ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഇളയ മകളാണ് ഖുഷി കപൂർ. ജാൻവി കപൂറിന്റെ സഹോദരിയാണ്. ഖുഷിയുടെ ബോളിവുഡ് അരങ്ങേറ്റത്തെ ഔദ്യോഗികമായി അടയാളപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രീമിയറിൽ ജാൻവിയും പങ്കെടുത്തിരുന്നു.
മൂത്തമകളായ ജാൻവി കപൂർ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ഖുഷി കപൂർ സിനിമ രംഗത്തേക്ക് വന്നിരുന്നില്ല. ഖുഷിയുടെ ആദ്യ സിനിമ പ്രൊജക്റ്റ് ൻറെ പ്രീമിയർ ഷോയിൽ ശ്രീദേവിയുടെ ഗൗൺ ധരിച്ചാണ് ഖുഷി കപൂർ എത്തിയത്.
ആ വേഷം സത്യത്തിൽ എല്ലാവരെയും അമ്പരപ്പിക്കുകയാണ് ചെയ്തത്. 2013ലെ ഐഐഎഫ്എ അവാർഡ് വേദിയിൽ ശ്രീദേവി ധരിച്ചിരുന്നത് ഇതേ വസ്ത്രമാണ്. ആ വസ്ത്രത്തോടൊപ്പം അമ്മയുടെ വജ്രാഭരണങ്ങളും ഖുഷി ധരിച്ചിരുന്നു.
ഒരു സോഷ്യൽ മീഡിയ പേജ് ആയ ഡയറ്റ് സഭ്യ ഖുശിയുടെ ശ്രീദേവിയുടെയും ഒരേ വസ്ത്രത്തിൽ ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് വൈറൽ ആയതോടെ അടിയിൽ വന്ന കമന്റ് ഇങ്ങനെയൊക്കെ ആയിരുന്നു. ആ ബോളിവുഡ് ഇതിഹാസത്തിനുള്ള ആദരവാണ് പ്രകടിപ്പിച്ചതെന്നും മികച്ച സ്റ്റൈലിസ്റ്റ് ആയി ഖുഷിയെ തോന്നിയെന്നും ചിലർ പറഞ്ഞു. മറ്റൊരാൾ ഖുഷിയെ പുകഴ്ത്തിയത് ഇങ്ങനെയായിരുന്നു .
ഖുഷിയെ വളരെ വിസ്മയകരമായി തോന്നുന്നു. അവരുടെ ഔട്ട്ഫിറ്റും നിറവും ഒക്കെ അവരൊരു മികച്ച സ്റ്റൈലിസ്റ്റ് ആയിട്ടാണ് തോന്നുന്നത്. അവർ അനുഭവിക്കുന്ന ശൂന്യത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ അതാണ് അവരുടെ പ്രധാനപ്പെട്ട ദിവസത്തിൽ അവർ അവരുടെ അമ്മയെ വല്ലാതെ മിസ്സ് ചെയ്തതിനാൽ ആവാം ആ വസ്ത്രം ധരിച്ചതെന്നും മറ്റൊരാൾ പറയുന്നു
സോയാ അക്തർ സംവിധാനം ചെയ്യുന്നത് സിനിമയാണ് ദി ആർച്ചീവ്സ് . മുംബൈയിൽ നടന്ന പ്രീമിയർ നൈറ്റിൽ ബോളിവുഡിലെ എല്ലാ താരനിരകളും പങ്കെടുത്തിരുന്നു ഷാരൂഖാനും അദ്ദേഹത്തിന്റെ കുടുംബവും മുതൽ ബച്ചൻ കുടുംബം വരെ നീളുന്ന നിരവധി സെലിബ്രിറ്റികൾ പ്രത്യേകമായി എത്തിയിരുന്നു.
സോയ അക്തർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 7ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും അമേരിക്കൻ കോമിക്സിലെ ജനപ്രിയ സാങ്കല്പിക കഥാപാത്രങ്ങളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കഥ.