പ്രശസ്തിയില്‍ നിന്ന് ഒറ്റ നിമിഷം കൊണ്ട് കരിയർ തന്നെ അവസാനിച്ച് പോയ കലാകാരി – കെ പി എ സി ശാന്ത കപട സദാചാരത്തിന്റെ ഇരയോ?

498

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയ ഓളം സൃഷ്ടിച്ച സീരിയൽ ആയിരുന്നു ഉപ്പും മുളകും പുരുഷന്മാരും പ്രായമായവരും അടക്കം നിരവധി ആളുകളാണ് ഈ സീരിയലിന്റെ അടിമകളായി മാറിയിരുന്നത്.

പലരുടെയും കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ ആയിരുന്നു സീരിയലിന്റെ കാതലായ ഭാഗം എന്ന് പറയുന്നത്. സാധാരണ കണ്ണീർ സീരിയലുകളെ വെല്ലുന്ന തരത്തിൽ മനോഹരമായ രീതിയിലുള്ള പ്രമേയവുമായി ആയിരുന്നു ഈ സീരിയൽ എത്തിയത്. അതുകൊണ്ടുതന്നെ ഈ സീരിയലിന് വലിയ ആരാധകനിരയും സ്വന്തമാക്കാൻ സാധിച്ചു.

ADVERTISEMENTS

സീരിയലിൽ നീലിമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന്റെ അമ്മയായി വേഷമിട്ട കെപിഎസി ശാന്ത എന്ന നടിക്ക്  വലിയ സ്വീകാര്യതയായിരുന്നു ആരാധകരില്‍ നിന്നും ലഭിച്ചിരുന്നത്.

യഥാർത്ഥത്തിൽ ഒരു അമ്മ മകളോട് ഇടപെടുന്നത് എങ്ങനെയാണോ അത്തരത്തിൽ ആയിരുന്നു ശാന്തയുടെ പ്രകടനം എന്ന പലരും പറയുകയും ചെയ്തു. അതുകൊണ്ടു തന്നെ വലിയ തോതിൽ ആരാധകനിരയെ സ്വന്തമാക്കി. ഭവാനിയമ്മ എന്ന കഥാപാത്രം തന്റെ കയ്യിൽ ഭദ്രമാണെന്ന് പലകുറി അവർ തെളിയിക്കുകയും ചെയ്തിരുന്നു.

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകരെ സ്വന്തമാക്കി നിന്നു പോകുന്ന സമയത്താണ് ഇവരുടെ സ്വകാര്യ ജീവിതത്തിൽ ഒരു വലിയ പ്രശ്നം നടന്നത്. കൊച്ചി സ്വദേശിയായ 31 കാരനുമായുള്ള ഇവരുടെത് എന്ന് തോന്നിക്കുന്ന ഒരു സ്വകാര്യ  വീഡിയോ ലീക്കാവുകയായിരുന്നു ചെയ്തത്.

READ NOW  25000 കൂടുതല്‍ തന്നാമതി തലേദിവസം വരണമെങ്കിൽ എന്ന് പറഞ്ഞ മൊതലാണ് - മോശം കമെന്റിനു സരയുവിന്റെ മറുപടി ഇങ്ങനെ

സ്വകാര്യ നിമിഷങ്ങൾ ഉള്‍പ്പെടുന്ന ഈ വീഡിയോവലിയ തോതില്‍ പ്രചരിച്ചിരുന്നു. മകന്റെ പ്രായമുള്ള ഒരു പയ്യനുമായി ഇത്തരത്തിൽ മോശം ബന്ധം പുലർത്തി എന്നാരോപിച്ച് ശന്തക്കെതിരെ അതി രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. അതിവരുടെ കരിയറിനെയും വളരെ മോശമായ രീതിയിലാണ് ബാധിച്ചത്.

തുടർന്ന് ഉപ്പും മുളകും എന്ന സീരിയലിൽ നിന്നും ഇവർ പുറത്താവുകയായിരുന്നു. വലിയൊരു ആരാധകനിരയെ സ്വന്തമാക്കി എങ്കിൽ പോലും ഈ സീരിയലിൽ നിന്നും പുറത്താകേണ്ട സാഹചര്യം വരികയും തുടർന്ന് ഒരു വീട്ടമ്മയായി ഒതുങ്ങുകയും ആയിരുന്നു ഇവർ ചെയ്തത്. ഉപ്പും മുളകിലും ഇപ്പോൾ യൂട്യൂബർ ആയ കാർത്തിക് ശങ്കറിന്റെ അമ്മ കലാദേവിയാണ് ഇപ്പോൾ ഭവാനിയമ്മയുടെ വേഷം ചെയ്യുന്നത്.

