മോഹൻലാലിനൊപ്പം പോയ സ്ത്രീകൾ വെളിപ്പെടുത്താത്തത് അവർ പോയത് ആഗ്രഹം കൊണ്ടാകാം – കൊല്ലം തുളസിയുടെ വാക്കുകൾ.

45537

പലപ്പോഴും വിവാദ പ്രസ്താവനങ്ങളിലൂടെ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വ്യക്തിയാണ് നടൻ കൊല്ലം തുളസി. അടുത്തിടെ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും മലയാള സിനിമ മേഖലയിൽ നടിമാർ നടത്തിയ പുതിയ ലൈംഗിക ചൂഷണ വെളിപ്പെടുത്തലുകളെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. മലയാള സിനിമയിൽ മമ്മൂട്ടിയാണോ മോഹൻലാലാണോ ഏറ്റവും ബുദ്ധിമാനായ നടൻ എന്ന ചോദ്യത്തിന് കൊല്ലം തുളസി നൽകി മറുപടി അത്തരം ചോദ്യങ്ങൾ തന്നെ ബാധിക്കുന്നതല്ലെന്നും ഇരുവരും തനിക്ക് അടുത്ത സൗഹൃദം ഉള്ളവരാണെന്നും തന്റെ അനുജന്മാരെ പോലെയാണ് താൻ മമ്മൂട്ടിയെയും മോഹൻലാലിനെ കാണുന്നതെന്നും അവർ മലയാള സിനിമയുടെ ഇതിഹാസങ്ങൾ ആണെന്നും അദ്ദേഹം പറയുന്നു. അവർ തന്നോട് വലിയ ബഹുമാനത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്

ഈ സൂപ്പർ താരങ്ങളെ കുറിച്ച് പോലും അപവാദങ്ങൾ വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് മോഹൻലാലിനെ കുറിച്ച്. പല വെളിപ്പെടുത്തലുകളും ഉണ്ടാകുമെന്നും പലരും പ്രതീക്ഷിച്ചിരുന്നുവെന്നും കൊല്ലം തുളസി പറഞ്ഞു പക്ഷേ എല്ലാം ചീറ്റിപ്പോയി എന്ന് അദ്ദേഹം പറയുന്നു.

ADVERTISEMENTS
READ NOW  നിർമ്മാതാവുള്ള ഹോട്ടലിൽ താമസിക്കില്ല എന്ന് ആ പ്രമുഖ മലയാളം നടി പറയാൻ കാരണം ഇത് - നിർമ്മാതാവ് സുരേഷ് പറഞ്ഞത്

എന്തുകൊണ്ടാണ് മോഹൻലാലിനെതിരെ ഒരു നടിമാരും പ്രതികരിക്കാത്തത് എന്ന് അവതാരകൻ വീണ്ടും ചോദിക്കുന്നുണ്ട്. അതിന് അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെയാണ് അതിനു മോഹൻലാൽ ആരെങ്കിലും പീഡിപ്പിച്ചു എന്ന് വല്ല തെളിവുമുണ്ടോ എന്ന് കൊല്ലം തുളസി ചോദിക്കുന്നു. അദ്ദേഹം പീഡിപ്പിച്ച സ്ത്രീകൾ ഉണ്ട് പക്ഷേ അവർ പ്രതികരിക്കുന്നില്ല എന്നതാണോ ആറും വെളിപ്പെടുത്തൽ നടത്തിയിട്ടിട്ടില്ല എന്നതിന്റെ അർത്ഥം ? ആരും വെളിപ്പെടുത്തലുകളുമായി വരാത്തത് എന്താ എന്ന് ചോദ്യത്തിന് കൊല്ലം തുളസി പറയുന്നതാണ് ഇക്കാര്യം.

മോഹൻലാൽ ഒരുപക്ഷേ ആരെയും പീഡിപ്പിച്ചു കാണത്തില്ല. അല്ലേൽ അദ്ദേഹം ആയിട്ട് സഹകരിച്ച സ്ത്രീകൾക്ക് താല്പര്യം ഉള്ളതുകൊണ്ടാകാം അവർ അത് വെളിപ്പെടുത്താത്തത് സഹകരിച്ചത് അദ്ദേഹത്തോട് വലിയ ഇഷ്ടമുള്ളവർ ആയിരിക്കാം അതുകൊണ്ടായിരിക്കാം അവർ വെളിപ്പെടുത്തുന്നത്. അങ്ങനെ ഒരു സാധ്യതയുണ്ടല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു. പക്ഷേ ഇതിനൊക്കെ മാധ്യമങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് കൊല്ലം തുളസി ആവർത്തിച്ച് ചോദിക്കുന്നുണ്ട്എന്തുകൊണ്ട് മോഹൻലാലിന്റെ പേര് പറയുന്നില്ല എന്നുള്ളതാണ് നമ്മുടെ പ്രശ്നം കാരണം മോഹൻലാൽ ഈ മേഖലയെ അഗ്രഗണ്യനാണ് 3500 അല്ല 5000 സ്ത്രീകളോടൊപ്പം സഹകരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിട്ടുള്ള കാര്യവും അവതാരകൻ എടുത്ത് പറയുന്നു.

