നമുക്ക് വേറെ നായികയെ നോക്കാം ആ കുട്ടി കല്യാണം കഴിച്ചു പോകുന്നെങ്കിൽ പോകട്ടെ എന്ന് മമ്മൂട്ടി -ആ സൂപ്പർ ഹിറ്റ് ചിത്രത്തിൽ സംഭവിച്ചത് ഇങ്ങനെ

317

മമ്മൂക്കയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ. തകർപ്പൻ കോമഡിയും ആക്ഷനും കൊണ്ട് കോട്ടയംകാരനായ അച്ചായനെ മമ്മൂട്ടി അവിസ്മരണീയമാക്കി. ചിത്രം പ്രദർശനത്തിനെത്തിയിട്ട് 30 വർഷതിലേറെയായി. കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥ രചിച്ചത് ഡെന്നീസ് ജോസഫാണ് ചിത്രം സംവിധാനം ചെയ്തത് ഡി എസ് സുരേഷ് ബാബുവാണ്.

കോട്ടയം കുഞ്ഞച്ചന്റെ ഷൂട്ടിംഗ് സമയത്തെ ഒരു സംഭവം ഡി എസ് സുരേഷ് ബാബു നേരത്തെ വെളിപ്പെടുത്തിയിരുന്നു. സംഭവം ഇങ്ങനെ.

ADVERTISEMENTS
   

കോട്ടയം കുഞ്ഞച്ചനിൽ നായികയായി ഒരു പുതിയ പെൺകുട്ടിയെ ആണ് പരിഗണിച്ചിരിക്കുന്നത്. നായികയുടെ അനിയത്തിയായി നമ്പർ 20 മദ്രാസ് മെയിലിലെ നായിക സുചിത്രയെ ആണ് പരിഗണിച്ചത് ആ വേഷം ചെയ്യാൻ സുചിത്ര സമ്മതിക്കുകയും ചെയ്തു.

അപ്പോഴാണ് ഒരു വലിയ വിവാഹ ബന്ധം ഞങ്ങൾ നായികയായി കണ്ടു വെച്ച പെൺകുട്ടിക്ക് വരുന്നത്. അവർ നേരെ വന്ന് എന്നോടാണ് ഇക്കാര്യം പറയുന്നത് ഉറപ്പായും ബന്ധം നടക്കുമെന്ന് എന്നോട് പറഞ്ഞു എന്റെ നായികയെ ആണ് നിങ്ങൾ കൊണ്ട് പോകുന്നത് എന്ന് ഞാനും പറഞ്ഞു പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞപ്പോൾ ഫസ്റ്റ് ചോയ്സ് നിങ്ങൾക്കാണ് എന്നാണ് അവർ പറഞ്ഞത്.

അപ്പോഴാണ് ഞാൻ ഈ വിവിരങ്ങൾ എല്ലാം മമ്മൂട്ടിയോട് സംസാരിക്കുന്നത്.അദ്ദേഹം പറഞ്ഞു ഈ ഫീൽഡിന്റെ ലൈഫ് ഒന്നും നമ്മുക് പറയാൻ പറ്റില്ല വിവാഹം കഴിച്ചു പോവുകയാണെങ്കിൽ പൊക്കോട്ടെ നമുക്ക് വേറെ നായികയെ നോക്കാം എന്ന്

സത്യത്തിൽ അന്നേരം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാൻ വെറും ഒരു മാസം മാത്രമേ ഉള്ളു അതിനുള്ളിൽ നായികയെ കണ്ടെത്തുക എന്നത് വലിയ ശ്രമകരമായ ദൗത്യമായി തോന്നി.അതിന്റെ കുറച്ചു റ്റെൻഷൻ ഉണ്ടായിരുന്നു ഒടുവിൽ നടി രഞ്ജിനി ചിത്രത്തിൽ നായികയായി എത്തി സിനിമ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റായി മാറി.

ADVERTISEMENTS
Previous articleഒരു പുതുമുഖമായ എനിക്ക് അതിൽ കൂടുതൽ ആത്മവിശ്വാസം പകരുന്ന വാക്കുകൾ വേറെ ഇല്ലായിരുന്നു മോഹൻലാലിൻറെ വെളിപ്പെടുത്തൽ
Next articleചായ കുടിച്ചാൽ നീ അവളെ പോലെ കറുത്തു പോകും ; നിറംകുറഞ്ഞുപോയതിന്റെ പേരിലുണ്ടായ വംശീയ അധിക്ഷേപത്തെ കുറിച്ച്‌ വെളിപ്പെടുത്തി മാളവിക മോഹനൻ