പാകിസ്ഥാൻ പാചക റിയാലിറ്റി ഷോയിൽ കടയിൽ നിന്ന് ബിരിയാണി കൊണ്ടുവന്നു വീഡിയോ കണ്ടു ചിരിച്ചു എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം ഇല്ല

13050

നിങ്ങൾ പാചകം ചെയ്യുന്നില്ലെങ്കിലും, ഇന്ത്യയിലും പാക്കിസ്ഥാനിലും സംപ്രേക്ഷണം ചെയ്യുന്ന പാചക മത്സര പരിപാടികൾ നിങ്ങൾ തീർച്ചയായും ആസ്വദിക്കാറുണ്ടാകും. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു പാചക ഷോയിൽ നിന്നുള്ള ഈ ചെറിയ ഓഡിഷൻ ക്ലിപ്പ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ് ആൾക്കാർ വീഡിയോ കണ്ടു ചിരിച്ചു മറിയുകയാണ് രസകരമായ കമെന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്

പാകിസ്ഥാൻ കുക്കിംഗ് ഷോയായ ‘ദി കിച്ചൻ മാസ്റ്റർ’ എന്ന ഷോയുടെ ഓഡിഷൻ എപ്പിസോഡിൽ നിന്നുള്ളതാണ് വീഡിയോ. ഒരു വനിതാ മത്സരാർത്ഥി തന്റെ സ്വന്തം പാചക വൈദഗ്ധ്യത്തെ വിലയിരുത്താൻ വരുന്ന ഷോയിൽ പ്രാദേശിക ഭക്ഷണശാലയിൽ നിന്ന് ബിരിയാണി കൊണ്ടുവരാൻ ധൈര്യം കാണിച്ചു ! നിങ്ങൾ ഞെട്ടിയോ? പക്ഷേ സംഭവം അവിടെ തീരുന്നില്ല. തന്റെ ഭാഗം ആ പെൺകുട്ടി ന്യായീകരിക്കുന്നത് നിങ്ങൾ കേൾക്കു അതാണ് രസകരം.

ADVERTISEMENTS
   

ഒരു കുക്കിംഗ് ഷോയുടെ ഓഡിഷനിൽ തങ്ങളുടെ പാചക മികവ് ജഡ്ജ് ചെയ്യാൻ ഓരോ മത്സരാര്ഥിയും സ്വയം പാകം ചെയ്ത ഭക്ഷണം കൊണ്ടുവരണം എന്നത് പറയണ്ടാത്ത നിയമമാണ്. എന്നാൽ ഇവിടെ മത്സരാർത്ഥി ഓഡിഷനായി കൊണ്ട് വന്നത് കടയിൽ നിന്ന് വാങ്ങിയ ബിരിയാണിയാണ്. സ്വയം പാകം ചെയ്ത ഭക്ഷണമല്ലേ കൊണ്ട് വരേണ്ടത് കടയിൽ നിന്ന് മേടിച്ച ഭക്ഷണം കൊണ്ടുവന്നത് എന്തുകൊണ്ടെന്ന് വിധികർത്താക്കളുടെ ചോദ്യത്തിന്, മത്സരാർത്ഥി അറിവില്ലായ്മ നടിക്കുകയും “അവളോട് ഭക്ഷണം കൊണ്ടുവരാൻ മാത്രമാണ് ആവശ്യപ്പെട്ടത്” എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വിഡിയോയിൽ അന്തം വിട്ടിരിക്കുന്ന ജഡ്ജസിനെ നമുക്ക് കാണാം.!

 

ആശ്ചര്യം എന്തെന്നാൽ, വിധികർത്താക്കൾ അവളുടെ പ്രവേശനം നിരസിച്ച് അവളോട് പോകാൻ ആവശ്യപ്പെട്ടിട്ടും, മത്സരാർത്ഥി വഴങ്ങാൻ തയ്യാറായില്ല, കാരണം അവൾ തന്റെ പ്രദേശത്തെ മികച്ച കടയിൽ നിന്ന് ബിരിയാണി കൊണ്ടുവരാൻ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചു എന്നാണ് പെൺകുട്ടി പറയുന്നത് , അതിനായി ക്യൂവിൽ നിന്നു ആണ് ഈ ബിരിയാണി മേടിച്ചത് അത് വിധി കർത്താക്കൾക്ക് കൊടുക്കാനായി ആണ് അവൾ അത് ചെയ്തത്. അതുകൊണ്ട് തന്നെ അവർ അത് രുചിച്ചു നോക്കണം എന്ന് പെൺകുട്ടി പറയുന്നു.

നിങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാൻ അറിയാമോ എന്ന് വിധികർത്താക്കൾ ചോദിക്കുന്നുണ്ട്. അതെ അറിയാം എന്ന് പെൺകുട്ടി പറയുന്നു. എങ്കിൽ എന്തിനാണ് കടയിൽ നിന്ന് മേടിച്ചു കൊണ്ട് വന്നത് എന്ന് ജഡ്ജസ് ചോദിക്കുന്നു. തന്നോട് പാകം ചെയ്തു കൊണ്ട് വരണം എന്ന് ആരും പറഞ്ഞില്ല എന്ന് പെൺകുട്ടി പറയുന്നു. ഭക്ഷണം കൊണ്ട് വരണം എന്ന് മാത്രമേ പറഞ്ഞുള്ളു എന്നാണ് പെൺകുട്ടി പറയുന്നത്. ഇത് കുക്കിംഗ് റീയാലിറ്റ് ഷോ ആണെന്ന് നിങ്ങൾക്ക് അറിയില്ലേ ഇവിടെ നിങ്ങളുടെ പാചക മികവ് നോക്കാനല്ലേ ഇത് നടത്തുന്നത് അപ്പോൾ സ്വന്തമായി ഭക്ഷണം പാകം ചെയ്തു കൊണ്ട് വരണം എന്ന് ഇനി പ്രത്യേകം പറയണോ എന്ന് ജഡ്ജസ് ചോദിക്കുന്നു.

അതുകൊണ്ടു തന്നെ നിങ്ങളെ ഇതിൽ ഉൾപ്പെടുത്താൻ കഴിയില്ല നിങ്ങൾക്ക് പോകാം എന്ന് ജഡ്ജസ് പറയുമ്പോൾ പെൺകുട്ടി പോകാൻ കൂട്ടാക്കുന്നില്ല. ഞാൻ പോകില്ല ഞാൻ വളരെ കഷ്ടപ്പെട്ടാണ് ഇത് നിങ്ങൾക്ക് വേണ്ടി കടയിൽ നിന്ന് മേടിച്ചത് അതിനായി ഞാൻ ഒരുപാട് നേരം ക്യൂ നിന്ന് എന്നും അതുകൊണ്ട് തന്നെ നിങ്ങൾ ഇത് രുചിച്ചുനോക്കണം എന്നും പെൺകുട്ടി വാശി പിടിക്കുന്നുണ്ട്.

അതിൽ പ്രകോപിതരായ ജഡ്ജസ് ഇവിടെ നിന്ന് പോകാനും ആ പെൺകുട്ടിയെ പുറത്താക്കാനുമൊക്കെ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പെൺകുട്ടി സമ്മതിക്കുന്നില്ല അതിൽ പ്രകോപിതയായി ഒരു ജഡ്ജ് ഇറങ്ങി പോവുകയും ചെയ്യുന്നുണ്ട്.

വൈറൽ വീഡിയോ കാണുക.

ഒരു ദശലക്ഷത്തിലധികം കാഴ്‌ചകളോടെ, വീഡിയോ വൈറലാവുകയാണ് , രസകരമായ പ്രതികരണങ്ങളും തമാശകളും മീമുകളും വിഡിയോയോയ്ക്ക് താഴെ വരുന്നുണ്ട്.
ചിലർ വീഡിയോയെ “വ്യത്യസ്ത തലത്തിലുള്ള വിനോദം” എന്ന് വിശേഷിപ്പിച്ചു, ചില ഉപയോക്താക്കൾ സ്വിഗ്ഗിയെ ഇതിൽ ഒരു സ്പൂഫ് ചെയ്യാൻ നിർദ്ദേശിച്ചു. ഇതോടെ ഷോ ഇന്ത്യയിലും തരംഗമായിരിക്കുകയാണ്. ആ ഷോയ്ക്ക് ഇതിലും വലിയ ഒരു പ്രമോഷൻ ലഭിക്കാനുമില്ല.

ADVERTISEMENTS
Previous article‘സെക്‌സിനെ പറ്റി കണ്ടന്റ് ഇടുന്നത് കൊണ്ടാകാം അപ്പൂപ്പന്റെ പ്രായമുള്ളവർ സ്വോകാര്യ ചിത്രങ്ങൾ അയച്ചു തരുന്നു. അസ്ല മർലി പറയുന്നു
Next articleനീ നിന്റെ മുൻ കാമുകനൊപ്പം സെക്സ് ചെയ്തിട്ടുണ്ടോ ശ്രീദേവിയുടെ മകൾ ജാൻവിയോട് കരൺ ജോഹറിന്റെ ചോദ്യവും മറുപടിയും