READ NOW  തൻറെ രണ്ടു കുട്ടികളുടെയും പേരിൽ ആണയിട്ടു ദിലീപ് അത് പറഞ്ഞു സലിം കുമാറിന്റെ തുറന്നു പറച്ചിൽ

മോഹൻലാൽ ഇൻഡസ്ട്രിയൽ ഇങ്ങനെയാണെന്നുള്ളത് പരസ്യമായ രഹസ്യമാണെന്ന് അവതാരകൻ പറയുമ്പോൾ കൊല്ലം തുളസി ചോദിക്കുന്നുണ്ട് അത് ആരാണ് നിങ്ങളോട് പറഞ്ഞത് എന്ന്. അങ്ങനെ ഇനി നടന്നുട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് ആരും അദ്ദേഹത്തിന് എതിരെ വെളിപ്പെടുത്തൽ നടത്താത്തത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ കൊല്ലം തുളസി ചോദിക്കുന്നു. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ അവർ ആഗ്രഹത്തോടെ മോഹൻലാലിൻറെ അടുത്തേക്ക് ചെന്നത് ആയിരിക്കാം എന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് എതിരെ ആരും വെളിപ്പെടുത്തലുകളുമായി വരാത്തതെന്ന് കൊല്ലം തുളസി അഭിമുഖത്തിൽ അവതാരകന് മറുപടിയായി പറയുന്നുണ്ട്. ഒരു സ്ത്രീ ആഗ്രഹിച്ചു വന്നാൽ അതിനനുസരിച്ച് അവളോട് സഹകരിക്കാനും അവളുടെ ആഗ്രഹം തീർത്തു കൊടുക്കാനും പുരുഷനും ഉത്തരവാദിത്വമുണ്ട് എന്ന് കൊല്ലം തുളസി പറയുന്നു.

അത് ഒരു പുരുഷന്റെ ധർമ്മവും അത് അയാളുടെ പ്രാഥമിക കടമയും ആണെന്നാണ് അദ്ദേഹം പറയുന്നന്നു. സ്ത്രീകളുടെ ഏത് ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് പുരുഷന്റെ ഉത്തരവാദിത്തമാണെന്ന് അങ്ങനെ ഒരു സ്ത്രീ ആഗ്രഹിച്ചു വന്നാൽ അത് മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും അത് സാധിച്ചു കൊടുക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു.

READ NOW  തന്റെ കയ്യിലെ വിലങ്ങഴിക്കാനുള്ള താക്കോലുമായി പോയിട്ട് മണിക്കൂറുകൾ കഴിഞ്ഞു വന്ന ആർട്ട് ഡയറക്ടറോട് പ്രേം നസീർ അന്ന് പറഞ്ഞത്- മുകേഷ് പറയുന്നു

അപ്പോൾ മുകേഷനടുത്തും സിദ്ദിഖിന്റെ അടുത്തും സ്ത്രീകൾ വന്നതല്ല അവരെ ബലാൽക്കാരമായി ഉപദ്രവിച്ചതാണ് എന്നാണോ താങ്കൾ പറയുന്നത് എന്നും അതുകൊണ്ടല്ലേ വെളിപ്പെടുത്തൽ ഉണ്ടായത് എന്നും അവതാരകൻ വീണ്ടും ചോദിക്കുന്നുണ്ട് അതിന് അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെയാണ്

മുകേഷിനെതിരെയും സിദ്ധിഖിനെതിരെയും ഒക്കെ ഉള്ള വെളിപ്പെടുത്തലുകളിൽ രാഷ്ട്രീയം ഉണ്ടെന്നാണ് കൊല്ലം തുളസി പറയുന്നത്. സിദ്ദിഖിന്റെ മുറിയിൽ ആ പെൺകുട്ടി കയറി എന്നുള്ളതിന് തെളിവുണ്ട് പക്ഷേ മുറിയിൽ അതിനുശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല അതു തെളിയുന്നതുവരെ അയാൾ വെറും കുറ്റാരോപിതൻ മാത്രമാണെന്ന് കുറ്റക്കാരൻ അല്ല എന്നും കൊല്ലം തുളസി പറയുന്നു.

ADVERTISEMENTS