ഇപ്പോൾ കലയോടും കലാജീവിതത്തോടും ഒക്കെ പൂർണമായും യാത്ര പറഞ്ഞ തന്‍റെ ഭര്‍ത്താവിനും മകനുമൊപ്പം പൂര്‍ണമായും ഒരു വീട്ടമ്മയായി മാത്രം ഒതുങ്ങി ജീവിക്കുകയാണ് ആ കലാകാരി എന്നാണ് അറിയാൻ സാധിക്കുന്നത്. പക്ഷെ അന്നത്തെ ആ സംഭവത്തില്‍ മകനും ഭര്‍ത്താവുമടക്കം കുടുംബത്തിന്റെ പിന്തുണ താരത്തിനുണ്ടായിരുന്നു. അന്ന് അതിനെ ചൊല്ലി അവര്‍ കായംകുളം പോലിസ് സ്റെഷനില്‍ പരാതിയും നല്‍കിയിരുന്നു. പിന്നീടു ആ കേസ് ഒത്തു തീര്‍പ്പാവുകയായിരുന്നു.

READ NOW  അന്നയാൾ എൻറെ ശരീരത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വല്ലാതെ വേദനിപ്പിച്ചു അത്തരത്തിൽ ചിന്തിക്കുന്ന സുഹൃത്തിനെ ജീവിതത്തിൽ നിന്നൊഴിവാക്കി ആ സംഭവം ഇങ്ങനെ രശ്മി സോമൻ തുറന്നു പറഞ്ഞത്

പക്ഷെ ഉപ്പും മുളകിലെ അവര്‍ ചെയ്ത കഥാ പാത്രത്തിനെ അതെ മികവോടെ ചെയ്യാന്‍ പിന്നീടു ആര്‍ക്കും കഴിഞ്ഞിട്ടില്ല. കെ പി എ സിയുടെ നാടകങ്ങളിലൂടെ കരിയര്‍ ആരംഭിച്ച ശാന്ത പിന്നീടു ഇതാ ഒരു മനുഷ്യന്‍ എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്കും എത്തിയിരുന്നു.

എങ്കില് ഉപ്പും മുളകും സീരിയല്‍ ആയിരുന്നു അവര്‍ക്ക് വലിയ ഒരു അംഗീകാരം നേടിക്കൊടുത്തത്. സിനിമയിലടക്കം ധാരാളം അവസരങ്ങളും ഇതേ തുടര്‍ന്ന് അവരെ തേടിയെത്തി. പ്രചരിച്ച വീഡിയോ വ്യാജമാണെന്നും മറ്റുമുള്ള പലവിധ ആരോപണങ്ങള്‍ ഉണ്ടായി എങ്കിലും ആ സംഭവം അവരുടെ കരിയറിന് വലിയ കളങ്കമുണ്ടാക്കി. അതോടെയാണ് താരം അഭിനയ ജീവിതത്തില്‍ നിന്നും പൂര്‍ണമായി പിന്മാറിയത്.

ഇനി അങ്ങനെ ഒരു വീഡിയോ സത്യാസന്ധമാണെങ്കില്‍ പോലും ഒരാളെയും ആ രീതിയി തേജോവധം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല എന്നും, പ്രായം കുറച്ചു കൂടിയാല്‍ പിന്നെ ലൈഗികതയും ഒന്നും പാടില്ല എന്നും ഇതിനൊക്ക ഒരു പ്രായമുണ്ട് എന്നൊക്കെയുള്ള നമ്മുടെ മുന്‍ധാരണകള്‍ നമ്മുടെ അപക്വമായ ചിന്തകളുടെ ഫലമാണ് എന്ന് ഏവരും മനസിലാക്കണം.

READ NOW  ദിലീപിന് ഈ ഗതി വരാൻ കാരണം എന്റെ ശാപം - സംഭവം വെളിപ്പെടുത്തി നിർമ്മാതാവ്.

ഇത്തരത്തിലുള്ള ഒരു സമൂഹത്തിന്റെ അപക്വമായ പെരുമാറ്റം മൂലം കഴിവുള്ള ഒരു കലാകാരിയെ ആണ് കലാലോകത്തിനു നഷ്ടമായത്. സ്ത്രീകള്‍ തങ്ങളെക്കാളും പ്രായമുള്ള പുരുഷനൊപ്പം മാത്രമെ വിവാഹാമോ സെക്സോ ഒക്കെ ചെയ്യാവു ,സെക്സിന് ഒരു നിശ്ചിത പ്രായപരിധി ഒക്കെ ഉണ്ട്; അതായത് ഒരു നിശ്ചിത വയസ്സായി കഴിഞ്ഞാല്‍ പിന്നെ ഇത്തരത്തിലുള്ള ചിന്തകള്‍ പാടില്ല എന്നൊക്കെയുള്ള ചിന്താധാരകള്‍ ലോകത്തെ കുറിച്ച് അറിഞ്ഞു കൂടാത്ത നാല് ചുമരുകല്‍ക്കുള്ളിലോ ഒരു ജില്ലക്കപ്പുറമോ സഞ്ചരിച്ചിട്ടില്ലാത്ത മനുഷ്യരുടെ അറിവില്ലായ്മയാണ് എന്ന് ഇനിയെങ്കിലും മനസിലാക്കണം എന്ന് മാത്രം പറയുന്നു. സത്യത്തില്‍ മലയാളികളുടെ കപട സദാചാരത്തിന്റെ ഇരയാണ് കെ പി എ സി ശാന്ത എന്നാ കലാകാരി.

ADVERTISEMENTS