മോഹൻലാലിന്റെ ജീവിതത്തിലെ അവിസ്മരണീയമായ അദ്ധ്യായം: പ്യാരി ലാലിനെക്കുറിച്ചുള്ള കിരീടം ഉണ്ണിയുടെ വെളിപ്പെടുത്തൽ

590

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ജീവിതത്തിൽ അവിസ്മരണീയമായ സ്ഥാനം പിടിച്ചിരുന്നത് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ പ്യാരി ലാലായിരുന്നു. 22 വർഷം മുമ്പ് വിട പറഞ്ഞ പ്യാരിയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് നടനും മോഹൻലാലിന്റെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ പ്യാരി ലാലിന്റെ ക്ളാസ്മേറ്റും അടുത്ത സുഹൃത്തുമായ കിരീടം ഉണ്ണി പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

മോഹൻലാലിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് പറയുമ്പോൾ പ്യാരിയെ ഒഴിവാക്കാൻ കഴിയില്ലെന്ന് കിരീടം ഉണ്ണി പറയുന്നു. “ഞാൻ പ്യാരിയുടെ വീട്ടിൽ പോയപ്പോഴാണ് ആദ്യമായി ലാലിനെ കണ്ടത്. ഒരു അമൂൽ ബേബിയെ പോലെയായിരുന്നു അന്ന് ലാൽ ഒരു തടിയൻ . പ്യാരി വളരെ ഇൻഡിപെൻഡന്റ് ആണ് . എന്നാൽ ലാൽ എല്ലാ കാര്യത്തിലും അമ്മയെ ആശ്രയിക്കുന്ന ഒരു കുട്ടിയായിരുന്നു.”

ADVERTISEMENTS
   

“പ്യാരിയും ലാലും തമ്മിലുള്ളത് സുഹൃത്തുക്കളുടേതുപോലെ ഉള്ള ബന്ധമായിരുന്നു. അവർ ഒരുമിച്ച് ആളുകളെ ട്രോളുന്ന സ്വഭാവം ഉണ്ടായിരുന്നു. തിരനോട്ടം എന്ന ലാലിന്റെ ആദ്യ സിനിമയിലെ ആദ്യ സീൻ ഒരു സൈക്കിളിൽ നിന്ന് വീഴുന്നതായിരുന്നു എന്നത് അവൻ എത്ര ഭയമില്ലാതെ ചെയ്തുവെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടിരുന്നു,” കിരീടം ഉണ്ണി പറഞ്ഞു.

പ്യാരിയും നല്ല കഴിവുള്ള വ്യക്തിയായിരുന്നു . നന്നായി അഭിനയിക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. മോഹന്ലാലിനേക്കാൾ ഉയരത്തിൽ അദ്ദേഹം എത്തുമെന്ന് താൻ ചിന്തിച്ചിരുന്നു എന്നും കിരീടം ഉണ്ണി പറയുന്നു ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രമാണ് കിളിക്കൊഞ്ചൽ ,വേറെയും ചില ചിത്രങ്ങളിൽ പ്യാരി ലാൽ അഭിനയിച്ചിരുന്നു.

മോഹൻലാലിന്റെ അഭിനയ പ്രതിഭ തിരിച്ചറിഞ്ഞതും കിരീടം ഉണ്ണിയും സുഹൃത്തുക്കളുമായിരുന്നു. “ലാലിന് ആളുകളെ അനുകരിക്കാനും നിരീക്ഷിക്കാനും നല്ല കഴിവുണ്ടായിരുന്നു. തിരനോട്ടം എന്ന സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞങ്ങൾക്ക് മനസ്സിലായി ലാൽ ഒരു മികച്ച നടനാകുമെന്ന്.” മോഹൻലാൽ അറിയാതെ അദ്ദേഹതിന്റെ ഫോട്ടോ അയച്ചു കൊടുത്തത് താനും സൃഹുത്തുക്കളും ചേർന്നാണ് എന്നും കിരീടം ഉണ്ണി പറയുന്നു.

മോഹൻലാലിന്റെ ആദ്യ സിനിമയായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസ് ചെയ്യുന്ന ദിവസത്തെക്കുറിച്ചുള്ള അനുഭവവും കിരീടം ഉണ്ണി പങ്കുവെച്ചു. ആ സമയത്തു ഒരു അപകടം പറ്റി ലാൽ ആശുപത്രിയിൽ ആണ് . തിരുവോണ ദിവസമാണ് ആകെ കയ്യിലുള്ളത് ആഹാരം കഴിക്കാനുള്ള രണ്ടു രൂപ അന്നത്തെ പാത്രത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ പരസ്യമുണ്ട് അതുകൊണ്ടു “ലാലിന് ആ പത്രം വാങ്ങണമെന്ന് വാശിയായിരുന്നു. ആകെ കയ്യിലുളള കാശു കൊണ്ട് പത്രം വാങ്ങി പാത്രത്തിൽ തന്റെ മുഖമുള്പ്പടെ അടിച്ചു വന്നത് കണ്ടപ്പോഴുള്ള ലാലിന്റെ മുഖം ഇന്നും ഞാൻ മറക്കില്ല.” അന്ന് വലിയ വിജയിയുടെ ഭാവമായിരുന്നു. ആ പരസ്യം കണ്ടപ്പോൾ ഞങ്ങളുടെ മനസ്സും വയറും നിറഞ്ഞിരുന്നു ഒരാൾ സിനിമയിൽ എത്തിപ്പറ്റിയാൽ ഞങ്ങൾ എല്ലാവരും എത്തുമെന്ന് അറിയാമായിരുന്നു.പിന്നീട് അത് കാലം തെളിയിച്ചു എന്നും അദ്ദേഹം പറയുന്നു.

ADVERTISEMENTS
Previous articleഎന്റെ കുടുംബം നശിച്ചു: അമിതാഭ് ബച്ചന്റെ അച്ഛനോട് വിവാഹ ശേഷം ജയാ ബച്ചന്റെ അച്ഛൻ പറഞ്ഞത് – അതിന്റെ കാരണം ഇത് സംഭവം ഇങ്ങനെ
Next articleആ വിരൽ ആക്ഷൻ അവനുള്ളതോ -സാമന്തയുടെ ഈ പുതിയ പോസ്റ്റ് നാഗ ചൈതന്യക്കുള്ള മറുപടിയെന്നു ആരാധകർ – കാണാം.