മലയാളികളുടെ പ്രിയ താര ജോഡികളാണ് ദിലീപും കാവ്യ മാധവനും. എന്നാൽ അവരുടെ സ്ക്രീൻ കെമിസ്ട്രി പോലെ ജീവിതത്തിലും ഒന്നാകാൻ ഉള്ള അവരുടെ തീരുമാനത്തോട് ആരാധകർക്ക് അത്രത്തോളം ഉൾക്കൊള്ളാൻ ആവുന്നത് ആയിരുന്നില്ല. അതിന് പ്രധാന കാരണം ദിലീപ് തന്റെ മറ്റൊരു മികച്ച താരജോടിയായ മഞ്ജുവാര്യരെ വർഷങ്ങൾക്ക് മുൻപ് വിവാഹം കഴിച്ചതും അതിനുശേഷം വിവാഹമോചിതനായിരുന്നു. ഇവരുടെ വിവാഹ മോചനത്തിന്റെ പ്രധാന കാരണം ദിലീപിന്റെ കാവ്യ മാധവനുമായുള്ള ബന്ധം ആണെന്നുള്ള ആരോപണങ്ങളും ഒക്കെയായിരുന്നു. കാവ്യയും ദിലീപും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള വാർത്ത പലപ്പോഴും ഉയർന്നു വന്നിരുന്നു എങ്കിലും ഇരു താരങ്ങളും ഇത് നിരസിച്ചതുമാണ്. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നത്.
ദിലീപ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആ വാർത്ത പിന്നീട് പങ്കുവെക്കുകയും ചെയ്തു. എന്നാൽ ദിലീപും കാവ്യ മാധവന്റെയും കോളിളക്കം സൃഷ്ടിച്ച വിവാഹം അതീവ രഹസ്യമായാണ് നടന്നത് എന്നും അതിൻറെ ഒരുക്കങ്ങളെ കുറിച്ചും മറ്റും കാവ്യ മാധവന്റെ അടുത്ത് സുഹൃത്തും കാവ്യ മാധവന്റെ വിവാഹത്തിന് അവരെ ഒരു മേക്കപ്പ് ചെയ്ത സെലിബ്രിറ്റി മേക്ക് ആപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി എസ് തുറന്നുപറയുന്നതാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തറിലാണ് ഉണ്ണി ഇത് പറയുന്നത്.
അതീവ രഹസ്യമായി നടത്തിയ ഒന്നായിരുന്നു ആ വിവാഹമെന്ന് ഉണ്ണി പറയുന്നു. താനും കാവ്യയും അടുത്ത സുഹൃത്തായതുകൊണ്ടുതന്നെ രണ്ടുദിവസം മുമ്പ് താൻ കാര്യങ്ങൾ അറിഞ്ഞിരുന്നു. താൻ തന്നെയാണ് മേക്കപ്പ് കാര്യങ്ങളൊക്കെ ചെയ്യാനും മറ്റുമുള്ള റൂം ബുക്ക് ചെയ്യുന്നതും മേക്കപ്പ് സാധനങ്ങളൊക്കെ സെറ്റ് ചെയ്യുന്നത്. എറണാകുളത്തുള്ള നക്ഷത്ര ഹോട്ടലിൽ ആണ് റൂം ബുക്ക് ചെയ്തത് .
എന്നാൽ തന്റെ സ്റ്റാഫിന് പോലും ഇത് ഒരു വിവാഹത്തിനുള്ള തയ്യാറെടുപ്പാണെന്ന് അറിയത്തില്ലായിരുന്നു. താൻ അവരോട് പറഞ്ഞിരുന്നത് ഇതൊരു ആഡ് ഫിലിം ഷൂട്ട് ആണെന്നാണ്. താനും തൻറെ സ്റ്റാഫ് ഒക്കെ അവിടെ എത്തുമ്പോൾ കാവ്യയുടെ അടുത്ത ബന്ധുക്കളും മറ്റും അവിടെ ഉണ്ടായിരുന്നു. എന്നാൽ തന്റെ കൂടെയുണ്ടായിരുന്ന സ്റ്റാഫ് ഒക്കെ കരുതിയത് അത് ജൂനിയർ അറസ്റ്റുകൾ ആയിരിക്കും എന്നാണ്. അതുകൊണ്ട് തന്നെ മെയിൻ ആർട്ടിസ്റ്റിന്റെ മേക്കപ്പ് കഴിഞ്ഞിട്ട് മതി നിങ്ങളുടെയൊക്കെ ചെയ്യുന്നത് അതുകൊണ്ട് എല്ലാവരും വെളിയിൽ നിൽക്കാൻ വരെ അവർ കാവ്യയുടെ അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു.
പിന്നീട് ദിലീപേട്ടൻ മാലയും ബൊക്കെയും ഒക്കെയായി വന്നപ്പോഴാണ് കാവ്യ തന്നെ പറഞ്ഞത് ഞാൻ എന്നാൽ എല്ലാവരോടും പറയട്ടെ എന്ന് പറഞ്ഞു കൊണ്ട് കാര്യങ്ങൾ എല്ലാവരോടുമായി പറയുന്നത്. എല്ലാവരും ശരിക്കും ഷോക്കായി പോവുകയായിരുന്നു. അതിലും വലിയ രസകരമായ ഒരു കാര്യം കാവ്യയെ സാരി അടുപ്പിക്കാൻ ഏൽപ്പിച്ചിരുന്നത് സിനിമ മേഖലയിൽ തന്നെയുള്ള ബെൻസി എന്ന് പറഞ്ഞ ഒരു ചേച്ചിയെയാണ്. സത്യത്തിൽ ഷൂട്ട് ആണെന്നാണ് താൻ ചേച്ചിയോടും പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ആദ്യം സൽവാർ ഒക്കെ ഇട്ട് ഷൂട്ട് ചെയ്യൂ ഉച്ചയ്ക്ക് ശേഷം താൻ വന്നിട്ട് സാരി ഉടുപ്പിക്കാവുന്നതാണ് അവരും പറഞ്ഞത്. എന്നാൽ അവർക്ക് എത്താനും കഴിഞ്ഞില്ല ഉണ്ണി പി എസ് പറയുന്നു. വളരെയധികം ടെൻഷൻ അടിപ്പിച്ച ഒരു വിവാഹമായിരുന്നു അത് എന്നും ഉണ്ണി പി എസ് പറയുന്നുണ്ട്