ആ കാര്യത്തെക്കുറിച്ച് ഒരിക്കലും ഭയം തോന്നിയിട്ടില്ല അത് വേണ്ടതാണ് കാവ്യ മാധവൻ പറഞ്ഞത്

282

മലയാളികളുടെ മനസ്സിൽ വളരെയധികം സ്വാധീനമുള്ള ഒരു അഭിനയത്രിയാണ് കാവ്യ മാധവൻ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ തുടങ്ങി പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ താരത്തിന് ആരാധകനിരയും വളരെ വലുതായിരുന്നു. മികച്ച നായിക എന്ന പദവി നേടിയെടുക്കാൻ ഒരുപാട് സമയം ഒന്നും വേണ്ടി വന്നില്ല എന്ന് പറയുന്നതാണ് സത്യം. ഒരു സമയം വരെ കാവ്യയുടെ കാലഘട്ടം തന്നെയായിരുന്നു മലയാള സിനിമ എന്നു പറയുന്നത്. മോഹൻലാൽ മമ്മൂട്ടി ജയറാം ദിലീപ് ജയസൂര്യ കുഞ്ചാക്കോ ബോബൻ തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായി തിളങ്ങാൻ കാവ്യാ മാധവന് അവസരം ലഭിച്ചിട്ടുണ്ട്.

ADVERTISEMENTS

ഇത്രമാത്രം താരങ്ങൾക്കൊപ്പം അഭിനയിച്ച ഒരു നടി എന്ന ലേബൽ ഒരുപക്ഷേ കാവ്യയ്ക്ക് മാത്രമായിരിക്കും സ്വന്തമാവുക. ഇപ്പോഴിതാ സിനിമയിലെ നിലനിൽപ്പിനെ കുറിച്ച് ഭയമുണ്ടോ എന്ന് പഴയ ഒരു അഭിമുഖത്തിൽ ചോദിക്കുമ്പോൾ കാവ്യ പറയുന്ന മറുപടികളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തനിക്ക് അത്തരം ഒരു ഭയം ഒരിക്കലും വന്നിട്ടില്ല കാരണം ഒരുകാലത്ത് താൻ സിനിമയിൽ നിന്നും അല്ലെങ്കിൽ ഈ ഫീൽഡിൽ നിന്നും മാറി കൊടുക്കേണ്ട ആളാണ്. എല്ലാകാലവും തനിക്ക് ഇവിടെ നിലനിൽക്കാൻ സാധിക്കില്ല. തനിക്ക് ശേഷവും ആളുകൾ വരും അതുകൊണ്ടുതന്നെ അവർക്ക് വേണ്ടി താൻ മാറി നിൽക്കേണ്ടതാണ്

READ NOW  ഹോളിവുഡ് നടൻമാർ പുഷ്പയായാൽ എങ്ങനെ ഇരിക്കും എന്നറിയണ്ടേ - ചിത്രങ്ങൾ വൈറൽ.

അങ്ങനെ ഞാൻ പറയുമ്പോൾ ചിലരൊക്കെ പറയും കാവ്യ മാധവനെ പോലെയുള്ള ഒരാൾ അങ്ങനെയൊക്കെ പറയുന്നത് ശരിയാണോ എന്ന്. ശരിക്കും എനിക്കറിയാം ഇവിടെ നിന്ന് ഒരിക്കൽ മാറി നിൽക്കണമെന്നുള്ളത്. അതുകൊണ്ടുതന്നെ ഞാൻ ആ കാര്യത്തെക്കുറിച്ച് ഒരിക്കലും ഭയക്കാറില്ല.. ജീവിതത്തെക്കുറിച്ച് പ്രത്യേക ലക്ഷ്യങ്ങൾ ഒന്നും തന്നെ തനിക്കില്ല.

ജീവിതത്തെക്കുറിച്ച് ഒരു ലക്ഷ്യവും ഇല്ല എന്ന് പറയുമ്പോൾ ചിലർ അത് മോശം സ്വഭാവമാണ് എന്ന് പറയും പക്ഷേ എനിക്ക് അങ്ങനെ ഒരുപാട് പ്രതീക്ഷകൾ ഒന്നുമില്ല. ഒന്നും പ്രതീക്ഷിക്കാതെ സിനിമയിൽ വന്ന ഒരുപാട് നേടിയ വ്യക്തിയാണ് താൻ. സിനിമയിൽ നിലനിൽക്കുമോ ഇല്ലയോ എന്നുള്ള ഭയം ഒട്ടും തന്നെ തനിക്കില്ല എന്നും കാവ്യ വ്യക്തമാക്കുന്നുണ്ട്. ഈയൊരു ഭയമില്ലാത്തതുകൊണ്ടു തന്നെയാണ് ഇന്നും മലയാളികൾക്ക് ആകാവ്യയെ ഓർമിക്കുന്നത് എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്.

READ NOW  ഐശ്വര്യയുടെ അച്ഛനെ ബച്ചൻ കുടുംബം അപമാനിക്കുകയായിരുന്നോ. ഐശ്വര്യയുടെ പഴയ ഇന്റർവ്യൂ കണ്ട ആരാധകർ പറയുന്നു.
ADVERTISEMENTS