യമായിരുന്നിട്ടു കൂടി വളരെ സമാധാനത്തോടെ ചിരിയോടെയുമാണ് ചാക്കോച്ചൻ മറുപടി പറഞ്ഞത് എന്ന് ആരാധകർ കമൻറുകളിൽ പറയുന്നു.

തങ്ങളോട് ചോദിക്കുന്ന നിസ്സാര ചോദ്യങ്ങൾക്ക് പോലും പ്രകോപനപരമായ മറുപടി പറയുകയും ചീത്ത പറയുകയും ചെയ്യുന്ന നടന്മാർ ഉള്ള നാട്ടിലാണ് ഏകദേശം നൂറോളം സിനിമകളിൽ അഭിനയിചു മലയാള സിനിമയിൽ വലിയ സാന്നിധ്യമായി നിറഞ്ഞു നിൽക്കുന്ന കുഞ്ചാക്കോ ബോബന്റെ എളിമ നിറഞ്ഞ മറുപടികളും പെരുമാറ്റവും ഒരിക്കലും ഒരു അഭിമുഖത്തിലും പ്രകോപനപരമായി സംസാരിക്കുന്ന ദേഷ്യപ്പെടുകയോ ചെയ്യുന്നത് നമ്മൾ ആരും കണ്ടിട്ടില്ല എന്നുള്ളതും ഇവിടെ ഓർക്കേണ്ടതാണ്.

ADVERTISEMENTS
Previous articleവെള്ളികൊണ്ടുള്ള ക്ഷേത്രം അതിൽ സ്വർണ വിഗ്രഹങ്ങൾ – ആനന്ദ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് വീഡിയോ കാണാം ആരും അന്തം വിട്ടു പോകും
Next articleജയന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ പ്രേം നസീർ പറഞ്ഞത് – മകൻ ഷാനവാസിന്റെ വെളിപ്പെടുത്തൽ -അങ്ങനെയാണ് ബോഡി കൊണ്ട് വന്നത് സംഭവം ഇങ്ങനെ.